Story Dated: Monday, March 9, 2015 11:39
ബംഗളൂരു: എന്തുവേണമെങ്കിലും എടുത്തുകൊളളൂ, ഉപദ്രവിക്കല്ലേ എന്ന് പ്രഭ അരുണ്‍കുമാര്‍ (41) അജ്‌ഞാതനായ അക്രമിയോട് കെഞ്ചിപ്പറയുന്നത് ഭര്‍ത്താവിന് നിസ്സഹായതയോടെ കേട്ടിരിക്കേണ്ടിവന്നു. ശനിയാഴ്‌ച രാത്രി പ്രഭ കര്‍ണാടകയിലുളള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിഡ്‌നിയിലെ പാര്‍ക്കില്‍ കവര്‍ച്ചക്കാരന്റെ കുത്തേറ്റു വീഴുന്നത്.
ആക്രമണത്തിനിനയാവുന്നതിന് തൊട്ടു മുമ്പ് ഒരു വലിയ മനുഷ്യന്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുവെന്ന് ഭര്‍ത്താവ് അരുണ്‍കുമാറിനോട് പ്രഭ പറഞ്ഞതായി അവരുടെ അന്തരവന്‍ വെളിപ്പെടുത്തി. അതിനു ശേഷം തന്നെ ഉപദ്രവിക്കരുതെന്നും എന്തു വേണമെങ്കിലും എടുത്തുകൊളളൂവെന്നും പറയുന്നത് കേള്‍ക്കാമായിരുന്നു. ഞരക്കങ്ങള്‍ക്കൊടുവില്‍ തനിക്ക് കുത്തേറ്റുവെന്നു പ്രഭ പറഞ്ഞു. അപ്പോഴേക്കും ഫോണ്‍ കട്ടായെന്നും പ്രഭയുടെ അനന്തരവന്‍ പറയുന്നു.
വെസ്‌റ്റ്മീഡിലെ വീട്ടില്‍ നിന്ന് കേവലം 300 മീറ്റര്‍ അകലെയാണ് പ്രഭ കുത്തേറ്റു വീണത്. രക്‌തത്തില്‍ കുളിച്ചുകിടന്ന യുവതിയെ കണ്ട വഴിയാത്രക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി.
'മൈന്‍ഡ്‌ട്രീ'യുടെ പ്രോജക്‌റ്റുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പാണ് പ്രഭ സിഡിനിയിലെത്തുന്നത്. ഏപ്രിലില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അഞ്‌ജാതന്റെ കത്തിക്കിരയായത്. ദക്ഷിണ കന്നഡയിലെ സുളളിയയില്‍ നിന്നുളള പ്രഭയ്‌ക്ക് ഒമ്പത് വയസ്സുളള ഒരു മകളുണ്ട്.
from kerala news edited
via IFTTT