121

Powered By Blogger

Monday 8 March 2021

ആ കോടീശ്വരൻ മാളയിലെ അബ്ദുൾഖാദർ

മാള: മാളയിൽ വിറ്റ ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനമായി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. മാളയിലെ മസ്ജിദിന് സമീപം ബാർബർഷോപ്പ് നടത്തുന്ന മാള-പള്ളിപ്പുറം ആനന്ദനാത്ത് അബ്ദുൾഖാദർ (64) ആണ് ആ ഭാഗ്യവാൻ. മാളയിലെ 'ധനശ്രീ' ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനങ്ങളിലൊന്നായ ഒരു കോടി രൂപ ലഭിച്ചതെന്ന് കഴിഞ്ഞദിവസം അറിഞ്ഞിരുന്നുവെങ്കിലും ഭാഗ്യവാനെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച പതിവുപോലെ കട തുറന്നശേഷം പത്രത്തിൽ ഫലം പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചതെന്നറിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏല്പിക്കുകയും ചെയ്തു. 17-ാം വയസ്സുമുതൽ ടിക്കറ്റെടുക്കുന്നതാണ്. രണ്ട് തവണ 10,000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിച്ചതാണ് ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ തുക. എത്ര രൂപ ടിക്കറ്റെടുക്കാൻ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്ന് നിശ്ചയമില്ല. ചെറിയ തുകയായിരിക്കില്ലെന്ന് മാത്രം. ഒമ്പത് വർഷമായി മസ്ജിദിന് സമീപമുള്ള വാടകമുറിയിൽ ബാർബർ ഷോപ്പ് ആരംഭിച്ചിട്ട്. സ്വന്തമായി ഒരു കടമുറിയും മകൻ അസ്കറിന് സ്വന്തമായി വരുമാനമാർഗവും ഉറപ്പാക്കുകയെന്നതാണ് മനസ്സിലെ മോഹം. മകൻ ടൗണിലെ മറ്റൊരു കടയിൽ സെയിൽസ്മാനാണ്. എട്ട് സെന്റ് സ്ഥലവും ചെറിയ വീടുമാണ് സമ്പത്ത്. ഭാര്യ: സബിയ.

from money rss https://bit.ly/3kZEI4U
via IFTTT