121

Powered By Blogger

Thursday, 9 December 2021

എസ്.ഐ.പി ടോപപ്: ദീര്‍ഘകാലയളവില്‍ മികച്ച ആദായംനേടനുള്ളവഴി

മിക്കവാറും എല്ലാ സേവനങ്ങൾക്കും ടോപപ് അഥവാ കൂട്ടിച്ചേർക്കൽ ഇപ്പോൾ സാധ്യമാണ്. ഡാറ്റ പ്ലാനിനും ഭവന വായ്പക്കും വ്യക്തിഗത വായ്പയ്ക്കും ടോപപ് സൗകര്യമുണ്ട്. വരുമാനം വ്യത്യാസമില്ലാതെ നിലനിർത്തിക്കൊണ്ടുതന്നെ ടോപപിലൂടെ കൂടുതൽ വായ്പ നേടാൻ കഴിയും. ഇതുപോലെ ഇൻഷുറൻസ് പോളിസിക്കും ടോപപ് അവസരമുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാ(എസ്ഐപി)നിലും ടോപപ്പ് ചെയ്യാനുള്ള അവസരമുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് ഓരോ മാസവും നിക്ഷേപിക്കുന്ന അടവുതുക വർധിപ്പിക്കാൻ ടോപപ് എസ്ഐപിയിലൂടെ കഴിയും. നിങ്ങൾ തീരുമാനിക്കുന്ന നിശ്ചിതശതമാനമോ, യഥാർത്ഥ എസ്ഐപിയുടെ നിശ്ചിത തുകയോടോപപ് ചെയ്യാം. ദീർഘകാലത്തേക്കുള്ള എസ്ഐപിയിലൂടെ നിശ്ചിതതുക ഓരോമാസവും നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ, ദീർഘകാലയളിൽ സമ്പത്തിന് കോംപൗണ്ടിംഗിന്റെ ഗുണംലഭിക്കും. എസ്ഐപി ടോപപ് ചെയ്യുന്നിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം വേഗത്തിൽ കരഗതമാക്കാനും സാധിക്കും. ഉദാഹരണംനോക്കാം 11 ശതമാനം പലിശ കണക്കാക്കി 20 വർത്തേക്ക് 20,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചു എന്നുകരുതുക. ഈ എസ്ഐപിയിലൂടെ 48 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 11 ശതമാനം പലിശ സഹിതം 1.75 കോടി രൂപയാണ് ലഭിക്കാൻ പോകുന്നത്. വരുമാനത്തിലെ വളർച്ചയ്ക്കനുസരിച്ച് പ്രതിമാസ എസ്ഐപി 10 ശതമാനം ടോപപ് ചെയ്യാൻ തീരുമാനിക്കുക. ഇതിലൂടെ 93.60 ലക്ഷം രൂപ നിക്ഷേപിക്കുന്ന നിങ്ങൾക്കു തിരിച്ചു കിട്ടുക 2.82 കോടി രൂപയായിരിക്കും. പ്രതിമാസ എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കുകയോ ടോപപ് ചെയ്യുകയോ ചെയ്താൽ 1 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുകയെന്ന് ചുരുക്കം. സാധാരണ എസ്ഐപിയും ടോപപ് സൗകര്യമുള്ള എസ്ഐപിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു നോക്കാം. താഴേക്കാണുന്ന പട്ടിക പരിശോധിച്ചാൽ ഒരേ കാലയളവിൽ സാധാരണ എസ്ഐപിയേക്കാൾ എത്രയോ കൂടുതലായിരിക്കും ടോപപ് എസ്ഐപിയിലൂടെ ലഭിക്കുന്നത് എന്നുകാണാം. എങ്ങനെയാണ് എസ്ഐപി ടോപപ് ചെയ്യേണ്ടതെന്നു നോക്കാം കൂടിയ വരുമാനത്തിനനുസരിച്ച് എസ്ഐപി തുകയും കൂടുന്നു. എത്രയാണ് നിക്ഷേപിക്കേണ്ടത് എന്നത് നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിലകൊള്ളുന്നു. ഒരു പക്ഷേ കരിയറിന്റെ തുടക്കകാലത്ത് എസ്ഐപി നിക്ഷേപം കുറവായിരിക്കും. എന്നാൽ ഇൻക്രിമെന്റോ, വാർഷിക ബോണസൊ, ശമ്പള വർധനയോ മുഖേന ശമ്പളത്തിൽ വർധനവുണ്ടാകുമ്പോൾ നിലവിലുള്ള എസ്ഐപി ടോപപ് ചെയ്യാൻ സഹായിക്കും. ടോപപ് ചെയ്യപ്പെട്ട എസ്ഐപി ഏകീകൃത നിക്ഷേപം നിലനിർത്തുന്നു. എസ്ഐപി തുക ക്രമേണ വർധിപ്പിച്ച് സമ്പത്ത് വേഗത്തിൽ ആർജ്ജിക്കുന്നതിനുള്ള അവസരം അതു നിങ്ങൾക്കു നൽകുന്നു. സാമ്പത്തിക ലക്ഷ്യങ്ങളുടെ വേഗത വർധിപ്പിക്കുന്നു. എത്ര ചെറുതായാലും, എസ്ഐപി നിക്ഷേപത്തിലെ നേരിയവർധനപോലും ഗുണകരമാണ്. വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപങ്ങൾ വർധിപ്പിക്കുകയോ എസ്ഐപി ടോപപ് ചെയ്യുകയോ ചെയ്യുന്നത് ഫലപ്രദമായ മാർഗമാണ്. പണപ്പെരുപ്പംനേരിടാൻ സഹായിക്കുന്നു. ഓരോവർഷവും പണപ്പെരുപ്പ നിരക്കു വർധിച്ചുകൊണ്ടിരിക്കുകയും സ്ഥിരമായി പണത്തിന്റെമൂല്യം ശോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, പണപ്പെരുപ്പത്തോടൊപ്പം പിടിച്ചു നിൽക്കാൻ ദീർഘകാലത്തേക്കുള്ള നിക്ഷേപത്തുക വർധിപ്പിക്കേണ്ടിവരും. ടോപപ് എസ്ഐപിയാണ് ഇതിനുള്ള ഏറ്റവും ഉചിതമായ മാർഗമാണ്. ക്രമാനുഗതമായി നിക്ഷേപത്തുകയിൽ വരുത്തുന്ന വർധന ഭാവിയിലെ വർധിക്കുന്ന ജീവിത നിലവാരത്തിനൊത്ത് പിടിച്ചുനിൽക്കാനും സഹായിക്കുന്നു. ലളിതവും ആയാസരഹിതവുമാണ് നടപടിക്രമം. ഓരോ ലക്ഷ്യവും മുൻനിർത്തി ഓരോ എസ്ഐപികൾ തുടങ്ങുന്നത് പ്രായോഗികമല്ല. ചിലപ്പോൾ പുതിയ നിക്ഷേപ അവസരം പഠിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയെന്നുമിരിക്കില്ല. അതിനാൽ, നിലവിലുള്ള എസ്ഐപി ടോപപ് ചെയ്യുന്നതാണ് ഉചിതമായ മാർഗം. എസ്ഐപി ടോപപ് ചെയ്യുംമുമ്പ് അറിയാം എസ്ഐപിയിൽ ചേരുമ്പോൾതന്നെ ടോപപ് അവസരം തെരഞ്ഞെടുക്കുക. മിക്കവാറും എല്ലാ ആസ്തി പരിപാലന സ്ഥാപനങ്ങളും(എഎംസി) കുറഞ്ഞ ടോപപ് തുകയായി 500 രൂപയും അതിന്റെ ഗണിതങ്ങളും അനുവദിച്ചിട്ടുണ്ട്. ചില കമ്പനികൾ ഒരു നിശ്ചിത തുക എല്ലാ വർഷവും വർധിപ്പിക്കാനും അനുവദിക്കുന്നു. ടോപപ് എസ്ഐപികളിൽ ചേർന്നശേഷം, അതിന്റെ വിശദാംശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ല. എന്തെങ്കിലും മാറ്റംവരുത്തണമെന്നുണ്ടെങ്കിൽ നിലവിലുള്ള എസ്ഐപി അവസാനിപ്പിക്കുകയും ടോപപ് അവസരത്തോടെ പുതിയതൊന്നു തുടങ്ങുകയും വേണം. പൊതുവേ, എല്ലാ എസ്ഐപികൾക്കും ടോപപ് അവസരമുണ്ട്. എസ്ഐപിയിൽ ടോപപ് അവസരംനേടുമ്പോൾ, ഇസിഎസ് ഡെബിറ്റ് നിബന്ധനകൾ സംബന്ധിച്ച ഫോറം പൂരിപ്പിക്കേണ്ടതില്ല. മിക്കനിക്ഷേപകരും കരുതിയിരിക്കുന്നത് സമ്പത്ത് സൃഷ്ടിക്കാൻ ധാരാളം പണം ആവശ്യമുണ്ടെന്നാണ്. എന്നാൽ എസ്ഐപി നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പണംവളർത്തിയെടുക്കാൻ കഴിയും. കൂടാതെ ടോപപ് എസ്ഐപിയിലൂടെ നടത്തുന്ന അൽപം അധിക നിക്ഷേപത്തിന് സമ്പത്തുണ്ടാക്കാനുള്ള നിങ്ങളുടെപദ്ധതിയിൽ വലിയമാറ്റം വരുത്താനും കൂടുതൽ വേഗത്തിൽ ലക്ഷ്യംസഫലമാക്കാനും കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോഷ്യേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3dHY0bO
via IFTTT

