121

Powered By Blogger

Thursday, 11 March 2021

വിപണിയിൽ ഇടപെടുന്നവർ സൂക്ഷിക്കുക; പാതയിൽ തടസ്സമുണ്ടാകാം

നിഫ്റ്റി 15000 നിലവാരത്തിന്റെ പരിസരത്തായിരിക്കെ വിപണി അനിശ്ചിതത്വത്തിലാണ്. വിദേശസ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നത് പുനരാരംഭിച്ചിരിക്കുന്നു. വിപണി കാളകളുടെ നിയന്ത്രണത്തിലുമാണ്. യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര പണനയം തുടരുമെന്നും ഉറപ്പാണ്. മാത്രമല്ല, സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതിനാൽ നാലാംപാദ ഫലങ്ങൾ മികച്ചതാകാനാണ് സാധ്യത. സാഹചര്യം അനുകൂലമാണെങ്കിലും വിപണിമൂല്യം വളരെ കൂടുതലുമാണെന്നകാര്യം എടുത്തപറയേണ്ടതാണ്. വിദേശനിക്ഷേപകർ വൻലാഭത്തിലാണ്. വൻതോതിലുള്ള ലാഭമെടുപ്പ് ഏതുസമയവും സംഭവിക്കാം. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം, കുതിക്കുന്ന ഈവിപണിയിൽനിന്ന് ഇതുവരെ പണമുണ്ടാക്കുക എളുപ്പമായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് ഗുണമേൻമയില്ലാത്ത ഓഹരികളിൽ അന്ധമായി നിക്ഷേപിക്കുന്നത് ശരിയായ തന്ത്രമായിരിക്കില്ല. 2020 മാർച്ചിൽ നിഫ്റ്റി 32 ശതമാനം തകർന്നത് വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന പതനങ്ങളിലൊന്നായിരുന്നു. പിന്നീട് ശക്തമായ മൂലധനഒഴുക്ക് വിപണിയെ മുന്നോട്ടുതള്ളി. പണത്തിന്റെ വരവ് ശക്തിയാർജ്ജിച്ചതോടെ കുതിപ്പിനു വേഗംകൈവരികയും കണ്ണഞ്ചിക്കുന്ന പ്രകടനത്തോടെ 100 ശതമാനം തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് നിഫ്റ്റി 15200 മറികടക്കുകയുമായിരുന്നു. 2020 മാർച്ചിലെ തകർച്ചയ്ക്കു ശേഷം ഒറ്റവർഷം കൊണ്ടുനേടിയ അഭൂതപൂർവമായ ഈനേട്ടം തികച്ചും അപൂർവമായ ഒന്നായിരുന്നു. പിഇ അനുപാതം, പിബി അനുപാതം, വിപണിമൂല്യ- ജിഡിപി അനുപാതം തുടങ്ങിയ എല്ലാസൂചികകളും വിപണി നിലവാരം ഏറെ യർന്നതാണ് എന്ന സൂചന നൽകി. ബോണ്ട് കരടികൾ ഓഹരിക്കാളകളെ ഇടിച്ചിട്ടു ഉയർന്നവില നിലവാരത്തിൽ വിപണിക്ക് തിരുത്തലിന് ഒരുകാരണം