121

Powered By Blogger

Monday, 8 March 2021

ഇപിഎഫിൽ വ്യക്തികൾക്കും നിക്ഷേപിക്കാം: ഇതിനായി പ്രത്യേക ഫണ്ടുണ്ടാക്കിയേക്കും

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരംവരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുകീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നിൽകുന്ന പദ്ധതികളിൽ ഏറ്റവുംകൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവർഷമായി 8.5ശതമാനമാണ് പലിശ നിരക്ക്. ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തിയാണ് നിവിൽ ഇപിഎഫ്ഒയിലുള്ളത്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടർമാർ. ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യന്നുവർക്കൊന്നും പദ്ധതിയിൽ ചേരാൻ അതുകൊണ്ടുതന്നെ അവസരമില്ല. എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനൽകുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക. ഇപിഎഫ് ആക്ട് പ്രകാരം ജീവനക്കാരിൽനിന്നും തൊഴിലുടമയിൽനിന്നുമായി 24ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12ശതമാനംവീതമണിത്. അതുകൊണ്ടുതന്നെ നിയമത്തിൽ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

from money rss https://bit.ly/3kYPN6f
via IFTTT

ഇൻഷുറൻസ് പ്ലാനോ മ്യൂച്വൽ ഫണ്ടോ: ഏതാണ് മികച്ചത്?

ഈയിടെയാണ് ബന്ധുകൂടിയായ ഒരു ഇൻഷുറൻസ് ഏജന്റ് ഗ്യാരണ്ടീഡ് പ്ലാനിൽ നിക്ഷേപിക്കാനുള്ള സാധ്യത മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ വിവരണംകേട്ടപ്പോൾ മികച്ച പദ്ധതിയായാണ് തോന്നിയത്. മ്യൂച്വൽ ഫണ്ടിന് പകരമായി ഈ പ്ലാൻ നിക്ഷേപത്തിനായി പരിഗണിക്കാമോ? വിനോദ് കുമാർ, മണ്ണുത്തി കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസിന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിരക്ഷ ഉറപ്പുവരുത്തുന്ന പ്ലാൻ കണ്ടെത്താൻ ശ്രമിക്കണം. കുറഞ്ഞ വാർഷിക പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ലഭിക്കാൻ ടേം പ്ലാനിൽ ചേരുകയാകും നല്ലത്. ഇവിടെ താങ്കൾ പരാമർശിച്ചത് എൻഡോവ്മെന്റ് പ്ലാനിന് സമാനമായ ഒന്നാണ്. മണിബാക്ക്, എൻഡോവ്മെന്റ് പ്ലാനുകൾ നിക്ഷേപത്തിനായി പരിഗണിക്കാതിരിക്കുന്നതാണ് ഉചിതം. ആവശ്യത്തിന് പരിരക്ഷയോ മികച്ച ആദായമോ അതിൽനിന്ന് ലഭിക്കില്ല. ഇൻഷുറൻസും നിക്ഷേപവുമായി കൂട്ടികലർത്തുന്നത് നല്ലതല്ലെന്ന് പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്. ഭാവിയെ ആവശ്യത്തിന് പരമാവധി സമ്പത്തുണ്ടാക്കുകയെന്നതാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവധിക്കനുസരിച്ചായിരിക്കണം എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ഹ്രസ്വകാലയളവിലേയ്ക്കാണെങ്കിൽ ഡെറ്റ് അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം. ദീർഘകാല ലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംനേടാം.

from money rss https://bit.ly/3cc3aMl
via IFTTT

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 280 രൂപകുറഞ്ഞ് 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3v9nIO0
via IFTTT

സെൻസെക്‌സിൽ 462 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചുക്കുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 15,000ന് മുകളിലെത്തി. സെൻസെക്സ് 462 പോയന്റ് നേട്ടത്തിൽ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 15,095ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികൾ ബിപിസിഎൽ ട്രസ്റ്റ് വിൽക്കുന്നുവെന്നുള്ള റിപ്പോർട്ടുകളെതുടർന്ന് ഓഹരിവിലയിൽ ആറുശതമാനത്തോളം നഷ്ടമുണ്ടായി. Sensex zooms 462 points, Nifty above 15k

