121

Powered By Blogger

Wednesday 25 August 2021

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്-സ്‌മോൾ ക്യാപുകളിൽ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 3 പോയന്റ് ഉയർന്ന് 55,947ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തിൽ 16,637ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, റിലയൻസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് 0.52ശതമാനവും സ്മോൾക്യാപ് 0.39ശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മികച്ച മൂല്യനിർണയവും അതോടൊപ്പം കോവിഡിന്റെ അനിശ്ചിതത്വവുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് അനിശ്ചിതത്വത്തിനിടയിലും വിപണിക്ക് കരുത്താകുന്നത്.

from money rss https://bit.ly/3DiFeDF
via IFTTT

വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു

തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്. ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന 'ഹൈബ്രിഡ്' രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം. എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്. സർക്കാർതലത്തിലും താത്പര്യം വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫിഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്. ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും. ഓഫീസുള്ള ലൊക്കേഷനിലേക്ക് സൗകര്യം ഓഫീസുള്ള സ്ഥലത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം. ജി. വിജയരാഘവൻ, സ്ഥാപക സി.ഇ.ഒ., ടെക്നോപാർക്ക്, തിരുവനന്തപുരം.

from money rss https://bit.ly/3mtJDOa
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: അദാനി പോർട്‌സ് 4ശതമാനം ഉയർന്നു

മുംബൈ: ഓഗസ്റ്റിലെ ഫ്യച്ചർ കരാറുകൾ അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് പുതിയ ഉയരംകുറിച്ച് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിൽ 16,634.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഫാർമ, റിയാൽറ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാർജ് ക്യാപുകൾ പിന്നിലായപ്പോൾ, കഴിഞ്ഞയാഴ്ചകളിൽ തിരുത്തൽ ഭീഷണനേരിട്ട മിഡ്ക്യാപ്, സ്മോൾ ക്യാപുകൾ തിരിച്ചുവരുന്നതായാണ് വിപണിയിൽ കണ്ടത്. Sensex, Nifty end flat; Adani Ports gains 4%.

from money rss https://bit.ly/3mxB5pi
via IFTTT

ഫ്രഷ് ടു ഹോമിന് യുഎഇയിൽ കോഡലാറ്റിസ് സാങ്കേതിക സംവിധാനമൊരുക്കും

യുഎഇയിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഫ്രഷ് ടു ഹോമിന്റെ ബിൽഡ് ഓൺ ഓപറേറ്റ് ട്രാൻസ്ഫർ കരാർ കോഴിക്കോട്ടെ സ്റ്റാർട്ടപ്പായ കോഡലാറ്റിസ് സ്വന്തമാക്കി. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക സംവിധാനമാണ് ഫ്രഷ് ടു ഹോമിനായി യുഎഇയിൽ തയ്യാറാക്കുക. മത്സ്യം, മാംസം എന്നിവയുടെ ചില്ലറ വില്പന മേഖലയിൽ മികച്ച സാന്നിധ്യമുള്ള കമ്പനിയാണ് ഫ്രഷ് ടു ഹോം. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയാകും പുതിയ സാങ്കേതിക വിദ്യ കോഡലാറ്റിസ് ഒരുക്കുക. പുതു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പിന്തുണാ സേവനങ്ങളും ഒരേ ശ്രേണിയിൽ കൊണ്ടുവന്ന് പരിശീലനം നൽകുകയാണ് ലക്ഷ്യം. കമ്പനിയിലെ 100ലേറെ ഡെവലപ്പർമാരുടെ സേവനം പുതിയ പദ്ധതിക്ക് പ്രയോജനകരമാകുമെന്ന് ദുബായ് ഫ്രെഷ് ടു ഹോം സിഒഒ അരുൺ കൃഷ്ണൻ പറഞ്ഞു.

from money rss https://bit.ly/3zcohbw
via IFTTT