മാത്രം മതിയായിരുന്നു. ബോണ്ട് വിപണിയിൽനിന്നാണ് അതുണ്ടായത്. ബോണ്ട്, ഓഹരി, കറൻസി വിപണികളെയെല്ലാം ഇളക്കാൻപോന്ന ഏകനിർണായക ഘടകമാണ് യുഎസ് 10 വർഷ ബോണ്ട് യീൽഡ് എന്നവസ്തുത മനസിലാക്കേണ്ടത് പ്രധാനമാണ്. പണപ്പെരുപ്പ ഭീതിഉയർന്നപ്പോൾ, ബോണ്ട് കരടികൾ വിൽപന വർധിപ്പിക്കുകയും യീൽഡ് ഉയരുകയും ചെയ്തു. ഫെബ്രുവരി 25ന് യുഎസ്10 വർഷ യീൽഡ് 1.61 ശതമാനത്തിലേക്ക് നടത്തിയ കുതിപ്പ് യുഎസ് ഓഹരി വിപണികളിൽ വിറ്റഴിക്കലിലേക്കു വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നിക്ഷേപകർ ഓഹരികൾ വലിയ തോതിൽ വിറ്റഴിച്ചത് പരിഭ്രാന്തി പരത്തി. ഈഅവസരം വിനിയോഗിക്കുന്നതിന് കരടികൾ കുതിച്ചെത്തി. ഫെബ്രുവരി 26ന് നിഫ്റ്റി 568 പോയന്റ് തകർന്നു. വലിയ ആഘാതമേൽപ്പിക്കാൻ ബോണ്ട് കരടികൾക്കുകഴിഞ്ഞതോടെ ഓഹരി കാളകൾ ഞെരുക്കപ്പെട്ടു. ഇതൊരു നോക്കൗട്ട് പതനമായിരുന്നില്ല! വിപണിയുടെ യുക്തി ലളിതമാണ്. ബോണ്ട് യീൽഡും ഓഹരിവിലകളും തമ്മിൽ വിരുദ്ധമായ ബന്ധമാണുള്ളത്. അതിനാലാണ് പലിശ നിരക്കുകൾ ഓഹരി വിലകളിൽ ഗുരുത്വാകർഷണത്തിനുസമമായ ഫലമാണുണ്ടാക്കുന്നത് എന്ന വാറൻ ബഫെറ്റിന്റെ വിഖ്യാതവാക്യം ശ്രദ്ധേയമാകുന്നത്. 2020 മാർച്ചിലെ വിപണിയുടെ പതനത്തെ തുടർന്നുണ്ടായകുതിപ്പ് പ്രമുഖ കേന്ദ്രബാങ്കുകളുടെ ഉദാരപണനയം കാരണംഉളവായ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കിൽ നിന്നുരൂപം കൊണ്ടതാണ്. പലിശനിരക്കുകൾ മുകളിലോട്ട് ഗതിമാറുമ്പോൾ ഓഹരികൾ താഴോട്ടു പോകും. കാരണം, ഉയർന്ന പലിശ നിരക്കുകൾക്ക് കുറഞ്ഞ പിഇ അനുപാതത്തെ മാത്രമേ പിന്തുണയ്ക്കാൻകഴിയൂ. എന്നാൽ, യീൽഡിലുണ്ടാകുന്ന ഉയർച്ചയ്ക്ക് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. വളർച്ചാവീണ്ടെടുപ്പിന്റെ സൂചനയാണ് വർധിക്കുന്ന ബോണ്ട് യീൽഡെന്ന് അമേരിക്കൻ കേന്ദ്രബാങ്ക് തലവൻ ജെറോം പോവൽ പെട്ടെന്നുതന്നെ പ്രതികരിക്കുകയുണ്ടായി. 