121

Powered By Blogger

Tuesday 2 March 2021

പാഠം 114: 150 രൂപയുണ്ടെങ്കിൽ 50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാം!

ഓഹരി വിപണിയിലെ പുത്തൻകൂറ്റുകരാനാണ് വിമൽ. വിപണി കൂപ്പുകുത്തിയപ്പോഴും പോർട്ട്ഫോളിയോ നേട്ടത്തിൽതന്നെയായതിന്റെ കാര്യമറിയാതെ നെറ്റിലാകെ പരതി. ഗൂഗിളൊന്നും അതിന് മറുപടി നൽകിയില്ല. അങ്ങനെയാണ് സംശയമുന്നയിച്ചുകൊണ്ട് ഇ-മെയിലെത്തിയത്. മിഡ് ക്യാപ്-സ്മോൾക്യാപ് വിഭാഗത്തിലെ അഞ്ച് ഓഹരികളിലായിരുന്നു പ്രധാനമായും വിമലിന്റെ നിക്ഷേപം. സെൻസെക്സും നിഫ്റ്റിയും ഇടിയുമ്പോഴാണ് രാജ്യത്തെ ഓഹരി വിപണി നഷ്ടത്തിലായതായി നിക്ഷേപകർ മനസിലാക്കുന്നത്. സെ്ൻസെക്സും നിഫ്റ്റിയും നോക്കി പോർട്ട്ഫോളിയോ വിലയിരുത്താൻ കഴിയില്ലന്ന് ഇതോടെ ബോധ്യമായല്ലോ. രാജ്യത്തെ വൻകിട കമ്പനികളുടെ ഓഹരി വിലയുടെ ചാഞ്ചാട്ടമാണ് പ്രധാന സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും ചലിപ്പിക്കുന്നത്. സെക്ടർ സൂചികകൾ ഉൾപ്പടെ, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്കും സൂചികകളുണ്ട്. എന്നിരുന്നാലും രാജ്യത്തെ വിപണിയുടെ ചലനങ്ങൾ രേഖപ്പെടുത്താൻ പ്രധാനമായി വിലയിരുത്തുന്നത് ബിഎസ്ഇ സൂചികയായ സെൻസെക്സിനെയും എൻഎസ്ഇ സൂചികയായ നിഫ്റ്റിയെയുമാണ്. രാജ്യത്തെ വൻകിട ഓഹരികളെല്ലാം ഈ സൂചികയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിലും ഈ സൂചികകളാണ് നേട്ടത്തിന്റെയും നഷ്ടത്തിന്റെയും അളവുകോലാകുന്നത്. 30 ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് ചലിക്കുന്നത്. സെൻസെക്സിൽ ഉൾപ്പെടാത്ത ഓഹരികളുടെ വിലകൂടിയാലും കുറഞ്ഞാലും അത് സൂചികയിൽ പ്രതിഫലിക്കില്ലെന്ന് ചുരുക്കം. ഇനി നിഫ്റ്റിയിലേയ്ക്കുവരാം. 50 ഓഹരികളുടെ വിലയിലെ വ്യതിയാനങ്ങൾക്കനുസരിച്ചാണ് നിഫ്റ്റിയുടെ നീക്കങ്ങൾ. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങി 30 വൻകിട ഓഹരികളാണ് സെൻസെക്സിലുള്ളത്. അതുപോലെതന്നെ ഈ ഓഹരികൾ ഉൾപ്പടെയുള്ള 50 ഓഹരികളാണ് നിഫ്റ്റിയിലുമുള്ളത്. ഇരുസൂചികകളിലെയും എല്ലാ ഓഹരികളും ലാർജ് ക്യാപ് വിഭാഗത്തിലുള്ളവയാണ്. നിഫ്റ്റിയും സെൻസെക്സും ചലിക്കുന്നതിനുസരിച്ച് അതുവരെ വിപണി വിലയിരുത്തിയിരുന്ന വിമൽ വൻകിട ഓഹരികളിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇ-മെയിലിൽ അതിനുള്ള വഴിതേടുകയുംചെയ്തു. റിസ്ക് കുറയ്ക്കാം വൻകിട ഓഹരികളിൽ പണംമുടക്കി സെൻസെക്സിനും നിഫ്റ്റിക്കുമൊപ്പം നീങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച വൈവിധ്യവത്കരണത്തോടെ നിക്ഷേപിക്കാൻ സാധ്യതകളുണ്ട്. സൂചിക വിലയിരുത്തി നേട്ടം പരിശോധിക്കാനും ഈ നിക്ഷേപരീതി സഹായിക്കുന്നു. അതിനായി ഇടിഎഫിന്റെ വഴിതേടാം. അവയിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകൾ, ഇൻഡക്സ് ഫണ്ടുകൾ എന്നിവയും നിക്ഷേപത്തിനായി പരിഗണിക്കാം. ഇടിഎഫിന്റെ വഴി 150 രൂപയുണ്ടെങ്കിൽ രാജ്യത്തെ വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ ആർക്കുംകഴിയും. അതിന് അവസരമൊരുക്കുന്നതാണ് നിഫ്റ്റി ഇടിഎഫ്. എച്ച്ഡിഎഫ്സി നിഫ്റ്റി ഇടിഎഫിന്റെയും ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇടിഎഫിന്റെയും ബിർള സൺലൈഫ് നിഫ്റ്റി