from money rss https://bit.ly/2PN6XrV
via IFTTT

എണ്ണവില 70 ഡോളർ കടന്നു; 20 മാസത്തെ ഉയരത്തിൽ

കൊച്ചി: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വർധിച്ച്ബാരലിന് 70.82 ഡോളറായി. 2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ആക്രമണം കാരണം എണ്ണപ്പാടത്തിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാൻ ഇടയാക്കിയത്. അതിനിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായി. ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയിൽ തിങ്കളാഴ്ച പെട്രോൾ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല. എന്നാൽ, വില വൻതോതിൽ കുറഞ്ഞുനിന്നപ്പോൾ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം. Brent crude has crossed $70

from money rss https://bit.ly/30sR8IO
via IFTTT

ആ കോടീശ്വരൻ മാളയിലെ അബ്ദുൾഖാദർ

മാള: മാളയിൽ വിറ്റ ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനമായി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. മാളയിലെ മസ്ജിദിന് സമീപം ബാർബർഷോപ്പ് നടത്തുന്ന മാള-പള്ളിപ്പുറം ആനന്ദനാത്ത് അബ്ദുൾഖാദർ (64) ആണ് ആ ഭാഗ്യവാൻ. മാളയിലെ 'ധനശ്രീ' ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനങ്ങളിലൊന്നായ ഒരു കോടി രൂപ ലഭിച്ചതെന്ന് കഴിഞ്ഞദിവസം അറിഞ്ഞിരുന്നുവെങ്കിലും ഭാഗ്യവാനെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച പതിവുപോലെ കട തുറന്നശേഷം പത്രത്തിൽ ഫലം പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചതെന്നറിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏല്പിക്കുകയും ചെയ്തു. 17-ാം വയസ്സുമുതൽ ടിക്കറ്റെടുക്കുന്നതാണ്. രണ്ട് തവണ 10,000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിച്ചതാണ് ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ തുക. എത്ര രൂപ ടിക്കറ്റെടുക്കാൻ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്ന് നിശ്ചയമില്ല. ചെറിയ തുകയായിരിക്കില്ലെന്ന് മാത്രം. ഒമ്പത് വർഷമായി മസ്ജിദിന് സമീപമുള്ള വാടകമുറിയിൽ ബാർബർ ഷോപ്പ് ആരംഭിച്ചിട്ട്. സ്വന്തമായി ഒരു കടമുറിയും മകൻ അസ്കറിന് സ്വന്തമായി വരുമാനമാർഗവും ഉറപ്പാക്കുകയെന്നതാണ് മനസ്സിലെ മോഹം. മകൻ ടൗണിലെ മറ്റൊരു കടയിൽ സെയിൽസ്മാനാണ്. എട്ട് സെന്റ് സ്ഥലവും ചെറിയ വീടുമാണ് സമ്പത്ത്. ഭാര്യ: സബിയ.

from money rss https://bit.ly/3kZEI4U
via IFTTT

എണ്ണവിലയും ആഗോളകാരണങ്ങളും നേട്ടത്തിന് തടയിട്ടു: സെൻസെക്‌സ് 50,441ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ കാര്യമായനേട്ടമില്ലാതെ വിപണി ക്ലോസ്ചെയ്തു. സെൻസെക്സ് 35.75 പോയന്റ് ഉയർന്ന് 50,441.07ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 14,956.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ആഗോള വിപണിയിലെ തളർച്ചയുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 208 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഗെയിൽ, എൽആൻഡ്ടി, ഒഎൻജിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്സ്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, മെറ്റൽ, ഐടി സൂചികകൾ 1.5ശതമാനംനേട്ടമുണ്ടാക്കി. റിയാൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു. Weak global cues, high Brent crude cap gains

from money rss https://bit.ly/3l29ycX
via IFTTT

കാർഷികമേഖലയിലെ വനിതകൾക്കായി ഗൂഗിളിന്റെ 3.65 കോടിയുടെ ഗ്രാന്റ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. കർഷകരായ വനിതകളെ സഹായിക്കാനായി നാസ്കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക. ബിഹാർ, ഹരിയാണ,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെഗുണം ലഭിക്കുക. സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള വിമൻ വിൽ വെബ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായംനൽകുമെന്നും ഗുഗിൾ അറിയിച്ചു. വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. Google commits $500,000 grant to support women agri workers

from money rss https://bit.ly/30qp34M
via IFTTT