2023വരെ യുഎസ് പലിശനിരക്ക് പൂജ്യത്തിനടുത്തുതന്നെയായി നിലനിർത്തുമെന്നും ആവശ്യമെങ്കിൽ ഉയർന്നപണപ്പെരുപ്പ നിരക്ക് നേരിടാമെന്നും അദ്ദേഹം തുടർന്നു വിശദീകരിച്ചു. ഈ പ്രഖ്യാപനം ബോണ്ട് കരടികളെ നിർവീര്യമാക്കുകയും 10 വർഷ ബോണ്ട് യീൽഡ് താഴോട്ടു വരികയും, ഇപ്പോഴത് ഏതാണ്ട് 1.51 ശതമാനത്തിലേക്കു താഴുകയും ചെയ്തു. ഈയവസരം മുതലെടുത്ത് ഓഹരി കാളക്കൂറ്റൻമാർ പ്രത്യാക്രമണം നടത്തുകയും കരടികളെ ആക്രമിച്ച് മൂലയിലേക്കു തള്ളി മാറ്റുകയുമാണുണ്ടായത്. പോരാട്ടങ്ങൾ ഇനിയുമെത്രയോ ബാക്കി ഈ മത്സരം അവസാനിച്ചിട്ടില്ല. കരടികൾ തിരിച്ചുവരികതന്നെചെയ്യും. കൂടിയ വിലകളിൽ റിസ്കും കൂടുതലാണ്. നിലവാരമില്ലാത്ത ഓഹരികളിൽ ആമോദത്തോടെ കച്ചവടംനടത്തുന്ന ചില്ലറനിക്ഷേപകർക്കും കരടിയുടെ ആക്രമണത്തിൽ വലിയ പരിക്കേൽക്കാം. അതിനാൽ തന്ത്രങ്ങളുടെ കാര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. നല്ല ലാഭംകൈവശമുളളതുകൊണ്ട് നിക്ഷേപകർ ഉയർച്ചയുടെ ഓരോഘട്ടത്തിലും അൽപം ലാഭമെടുക്കുന്നത് ഉചിതമായിരിക്കും. പലിശ കുറവാണെങ്കിലും ലാഭത്തിൽ അൽപം സ്ഥിരനിക്ഷേപങ്ങളിലേക്കുമാറ്റാം. ധനകാര്യ മേഖല, ഐടി, സിമെന്റ്, ലോഹങ്ങൾ, ഓട്ടോ മൊബൈൽസ് എന്നീ മേഖലകളിലെ ഓഹരികളിൽ നിക്ഷേപം നിലനിർത്തുക. എസ്ഐപികൾ തുടരുക. സാമ്പത്തിക വളർച്ചയിലും കോർപറേറ്റ്ലാഭത്തിലും ഉണ്ടാകുന്ന വീണ്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിപണിയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കപ്പെടുക. 2022 സാമ്പത്തികവർഷം 12 ശതമാനത്തോളം ജിഡിപി വളർച്ചയ്ക്കും 30 ശമാനത്തിനുമുകളിൽ കോർപറേറ്റ് ലാഭവളർച്ചയ്ക്കും സാക്ഷ്യം വഹിച്ചേക്കാം. 2022 സാമ്പത്തിക വർഷത്തിനപ്പുറവും ജിഡിപിയിലും കോർപറേറ്റ് ലാഭത്തിലും വളർച്ചനിലനിർത്താൻ കഴിഞ്ഞാൽ ഓഹരിരംഗത്തെ കാളകൾ കൂടുതൽ ശക്തിയോടെ കുതിക്കാനുള്ള സാധ്യതയുണ്ട്. തീർച്ചയായും പാതയിൽ അനേകം തടസങ്ങളുണ്ടാവും. യുഎസ് കേന്ദ്രബാങ്ക് നയങ്ങളിലുണ്ടാകാവുന്ന വ്യതിയാനമാകും വലിയ തടസ്സത്തിന് നിമിത്തമാകുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2OMw8dG
via IFTTT