ഇടിഎഫിന്റെയും എസ്ബിഐ നിഫ്റ്റി ഇടിഎഫിന്റെയും ഒരു യുണിറ്റിന്റെ വില ശരാശരി 155 രൂപ നിലവാരത്തിലാണ്. എന്തുകൊണ്ട് ഇടിഎഫ് കുറഞ്ഞ ചെലവ് സജീവമായി മാനേജുചെയ്യുന്ന പോർട്ട്ഫോളിയോഉള്ള (ലാർജ് ക്യാപ്) ഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ഇടിഎഫുകൾ ചുരുങ്ങിയ ചെലവുമാത്രമെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നുള്ളൂ. അതായത് ലാർജ് ക്യാപ് വിഭാഗത്തിലാണെങ്കിൽ ഫണ്ടുകളുടെ ചെലവ് അനുപാതം(ടിഇആർ) ഇനത്തിൽ നിക്ഷേപിക്കുന്ന തുകയുടെ 2.5ശതമാനം എഎംസിക്ക്(ഫണ്ട് മാനേജുമെന്റ് കമ്പനി) നൽകേണ്ടതുണ്ട്. എന്നാൽ സൂചിക അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന ഇടിഎഫിന് നൽകേണ്ട ചെലവ് ശരാശരി 0.05ശതമാനംമാത്രമാണ്. അതുകൊണ്ടുതന്നെ നിക്ഷേപകന് രണ്ടുശതമാനത്തിലേറെ കൂടുതൽ ആദായം ലഭിക്കുന്നു. ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മൊത്തംആദായത്തിൽ വലിയവ്യത്യാസമുണ്ടാകും. ഉദാഹരണംനോക്കാം രണ്ടുശതമാനവും ഒരുശതമാനവും ചെലവ് അനുപാതമുള്ള രണ്ടുഫണ്ടുകൾ വിലയിരുത്താം. ഒറ്റത്തവണയായി 20 വർഷക്കാലയളവിൽ 10,000 രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. 12ശതമാനം ആദായം അതിൽനിന്ന് ലഭിച്ചാൽ രണ്ടുശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപം 64,399 രൂപയായി വളർന്നിട്ടുണ്ടാകും. ഒരുശതമാനം ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപമാകട്ടെ 78,898 രൂപയുമായിട്ടുണ്ടാകും. അതായത് വ്യത്യാസം 14,498 രൂപ. നേട്ടത്തിലുള്ള വ്യതിയാനം 18ശതമാനം! 10,000 രൂപവെച്ച് പ്രതിമാസം എസ്ഐപിയായി നിക്ഷേപിച്ചുവെന്നിരിക്കട്ടെ 20 വർഷം കഴിയുമ്പോൾ ആദ്യത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന മൊത്തം തുക 73,41,247 രൂപയും രണ്ടാമത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുക 84,25,783 രൂപയുമായിരിക്കും. ഇവിയെ വ്യത്യാസം 10,84,537 രൂപയുടെതാണ്. ഒരുശതമാനവും രണ്ടുശതമാനവും ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ വ്യത്യാസമാണ് ഇവിടെ വിലയിരുത്തിയത്. എന്നാൽ സമാനമായ സാഹചര്യത്തിൽ 0.25ശതമാനം ചെലവ് വരുന്ന ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ 10,000 രൂപയുടെ 20 വർഷത്തെ എസ്ഐപിയിൽ വരുന്നത് 20 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ്. അപ്പോൾ 0.05ശതമാനംമാത്രം ചെലവ് ഈടാക്കുന്ന നിക്ഷേപ പദ്ധതിയുടെ കാര്യംവിശദീകരിക്കേണ്ടതില്ലല്ലോ. Nifty ETF ETF Expense Ratio Nippon India ETF Nifty BeES 0.5 HDFC Nifty 50 ETF 0.05 ICICI Prudential Nifty ETF 0.05 Aditya Birla Sun Life Nifty Next ETF 0.05 SBI ETF Nifty 50 0.07 ഇടിഎഫിലെ അധികചെലവ് ഇടിഎഫ് എന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ട്രേഡിങ്, ഡീമാറ്റ് അക്കണ്ടുകൾ ആവശ്യമാണ്. ഓഹരി ബ്രോക്കർമാർവഴിയാണ് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകൾ എടുക്കാൻകഴിയുക. 300 രൂപ മുതൽ 500 രൂപവരെ വാർഷിക പരിപാലനചെലവും ബ്രോക്കിങ് ഫീസും ചെലവായിവരും. 