121

Powered By Blogger

Wednesday, 12 January 2022

സെന്‍സെക്‌സില്‍ 533 പോയന്റ് നേട്ടം: നിഫ്റ്റി 18,200 കടന്നു|Market Closing

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200ന് മുകളിലെത്തി. ഓട്ടോ, റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെൻസെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയർന്ന് 18,212.30ലുമെത്തി. ഒമിക്രോൺ ഭീഷണിയെതുടർന്ന് ഡിസംബറിൽ വിപണിയിൽ തിരുത്തലുണ്ടായെങ്കിലും പ്രതിരോധകുത്തിവെപ്പ് വ്യാപകമായതിനാൽ ഒന്നും രണ്ടും തരംഗങ്ങളിലുണ്ടായതുപോലെ മൂന്നാംതരംഗത്തിൽ ആവർത്തിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. മൂന്നുമാസത്തോളം തുടർച്ചയായി വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ പുനഃപ്രവേശനവും ഇന്നുമുതൽ പുറത്തുവരുന്ന ഡിസംബർ പാദത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങളിലെ പ്രതീക്ഷയുമൊക്കെയാണ് വിപണിയിലെ തുടർച്ചയായ നേട്ടത്തിനുപിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടർ സൂചികകളിൽ മെറ്റൽ, പവർ, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം 0.7-1ശതമാനമാണ്. ഐടി, ഫാർമ സൂചികകൾ നേട്ടമില്ലാതെയാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3njpzxy
via IFTTT