121

Powered By Blogger

Thursday, 27 January 2022

ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകാം; ഓഹരി വിപണിക്ക് താങ്ങാകില്ല

ആഗോള വിപണി ദുർബലമായി തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തിൽ, 2010 മുതൽ 2020 വരെ കാലയളവിൽ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂർവപ്രകടനം വിലയിരുത്തിയാൽ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതിൽ കുറവുവന്നതായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വിശകലനംചെയ്താൽ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോൾ, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിപണി ചഞ്ചലമാകാറുണ്ട്. പാദവാർഷിക ഫലങ്ങൾ, ആഗോള ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വിപണിയിലുണ്ട്. ഇത്തവണ സുപ്രധാന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. രണ്ടു വർഷത്തിനുശേഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിവ. ഇതിനുപുറമേ വീപണിയെ ചൂഴ്ന്നുനിൽക്കുന്ന മറ്റുഘടകങ്ങളും നിർണായകമാണ്. ആഗോള തലത്തിൽ ധനനയത്തിലുണ്ടാകുന്ന വ്യതിയാനം കാരണം വിപണിയുടെ ഗതിമാന്ദ്യം, കൂടിയ തോതിലുള്ള വിലക്കയറ്റം, മൂന്നാം പാദ ഫലങ്ങൾ എന്നിവയാണവ. കടലാസിൽ മഹത്തരമാകുമെങ്കിലും ഇക്കാലത്ത് ബജറ്റിൽ വലിയ പ്രതീക്ഷയർപ്പിക്കാൻ കഴിയില്ല. സുപ്രധാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയും ദേശീയ തിരഞ്ഞെടുപ്പിന്റെ കാഹളംമുഴങ്ങുകയും ചെയ്യുമ്പോൾ പ്രതീക്ഷ പിന്നെയും ദുർബലമാകുന്നു. പരിഷ്കരണ നടപടികൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സർക്കാരായതിനാൽ മാധ്യമങ്ങളിൽ വർധിച്ച പ്രതീക്ഷയാണുള്ളത്. ഉറച്ചസർക്കാറും ഭദ്രമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ളതിനാൽ ഇത്തവണ സർക്കാർ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ കൊണ്ടു വരുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. സുപ്രധാന പരിഷ്കരണ നടപടികൾ ബജറ്റിനു പുറമേയാണുണ്ടായതെന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിലും നടപ്പുവർഷം ആവിഷ്കരിക്കുന്ന പരിഷ്കരണനടപടികളും കൊണ്ടുവരുന്ന നവീനആശയങ്ങളും പ്രഖ്യാപിക്കാനുള്ള പ്രധാനവേദി തന്നെയാണ് സർക്കാരിന് ബജറ്റ്. ഇത്തവണ സർക്കാർ ശ്രദ്ധയർപ്പിക്കുന്ന പ്രധാന രംഗങ്ങൾ ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കൃഷി, ഗ്രാമീണ വിപണി, പാർശ്വവൽകൃത വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ, ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾ, ഹരിത ഊർജ്ജം, ഹോസ്പിറ്റാലിറ്റി മേഖലകളാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ ജനപ്രിയ നടപടികൾക്കു സാധ്യതയുണ്ടെങ്കിലും അവ ദീർഘകാലാടിസ്ഥാനത്തിൽ ധനകമ്മിയെ ബാധിക്കാനിടയില്ല. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാരായ നികുതി ദായകർക്കായി ആശ്വാസ നടപടികൾ പ്രതീക്ഷിക്കാം. ചുുക്കിപ്പറഞ്ഞാൽ ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണിക്കു താങ്ങാവുമെന്നു കരുതാൻവയ്യ. എങ്കിലും സർക്കാരിന്റെ ചിലവുകളും ഏറ്റെടുക്കുന്ന പരിഷ്കരണനടപടികളും കാരണം ചിലമേഖലകൾ മുന്നോട്ടുകുതിക്കും. 2022 സാമ്പത്തിക വർഷത്തേക്കുള്ള 6.8 ശതമാനം എന്ന ധനകാര്യ ലക്ഷ്യം നേടാനാണിട. 2023 സാമ്പത്തിക വർഷം 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയിൽ എന്ന ലക്ഷ്യവും സാധ്യമായേക്കാം. മഹാമാരിക്കാലത്ത് സ്വകാര്യ പണംമുടക്കലുകൾ കുറയുമ്പോൾ സർക്കാർ ഭാഗത്തുനിന്നു കൂടുതൽ ചിലവഴിക്കുകയും നേരിട്ടല്ലാത്ത നികുതികൾ വർധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വൻകിട ഉൽപന്നങ്ങൾ, അടിസ്ഥാന വികസനം, നിർമ്മാണമേഖല, ഉപഭോഗം എന്നീരംഗങ്ങളിൽ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം പാദഫലങ്ങളും ആഗോള ചലനങ്ങളുമായിരിക്കും വിപണി പിന്തുടരുക. നിത്യഹരിതമായ ഐടി മേഖലയുടെ പിന്തുണയോടെ മൂന്നാം പാദഫലങ്ങളുടെ തുടക്കം നന്നാവും. മുൻവർഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാപ്രതീക്ഷ ലോഹ, ഊർജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുൻപാദത്തെയപേക്ഷിച്ച് വളർച്ചയിൽ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവിൽ വിലക്കയറ്റം ലാഭത്തെ ബാധിക്കും. കൂടിയ മൂല്യനിർണയം വിപണിയിലെ കുതിപ്പിനു തടയിടും. ഉയർന്നതോതിലുള്ള ചെറുകിട നിക്ഷേപവും അഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപവും ഇന്ത്യൻ ഓഹരി വിപണിയെ ആഗോള വിപണിയേക്കാൾ മെച്ചപ്പെട്ട പ്രവർത്തനത്തിനു സഹായിച്ചിട്ടുണ്ട്. ലോകവിപണി പരസ്പര ബന്ധിതമാകയാൽ ദുർബലമായിക്കൊണ്ടിരിക്കുന്നു ആഗോള പ്രവണതകളെ പിന്തുടരേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33T97NS
via IFTTT

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 80സി ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക. ലൈഫ് ഇൻഷുറൻസ് പ്രീമിയം. പിപിഎഫ് നിക്ഷേപം. ഇപിഎഫ് വിഹിതം. ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്. വീടുവാങ്ങുന്നതിനുള്ളരജിസ്ട്രേഷൻ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. സുകന്യ സമൃദ്ധി. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. ബാങ്ക്, പോസ്റ്റോഫീസ് അഞ്ചുവർഷ നിക്ഷേപം. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ജീവിതചെലവിലെ വർധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെബാധിച്ചതിനാൽ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.

from money rss https://bit.ly/3r4DNET
via IFTTT