0.10ശതമാനം മുതൽ 0.50 ശതമാനംവരെയാണ് കമ്മീഷൻ ഇനത്തിൽ ബ്രോക്കിങ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. അതായത് 10,000 രൂപയുടെ ഓഹരി വാങ്ങുമ്പോൾ 50 രൂപവരെ ബ്രോക്കർ ഫീസായി നൽകേണ്ടിവരുന്നു. വിൽക്കുമ്പോഴും ഈതുക ബാധകമാണ്. 10,000യ്ക്കുവാങ്ങിയ ഓഹരി 20,000 രൂപയ്ക്ക് വിൽക്കുമ്പോൾ 100 രൂപയാണ് നൽകേണ്ടിവരിക. നിശ്ചിത തുകമാത്രം ഇടാക്കുന്ന ബ്രോക്കർമാരുമുണ്ട്. മികച്ച ഡിസ്കൗണ്ട് ബ്രോക്കേഴ്സ് വഴി അക്കൗണ്ട് തുടങ്ങിയാൽ ബ്രോക്കറേജില്ലാതെയും ഇടപാട് നടത്താനാകും. വാർഷിക പരിപാലന ചെലവായി ശരാശരി 300 രൂപമാത്രമാണ് ചെലവുവരിക. നിലവിൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉള്ളവർക്ക് ഇതേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. മ്യൂച്വൽ ഫണ്ടിന്റെവഴി ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഇൻഡക്സ് ഫണ്ടുകളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ നിക്ഷേപിച്ചും നേട്ടംസ്വന്തമാക്കാം. ഇടിഫിൽ 0.05ശതമാനം ചെലവാണെങ്കിൽ ഇൻഡക്സ് ഫണ്ടിന് ഇത് ശരാശരി 0.50ശതമാനമായിരിക്കുമെന്നുമാത്രം. ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളുടെയും ചെലവ് ഇതിനുസമാനമാണ്. Nifty ETF Return ETF 1Yr Return (%) 5Yr Return (%) 7Yr Retrun (%) Nippon India ETF Nifty BeES 35.14 16.43 14.33 HDFC Nifty 50 ETF 35.10 16.48 - ICICI Prudential Nifty ETF 35.14 16.47 14.39 Aditya Birla Sun Life Nifty Next ETF 35.15 16.36 14.32 SBI ETF Nifty 50 35.09 16.53 - നിക്ഷേപകർ ചെയ്യേണ്ടത്: ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഒരു ഓഹരി വാങ്ങാൻ 2000 രൂപയിലേറെ ചെലവുവരും. റിലയൻസിന്റെയും ഓഹരിക്ക് അത്രതന്നെ മുടക്കേണ്ടിവരും. അതുപോലെതന്നെയാണ് മിക്കവാറും വലിയ കമ്പനികളുടെ ഓഹരിവില. എന്നാൽ 30-50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ നിലവിലെ സാഹചര്യത്തിൽ 150 രൂപയുണ്ടായാൽമതി. വിവിധ സെക്ടറുകളിലെ മികച്ച കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ കുറഞ്ഞ നിക്ഷേപത്തിൽപോലും വൈവിധ്യവത്കരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും. അതുകൊണ്ട് പ്രതിമാസം എസ്ഐപിയായി നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ഇൻഡക്സ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട് എ്ന്നിവയുടെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com കുറിപ്പ്:നിലവിൽ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ട് ഉള്ളവർക്കും എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും നിക്ഷേപത്തിനായി ഇടിഎഫിന്റെ വഴിതേടാം. അല്ലാത്തവർക്ക് ഇൻഡക്സ് ഫണ്ടായിരിക്കും ഉചിതം. നിലവിലെ സാഹചര്യത്തിൽ പണമാക്കുന്നതിനും എളുപ്പം ഇൻഡക്സ് ഫണ്ടുകളാണ്. ഇടിഎഫിന്റെ ട്രേഡിങ് വോള്യം മുമ്പുള്ളതിനേക്കാൾ ഏറെകൂടിയിട്ടുണ്ട്. ഭാവിയിൽ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇതെല്ലാം കണക്കിലെടുത്ത് ചില ഫണ്ടുകമ്പനികൾ ഇടിഎഫിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളും പുറത്തിറക്കിയിട്ടുണ്ട്. ഇടിഎഫിൽ എസ്ഐപി മാതൃകയിൽ ചുരുങ്ങിയത് അഞ്ചുവർഷം പ്രതിമാസം നിക്ഷേപിച്ചാൽ കുറഞ്ഞ റിസ്കിൽ ഭാവിയിൽ മികച്ച ആദായംനേടാൻ അവസരമുണ്ട്.

