രണ്ടുമാസമായി രാജ്യത്ത്വിലക്കയറ്റം കുതിക്കുകയാണ്. 5 മാസം മുമ്പ് 2019 സെപ്റ്റംബർ മുതലാണ്വർധിക്കാൻ തുടങ്ങിയത്. ഡിസമ്പറിൽ 7.35 ശതമാനമായും ജനുവരിയിൽ 7.59 ശതമാനമായും പണപ്പെരുപ്പം ഉയർന്നു. ഒരു വർഷം മുമ്പ് ഇത് യഥാക്രമം 2.1 ശതമാനവും 2 ശതമാനവുമായിരുന്നു. 2020 സാമ്പത്തിക വർഷം നാലാം പാദത്തിൽ വിലക്കയറ്റ നിരക്ക് 6.5 ശതമാനമായും 2020-21 വർഷത്തെ ആദ്യ പകുതിയിൽ 5.4-5.0 ശതമാനവുമായാണ് റിസർവ് ബാങ്ക് കണക്കു കൂട്ടിയത്. ദീർഘകാല ലക്ഷ്യത്തിൽ ഇത് 4 ശതമാനവും +/ 2 ശതമാനവും ആണ്. ഇപ്പോഴത്തെ നിലവാരമനുസരിച്ച് നടപ്പു വിലകൾ റിസർവ് ബാങ്ക് കണക്കുകളേക്കാൾ എത്രയോ മുകളിലാണ്. ഭക്ഷണവും ഇന്ധനവും ഉൽപ്പെട്ട അവശ്യ വസ്തുക്കളുടെ വിലക്കയറ്റം പോയമാസത്തെ 3.5 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി വർധിച്ചിരിക്കുന്നു. ഇടക്കാലത്തേക്കെങ്കിലും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം റിസർവ് ബാങ്ക് നിർത്തി വെക്കേണ്ടി വരുമെന്നാണ് ഇതിനർത്ഥം. ഈ നിശ്ചലാവസ്ഥ മറികടക്കുന്നതിന് റിസർവ് ബാങ്ക് ഗുണകരവും ക്രിയാത്മകവുമായ ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലകളിൽ യഥേഷ്ടം പണമെത്തിക്കാനാണ് ശ്രമം. സിആർആറിൽ വരുത്തിയ കുറവ്, തുറന്ന വിപണിയിൽ ഒരു ലക്ഷം കോടി എത്തിക്കാൻ കൈക്കൊണ്ട നടപടികൾ, ഇപ്പോൾ നടക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ കിട്ടാക്കടങ്ങൾ ഒരു വർഷത്തേക്കു മരവിപ്പിക്കാനുള്ള തീരുമാനം എന്നിവയെല്ലാം ഗുണകരമാണ്. ഓഹരി വരുമാനം കുറയ്ക്കുന്നതോടൊപ്പം ചില്ലറ വ്യാപാരം, വാഹന മേഖല, ഹൗസിംഗ്, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ എന്നിവയ്ക്ക് വളരെ പ്രയോജനകരമാണ് ഈ നടപടികൾ. ഹൃസ്വകാല ഘടകങ്ങളാണ് ഇന്ത്യയിൽ ഉപഭോക്തൃ വിലകൾ വർധിപ്പിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. വിലക്കയറ്റം പാരമ്യത്തിലാണെന്നും വരുംമാസങ്ങളിൽ ഇതു കുറയുമെന്നും ആർബിഐ കരുതുന്നു. ഭാവിയിൽ നയപരമായ കൂടുതൽ നടപടികളാണ് ഉണ്ടാവേണ്ടതെന്നു കരുതുന്ന റിസർവ് ബാങ്ക് അതിന്റെ അനുകൂല നിലപാടുകൾ തുടരുകയും ഭാവിയിൽ ഉചിതമായ ഘട്ടങ്ങളിൽ പലിശ നിരക്കു കുറയ്ക്കുകയുംചെയ്യും. സാമ്പത്തിക വേഗക്കുറവിന്റെ കാലത്ത് ഇന്ത്യയുടെ ധനനയം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതും സാമ്പത്തിക രംഗത്തിന് തീർത്തും ഗുണകരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം പൂർത്തിയായിരിക്കുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50ലെ എല്ലാകമ്പനികളുംഫല പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മുൻവർഷത്തെയപേക്ഷിച്ച് അറ്റാദായത്തിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ വളർച്ചാ പ്രതീക്ഷയായ 26 ശതമാനത്തിൽ നിന്ന് ഇതു വളരെതാഴെയാണ്. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തി. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 എണ്ണം പ്രതീക്ഷയേക്കാൾ താഴെയുമായിരുന്നു. പണത്തിന്റെ ലഭ്യത വർധിച്ചതു കാരണം ഓഹരികളുടെ വിലകുറഞ്ഞതും മാർഗദർശക ചട്ടങ്ങളിലെ ഇളവുകളുംമൂലം മികച്ച പ്രകടനംനടത്തിയത് ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളാണ്. നികുതി കഴിച്ചുള്ള ലാഭത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയ ബാങ്കുകൾ പൊതുവേ നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ആസ്തികളുടെ ഗുണനിലവാരം കുറയുകയും കർശന മാർഗനിർദേശക ചട്ടങ്ങൾക്കു വിധേയമാവുകയുംചെയ്തതു കാരണം അത് പ്രതീക്ഷതിനേക്കാൾ താഴെയായിരുന്നു. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ഐടി മേഖലയിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും പ്രതീക്ഷയ്ക്കുപരിയായിരുന്നു. ആവശ്യക്കാരുടെ കുറവുകാരണം വാഹന മേഖലയും സംസ്കരണ ശാലകളുടെ മൊത്ത ലാഭത്തിലുണ്ടായകുറവും കൂടിയവിലയും കാരണം എണ്ണ, പ്രകൃതി വാതക രംഗവും ആവശ്യക്കാരുടെ കുറവും കുറഞ്ഞ വിലയും കാരണം സിമെന്റ് വ്യവസായവും ആഗോള വിപണിയിലെ ഡിമാന്റിലും വിലയിലും ഉണ്ടായ കുറവും കാരണം ഫാർമ രംഗവും താഴ്ന്ന. അന്തർദേശീയ വിലകളും കുറഞ്ഞ ഡിമാന്റും കാരണം ലേഹ വിപണിയും മോശം പ്രകടനമാണു കാഴ്ചവെച്ചത്. അഭ്യന്തര സാമ്പത്തിക സ്ഥിതിയിൽ മെച്ചം പ്രതീക്ഷിക്കുന്നതിനാൽ ഈ വർഷം ഇതുവരെ ഇടത്തരം, ചെറുകിട ഓഹരികൾ വൻകിട ഓഹരികളെ കടത്തിവെട്ടുന്ന പ്രകടനമാണു നടത്തിയത്. വിപണിയെ സംബന്ധിച്ചേടത്തോളം നെല്ലിപ്പടി കണ്ട വർഷമാണു കടന്നുപോയത്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ട ധനകാര്യ നടപടികളും നയപരമായ മാറ്റങ്ങളും സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കാം. ഇതിന്റെ ഫലമായി വിശാല വിപണി നല്ല പ്രകടനം നടത്തുമെന്നാണു കരുതേണ്ടത്.. ഇടത്തരം, ചെറുകിട ഓഹരികൾ ഗംഭീര പ്രകടനം കാഴ്ച വെയ്ക്കും. ഉപഭോഗം അടിസ്ഥാനമാക്കിയ വ്യവസായങ്ങൾ, കെമിക്കൽ, വളം, ബാങ്കിംഗ് മേഖലകളും മികച്ചു നിൽക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)
from money rss http://bit.ly/2wvjfLJ
via
IFTTT