121

Powered By Blogger

Wednesday, 12 January 2022

അടുക്കള ഒരുക്കാം മനോഹരമായി; കിച്ചൺ അപ്ലൈയൻസസ് വാങ്ങാൻ ഇത് നല്ല സമയം

മികച്ച അടുക്കള ഉപകരണങ്ങൾ എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും വിലയാണ് ഈ സ്വപ്നത്തിന് തടസ്സമാകുന്നത്. എന്നാൽമോഡേൺ കിച്ചൺ അപ്ലൈയൻസസ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. ആമസോണിൽകിച്ചൺ അപ്ലൈയൻസസിന് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5000 രൂപയുടെ ലെവററ്റ് മൾട്ടി പർപ്പസ് സ്പൈസ് റാക്ക് വെറും 499 രൂപയ്ക്ക് ലഭിക്കും. ലെവററ്റ് എയർറ്റൈറ്റ് കണ്ടയ്നർ ജാർ സെറ്റ്(6 പീസസ്) 94 ശതമാനം ഡിസ്ക്കൗണ്ടിലാണ് വിൽക്കുന്നത്.5999 വിലമതിക്കുന്ന ഈ കണ്ടയ്നർ ജാർ സെറ്റിന് വില വെറും 375 രൂപ മാത്രം. LEVERET Multipurpose Plastic Big Revolving Spice Rack 16 in 1 / Masala...

സെന്‍സെക്‌സില്‍ 138 പോയന്റ് നേട്ടം: നിഫ്റ്റി 18,200ന് മുകളില്‍|Market Opening

മുംബൈ: വിപണിയിൽ അഞ്ചാം ദിവസവും നേട്ടം. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നിട് നേട്ടത്തിലെത്തുകയായിരുന്നു. സെൻസെക്സ് 138 പോയന്റ് ഉയർന്ന് 61,288ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 18,250ലുമാണ് വ്യാപാരം നടക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാംപാദഫലങ്ങൾ ടിസിഎസ് ഉൾപ്പടെയുള്ള കമ്പനികൾ പുറത്തുവിട്ടത് വപണിയിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതേസമയം, ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയെ ബാധിച്ചേക്കാം. പവർഗ്രിഡ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എൻടിപിസി, മാരുതി സുസുകി, എൽആൻഡ്ടി, റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ...

ജി.പി.എസ്. മുതല്‍ ഹൃദയമിടിപ്പ് വരെ; പുത്തന്‍ വാച്ചുകള്‍ കെട്ടി നടക്കാം, വൻ വിലക്കുറവിൽ

കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ് വാച്ചുകൾ. എല്ലാ വാച്ചുകളും ഒരേ സമയമാണ് കാണിക്കുന്നതെങ്കിലും വാച്ചുകൾ ഒന്നല്ല, പല വിധമാണ്. ഇന്ന് വാച്ചുകൾ സമയം നോക്കാനുള്ള വെറുമൊരുപകരണം മാത്രമല്ല. നമ്മുടെയൊക്കെ സൗന്ദര്യസങ്കൽപ്പങ്ങളുടെ വാഹകർ കൂടിയാണ്. വിവിധങ്ങളായ രൂപത്തിലും നിറത്തിലുമൊക്കെയുള്ള വാച്ചുകൾ വിപണിയിലുണ്ട്. പലതും സാങ്കേതികാത്ഭുതങ്ങൾ കാണിക്കുന്നവ. വിപണികളിലെ വാച്ചുകളുടെ വൈവിധ്യം കണ്ട് ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയിൽ നാം വീർപ്പുമുട്ടുമെന്നുറപ്പാണ്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഇന്ന് പുത്തൻ ട്രെൻഡുകളുടെ പിറകെയാണ്. കൈകളിൽ നാം അണിയുന്ന വാച്ചുകൾ...

സെന്‍സെക്‌സില്‍ 533 പോയന്റ് നേട്ടം: നിഫ്റ്റി 18,200 കടന്നു|Market Closing

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200ന് മുകളിലെത്തി. ഓട്ടോ, റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെൻസെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയർന്ന് 18,212.30ലുമെത്തി. ഒമിക്രോൺ ഭീഷണിയെതുടർന്ന് ഡിസംബറിൽ വിപണിയിൽ തിരുത്തലുണ്ടായെങ്കിലും പ്രതിരോധകുത്തിവെപ്പ് വ്യാപകമായതിനാൽ ഒന്നും രണ്ടും തരംഗങ്ങളിലുണ്ടായതുപോലെ മൂന്നാംതരംഗത്തിൽ ആവർത്തിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. മൂന്നുമാസത്തോളം തുടർച്ചയായി വില്പനക്കാരായിരുന്ന...

ആഘോഷവേളകളില്‍ തീര്‍ക്കൂ നൂലിഴകളുടെ വസന്തം; ആമസോണിൽ വൻ ഓഫർ

ആഘോഷങ്ങളുടെ നിറപ്പകിട്ടിൽ പുത്തൻ വസ്ത്രങ്ങൾക്കുളള സ്ഥാനം എത്രത്തോളമാണെന്ന് കാലാകാലങ്ങളായി നമ്മൾ മനസ്സിലാക്കി വന്നതാണ്. ഒത്തുചേരലുകൾ, ആഘോഷവേളകൾ ഉണ്ടെന്നറിയുമ്പോൾ തന്നെ നമ്മുടെ മനസ്സിലുദിക്കുന്ന ആദ്യ ചോദ്യം ഏത് ഡ്രസ്സാണ് ധരിക്കേണ്ടതെന്നാണ്. ഏതൊരു ഉത്സവങ്ങൾക്കും ഒത്തുചേരലും മധുരപലഹാരങ്ങളും പോലെ തന്നെ വർണ്ണാഭമായ നൂലിഴകളും അവിഭാജ്യഘടകമാണ്. മറ്റുളളവരുടെ ശ്രദ്ധയാകർഷിക്കാൻ ട്രെൻഡിങ്ങിൽ ആദ്യം തന്നെയുള്ള വസ്ത്രങ്ങൾ കരസ്ഥമാക്കാൻ കിണഞ്ഞുതന്നെ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നും തന്മയത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരും ഒരേ തരത്തിലുളള വസ്ത്രങ്ങൾ...

രാജ്യംകണ്ട ഏറ്റവുംവലിയ ഐപിഒയ്ക്കായി എല്‍ഐസി: മൂല്യം 15 ലക്ഷംകോടിയായി നിശ്ചയിച്ചേക്കും

മുംബൈ: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് എന്നീ മുൻനിര കമ്പനികളോടൊപ്പമാകും അതോടെ എൽഐസിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ നിലവിലെ വിപണിമൂല്യം. ടിസിഎസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്. ഭാവിയിലെ ലാഭം ഉൾപ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ്...