from money rss https://bit.ly/3qcNflV
via IFTTT

സ്വർണവില പവന് 280 രൂപകൂടി 33,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവ് ദേശീയ വിപണിയിലും പ്രതിഫലിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 45,500 രൂപയിലെത്തി. 69,216 രൂപയാണ് ഒരുകിലോഗ്രാം വെള്ളിയുടെ വില.

from money rss https://bit.ly/3bTr7b3
via IFTTT

സെൻസെക്‌സിൽ 453 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 453 പോയന്റ് ഉയർന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1154 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 248 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. Sensex rises 453 points, Nifty reclaims 15k

from money rss https://bit.ly/2Pl9V6A
via IFTTT

ഒരുലക്ഷത്തിന് മുകളിൽ പണം പിൻവലിക്കുന്നത് അറിയിക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി ആർ.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടിൽനിന്നും ഒരു ലക്ഷത്തിനു മുകളിൽ ഇടപാട് നടക്കുന്നുവെങ്കിൽ ഇക്കാര്യവും അറിയിക്കണം. രാഷ്ട്രീയപ്പാർട്ടിയുടെ അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും വോട്ടർമാരെ സ്വാധീനിക്കാൻ പണം പിൻവലിക്കുകയോ ചെയ്താൽ ഇക്കാര്യവും അറിയിക്കണം.

from money rss https://bit.ly/3qfDao1
via IFTTT

ഉള്ളിലെ ഇഷ്ടവിഷയം ഇനി 'സ്കെഡു' പുറത്ത് കൊണ്ടുവരും

തൃശ്ശൂർ: സ്കൂൾ കുട്ടികളുടെ അഭിരുചികൾ തുടക്കത്തിലേ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി വികസിപ്പിച്ച സ്കെഡു എന്ന ആപ്പിന് ദേശീയ അംഗീകാരം. നിംഹാൻസ് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഏഴുവിദ്യാഭ്യാസ ആപ്പുകളിൽ ഇത് ഇടം പിടിച്ചു. മികച്ച ആശയത്തിനുള്ള അംഗീകാരമായി ,കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആറുലക്ഷം മുമ്പ് നേടിയ സ്കെഡുവിന് ഇപ്പോൾ നിർമ്മാണ സഹായമായി ഏഴ് ലക്ഷം കൂടി കിട്ടി. ഗവ.എൻജിനിയറിങ്ങ് കോളേജിലെ ഗസ്റ്റ് അധ്യാപക ജോലി രാജിവെച്ച പിങ്കി എന്ന പീച്ചി സ്വദേശിക്കാണ് ഈ അംഗീകാരം. എൻജിനിയറിങ് അധ്യാപനം തനിക്ക് ചേരുന്നതല്ലെന്ന് മനസിലാക്കി രാജിവെച്ച പിങ്കി, തന്നെപ്പോലെ ഒട്ടേറെപ്പേർ ഇഷ്ടമില്ലാത്ത ജോലി തുടരുന്നുണ്ടെന്ന് മനസ്സിലാക്കി. എം.ടെക്. കംപ്യൂട്ടർ സയൻസ് ഉയർന്ന മാർക്കോടെ ജയിച്ച പിങ്കി ഇതിനായി ഒരു ലേണിങ് സോഫ്റ്റ്വേർ വികസിപ്പിച്ചു ഉപയോഗത്തിന് ഡിജിറ്റൽ മീഡിയം വേണമെന്ന പരിമിതി മറികടക്കാൻ കോവിഡ് കാലം അനുഗ്രഹമായി. കോവിഡ് കാലത്ത് പഠനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെ സ്കെഡുവിന്റെ ഉപയോഗവും കൂടി .ഇപ്പോൾ കേരളത്തിലെ 30 സ്കൂളുകളിലും പുറത്ത് പത്ത് സ്കൂളുകളിലും സ്കെഡു പഠനത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മാസം 50 രൂപയാണ് ഫീസ്. ഒാരോ കുട്ടിയുടേയും അഭിരുചി മനസ്സിലാക്കി ഭാവിയിലെ പ്രവർത്തനമേഖല ശാസ്ത്രീയമായി കണ്ടെത്തുകയാണ് സ്കെഡു ആപ്പ് വഴി സാധ്യമാകുക. കംപ്യൂട്ടർ അധിഷ്ഠിത കൃത്രിമ ബുദ്ധിയും മാനസിക-ബൗദ്ധിക വിലയിരുത്തലും സന്നിവേശിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അമേരിക്കയിലെ ആനിമേഷൻ അഡ്വൈസർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സേവനം സ്കെഡുവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒാരോ ദിവസവും നൽകുന്ന വ്യത്യസ്ത വിഷയങ്ങളിൽ ഒാരോ വിദ്യാർഥിയും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിലയിരുത്തി വിശകലനം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദഗ്ധനായ ഡോ. അജീസാണ്. കുട്ടികളുടെ മാനസിക-ബൗദ്ധിക തലം വിലയിരുത്തുന്നത് നിംഹാൻസിലെ സൈക്കോളജിസ്റ്റായ ഡോ. ഉമാഹരിസാവേയാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തിയ ഭർത്താവ് ജയപ്രകാശാണ് പിങ്കിയുടെ സംരംഭത്തിന് പൂർണ പിന്തുണ.