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3bDWV4M
via IFTTT

സെൻസെക്‌സിൽ 507 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,300ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ മുന്നേറ്റംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 15,300ന് മുകളിലെത്തി. സെൻസെക്സ് 507 പോയന്റ് നേട്ടത്തിൽ 51,787ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,310ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 97 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്. Sensex surges 507 pts, Nifty tops 15,300

from money rss https://bit.ly/3bFHh93
via IFTTT

കല്യാൺ: കേരളത്തിൽനിന്നു വളർന്ന ആഗോള ജൂവലറി ബ്രാൻഡ്

ടി.എസ്. കല്യാണരാമൻ മക്കളായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ(ടി.കെ. സീതാരാമൻ) എന്നിവർക്കൊപ്പം കൊച്ചി: തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമിൽ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ജൂവലറി റീട്ടെയിൽ ശൃംഖലകളിലൊന്നായി വളർന്ന സംരംഭമാണ് 'കല്യാൺ ജൂവലേഴ്സ്'. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തുടക്കമിട്ട കല്യാൺ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും അടക്കം 137 ഷോറൂമുകളുണ്ട്. 2003-ൽ കോയമ്പത്തൂരിൽ ഷോറൂം തുറന്നുകൊണ്ടായിരുന്നു കേരളത്തിനു പുറത്തേക്കുള്ള വളർച്ച. ഓരോ സ്ഥലത്തും അവിടെയുള്ളവരുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങൾ ലഭ്യമാക്കിയത് വളർച്ചയ്ക്ക് ഊർജമായി. ഒപ്പം, വിശ്വാസ്യതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം 'കല്യാൺ ജൂവലേഴ്സ്' എന്ന ബ്രാൻഡിനെ ഉപഭോക്താക്കളുടെ മനസ്സിൽ കരുത്തുറ്റതാക്കി. ബി.ഐ.എസ്. ഹാൾമാർക്കിങ്, പ്രൈസ് ടാഗ് തുടങ്ങി വിപണിയിൽ നല്ല മാറ്റത്തിന്റെ പ്രവണതകൾക്ക് തുടക്കം കുറിച്ചു. 'മൈ കല്യാൺ' എന്ന പേരിൽ ഫീഡർ പോയിന്റുകൾ തുറന്ന് ഗ്രാമീണ വിപണിയിലും ശക്തമായ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞു. നിലവിൽ ഇത്തരത്തിൽ 766 മൈ കല്യാൺ ഔട്ട്ലെറ്റുകളാണ് വൻകിട ഷോറൂമുകൾക്ക് പുറമെയുള്ളത്. 2020 ഡിസംബറിൽ അവസാനിച്ച ഒമ്പതുമാസ കാലയളവിൽ മൊത്തം വരുമാനത്തിന്റെ 86.21 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. 13.79 ശതമാനമാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിഹിതം. പ്രത്യേകതകൾ ഏറെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യുമായി കല്യാൺ ജൂവലേഴ്സ് എത്തുമ്പോൾ പ്രത്യേകതകൾ ഏറെയുണ്ട്. ജൂവലറി റീട്ടെയിൽ മേഖലയിൽ മാത്രം സാന്നിധ്യമുള്ള ഒരു കമ്പനി രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ. ബിസിനസ് മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ടെക്നോപാർക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്റെ ജൂവലറി ബ്രാൻഡായ 'തനിഷ്ക്' കഴിഞ്ഞാൽ വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ ജൂവലറി കമ്പനിയാണ് കല്യാൺ ജൂവലേഴ്സ്. നാനൂറോളം ഷോറൂമുകളുള്ള തനിഷ്ക് ഇന്ത്യൻ സ്വർണാഭരണ വിപണിയുടെ 3.9 ശതമാനവും സംഘടിത ജൂവലറി വിപണിയുടെ 12.5 ശതമാനവും കൈയാളുമ്പോൾ, 137 ഷോറൂമുകളുള്ള കല്യാൺ ജൂവലേഴ്സിന് മൊത്തം സ്വർണാഭരണ വിപണിയുടെ 1.8 ശതമാനം പങ്കാളിത്തമുണ്ട്. സംഘടിത സ്വർണാഭരണ വിപണിയിൽ കല്യാണിന്റെ വിഹിതം 5.9 ശതമാനമാണ്. കേരളത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകതയും കല്യാണിന്റെ ഓഹരി വില്പനയ്ക്കുണ്ട്. പൊതുമേഖല കൂടി കണക്കിലെടുത്താൽ കൊച്ചി കപ്പൽശാലയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കല്യാൺ ഐ.പി.ഒ. 2020 ഓഗസ്റ്റിലാണ് ഓഹരി വില്പനയ്ക്കായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക് സമർപ്പിച്ചത്. ഒക്ടോബറിൽ സെബിയുടെ അനുമതി ലഭിച്ചു. 1,175 കോടിയുടെ ഐ.പി.ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. മാർച്ച് 23-ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആക്സിസ് കാപിറ്റൽ, സിറ്റി ഗ്രൂപ്പ്, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, എസ്.ബി.ഐ. കാപിറ്റൽ മാർക്കറ്റ്സ്, ബോബ് കാപിറ്റൽ എന്നിവയാണ് ഐ.പി.ഒ. മാനേജ് ചെയ്യുന്നത്.

from money rss https://bit.ly/2OnVdf2
via IFTTT

ആസ്തി കുതിച്ചുയർന്നു: വാറൻ ബഫറ്റ് വീണ്ടും 100 ബില്യൺ ക്ലബിൽ

ആഗോള സമ്പന്നരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് വീണ്ടും വാറൻ ബഫറ്റ്. ടെക്നോളജി ഭീമന്മാർ കയ്യടക്കിയ സ്ഥാനം തിരിച്ചുപിടിച്ചാണ് പ്രമുഖ ഓഹരി നിക്ഷേപകനും 90കാരനുമായ ബഫറ്റ് ഈ നേട്ടംകൈവരിച്ചത്. നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് എന്നിവരുൾപ്പെടയുള്ളവരാണ് നിലവിൽ ഈ ഗണത്തിലുള്ളത്. നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു. Warren Buffett becomes sixth member of $100 billion club

from money rss https://bit.ly/2OFTi5t
via IFTTT