സെന്‍സെക്‌സില്‍ 148 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,500ന് താഴെയെത്തി

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 148 പോയന്റ് താഴ്ന്ന് 58,658ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 17,478ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3DB5NTy
via IFTTT

നിഫ്റ്റി 17,500 തിരിച്ചുപിടിച്ചു; സെന്‍സെക്‌സിലെ നേട്ടം 157 പോയന്റ് |Closing

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 157.45 പോയന്റ് ഉയർന്ന് 58,807.13ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഒമിക്രോൺ ഭീതിയൊഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകൾക്ക് തുടരാനായില്ല. ദിനവ്യാപാരത്തിനിടയിൽ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഐടി, ധനകാര്യ ഓഹരികൾ സമ്മർദംനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex ends 157 pts higher, Nifty reclaims 17,500

from money rss https://bit.ly/31zdFrP
via IFTTT

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസായി ഈ ടെക് കമ്പനി നല്‍കും

ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ജീവനക്കാർക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാർക്കും ബോണസ് ലഭിക്കും. 1,600 ഡോളറോ അവരവരുടെ രാജ്യത്തെഅതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് വ്യാപന സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണിത്. കഴിഞ്ഞ മാർച്ചിൽ നടത്തിയ ആഭ്യന്തര സർവെയിൽ ജീവനക്കാരുടെ സുസ്ഥിതിയിൽ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടർന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചതുംമൂലം വർക്ക് ഫ്രം ഹോം തുടരാൻ കഴിഞ്ഞയാഴ്ചയാണ് കമ്പനി തീരുമാനിച്ചത്. ജനുവരി 10 മുതൽ ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഗുഗിൾ പദ്ധതിയിട്ടിരുന്നത്.

from money rss https://bit.ly/3EDPQgH
via IFTTT