from money rss https://bit.ly/3bRmC0C
via IFTTT

ഇന്ധന വിലവർധന: സമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു. ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും അഞ്ചോ ആറോ മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി. മീൻപിടിത്തത്തിന് പോകുന്നവർക്ക് 200 ലിറ്റർവരെ സബ്സിഡി ഇനത്തിൽ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോൾ 40 ലിറ്ററാക്കി കുറച്ചു. 2600 ബസുകൾ കുറഞ്ഞു ലോക്ഡൗണിനുശേഷം ഡീസൽവിലയിലുണ്ടായ വലിയ വിലവർധന സ്വകാര്യബസ് സർവീസിന്റെ നട്ടെല്ലൊടിച്ചു. ലോക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് 12,400 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകളേ നിരത്തിലുള്ളൂ. ഇതിൽ വലിയൊരു ശതമാനം ബസുകളും നികുതി അടയ്ക്കേണ്ടാത്ത 'ജി' ഫോം നൽകി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. വരുന്ന മൂന്നുമാസത്തിനുള്ളിൽ ഇതിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. ഹോട്ടലുകൾക്ക് പ്രതിദിന ബാധ്യത 1500 രൂപ പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഇത് മൂവായിരം രൂപയാകും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നാലുമാസത്തിനിടെ 500 രൂപയാണ് വർധിച്ചത്. മനസ്സുവെച്ചാൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറയ്ക്കാം ലോക്ഡൗൺ കാലത്ത് ആഗോളവിപണിയിൽ ഇന്ധനവില ഇടിഞ്ഞപ്പോൾ അതേ അനുപാതത്തിൽ ഇന്ത്യയിലെ എണ്ണവില കുറഞ്ഞില്ല. സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളിൽ രണ്ടുതവണയായി 13, 16 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിൻവലിച്ചാൽ മാത്രം കേരളത്തിൽ വിലകുറയും.

from money rss https://bit.ly/304K1WL
via IFTTT

രണ്ടാംദിവസവും നേട്ടം: സെൻസെക്‌സ് 447 പോയന്റ് ഉയർന്ന് 50,297ൽ ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓട്ടോ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു. സെൻസെക്സ് 447.05 പോയന്റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയർന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, അദാനി പോർട്സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ മൂന്നുശതമാനംവീതം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനവും നേട്ടമുണ്ടാക്കി. Sensex gains for 2nd day; ends 447 pts up at 50,297

from money rss https://bit.ly/3dZP4Qx
via IFTTT

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ഏറ്റവുംകൂടുതൽ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാർ 209 പേരുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 83 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയിൽ എട്ടാം സ്ഥാനമാണുള്ളത്. ഗൗതം അദാനി(48-ാംസ്ഥാനം), ശിവ് നാടാർ(58), സൈറസ് പുനവാല(113), രാധാകൃഷ്ണൻ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാർമംഗളം ബിർള(212), സൈറസ് മിസ്ത്രി(224), രാഹുൽ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാൽ(359), രാജീവ് സിങ്(362), അശ്വിൻ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.

from money rss https://bit.ly/3qcPPIl
via IFTTT