121

Powered By Blogger

Monday, 8 March 2021

ഇപിഎഫിൽ വ്യക്തികൾക്കും നിക്ഷേപിക്കാം: ഇതിനായി പ്രത്യേക ഫണ്ടുണ്ടാക്കിയേക്കും

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരംവരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുകീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നിൽകുന്ന പദ്ധതികളിൽ ഏറ്റവുംകൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവർഷമായി 8.5ശതമാനമാണ് പലിശ നിരക്ക്. ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തിയാണ് നിവിൽ ഇപിഎഫ്ഒയിലുള്ളത്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടർമാർ. ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യന്നുവർക്കൊന്നും പദ്ധതിയിൽ ചേരാൻ അതുകൊണ്ടുതന്നെ അവസരമില്ല. എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനൽകുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക. ഇപിഎഫ് ആക്ട് പ്രകാരം ജീവനക്കാരിൽനിന്നും തൊഴിലുടമയിൽനിന്നുമായി 24ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12ശതമാനംവീതമണിത്. അതുകൊണ്ടുതന്നെ നിയമത്തിൽ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

from money rss https://bit.ly/3kYPN6f
via IFTTT