121

Powered By Blogger

Monday 13 September 2021

വിലക്കയറ്റം വീണ്ടുംകുറഞ്ഞു: വളർച്ചക്ക് പ്രധാന്യംനൽകാനാകും ഇനി ആർബിഐയുടെ ശ്രമം

ചില്ലറവില അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതിൽ കുറഞ്ഞത് റിസർവ് ബാങ്കിന് ആശ്വാസമായി.ഉയർന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റതോത് കുറയുകയാണ്. കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്. ജൂലായിൽ 5.59ശതമാനവും ജൂണിൽ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചത്. ജൂലായിലെ 4 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.11ശതമാനമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കുറവുണ്ടായത്. പച്ചക്കറി വില 11.7ശതമാനത്തിലേക്ക് ചുരുങ്ങുകയുംചെയ്തു. അതേസമയം, ഇന്ധന വിലയും സർവീസ് ഇൻഫ്ളേഷനും ഉയർന്ന നിരക്കിൽതന്നെ തുടരുകയുമാണ്. തുടർച്ചയായ മാസങ്ങളിലെ വർധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തിൽനിന്ന് ശരാശരി 5.7ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു. സമ്പദ്ഘടന ഉണർവിന്റെ പാതയിലായതിനാൽ ഒക്ടോബറിൽ നടക്കുന്ന അടുത്ത വായ്പാനയ അവലോകനത്തിൽ നിലവിലെ നിരക്കുതന്നെ തുടരാൻ ഇത് ആർബിഐക്ക് സഹായകരമാകും. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസർവ് ബാങ്കിന്റെ അടുത്തശ്രമം. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തെ അതിജീവിക്കാൻ തുടർച്ചയായി ഏഴാമത്തെ തവണയും നിരക്കുകളിൽ മാറ്റംവരുത്തില്ലെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ധനകാര്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ സമ്പദ്ഘടനയുടെ ഉണർവ് പ്രകടമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഇതിന് സാധ്യതയേറി. നടപ്പ് സാമ്പത്തികവർഷം രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളർച്ചക്ക് അനുകൂലമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ പണപ്പെരുപ്പനിരക്കിലെ കുറവ് സഹായിക്കും. 2022 ഫെബ്രുവരിവരെ ഈ നിലതുടരാനാകും ആർബിഐയുടെ ശ്രമം. അതിനുശേഷം റിപ്പോനിരക്കിൽ നേരിയവർധന(25 ബേസിസ് പോയന്റ്)വരുത്തി നിരക്ക് സാധാരണ നിലയിലേക്കെത്തിക്കാനും നടപടികളുണ്ടായേക്കാം.

from money rss https://bit.ly/2VEUnOB
via IFTTT

സെൻസെക്‌സിൽ 249 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 249 പോയന്റ് ഉയർന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തിൽ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയിൽ നേരിയ കുറവുണ്ടായതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി മിഡിയയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.5ശതമാനം ഉയർന്നു. റിയാൽറ്റി, ബാങ്ക്, ഫാർമ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6ശതമാനവും ഉയർന്നു. Indices open in the green, Nifty above 17,400.

from money rss https://bit.ly/2Xm3t3G
via IFTTT

വ്യവസായത്തിന് ഉണർവായി ബോളിവുഡിൽ 1000 കോടിയുടെ കരാർ

മുംബൈ: കോവിഡിനെത്തുടർന്ന് നഷ്ടം മാത്രം ബാക്കിയായ സിനിമാ വ്യവസായത്തിന് പ്രതീക്ഷ നൽകി ബോളിവുഡിൽ 1,000 കോടി രൂപയുടെ നിർമാണക്കരാർ. റെക്കോഡിങ് രംഗത്ത് ബോളിവുഡിൽ പ്രശസ്തരായ ടി-സീരീസും അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്ന് മൂന്നുവർഷംകൊണ്ട് പത്തിലധികം സിനിമകൾ നിർമിക്കാനാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഈ രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പ്രതീക്ഷയിൽ സിനിമാമേഖലയുടെ തിരിച്ചുവരവിന്റെ സാധ്യതകൾ മുൻനിർത്തിയാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്ന് ടി-സീരീസ് സി.എം.ഡി. ഭൂഷൺ കുമാർ പറഞ്ഞു. ആക്ഷൻ ത്രില്ലർ, പ്രമുഖ വ്യക്തികളുടെ ജീവിതകഥകൾ, ഡ്രാമ, കോമഡി എന്നിങ്ങനെ വിവിധ തരത്തിലുള്ള സിനിമകളാണ് ലക്ഷ്യമിടുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇതിൽ ചിലത് റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു. ലോക്ഡൗണിന്റെയും കോവിഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി തിയേറ്ററുകൾ അടച്ചതിനാൽ ഈ രംഗത്തെ നിക്ഷേപം നിലച്ചുകിടക്കുകയാണ്. ഡിജിറ്റൽ സ്ട്രീമിങ്ങിലൂടെ ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും വലിയ ബജറ്റ് ആവശ്യമായ ചിത്രങ്ങൾ ഇതുവഴി ലാഭകരമാകില്ലെന്ന് ഭൂഷൺ കുമാർ സൂചിപ്പിച്ചു. രാജ്യത്ത് സിനിമാ മേഖലയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മഹാരാഷ്ട്രയിൽ ഇപ്പോഴും തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത് തിരിച്ചടിയാണ്. ഹിന്ദി സിനിമകളുടെ വരുമാനത്തിന്റെ 30 മുതൽ 50 ശതമാനംവരെയാണ് മഹാരാഷ്ട്രയിൽനിന്നു മാത്രം ലഭിക്കുന്നത്. തുടർച്ചയായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതുവഴി മാസം 400 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അറിയിച്ചു. ദീപാവലിയോടെ തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ വ്യവസായമിപ്പോൾ.

from money rss https://bit.ly/3tBHGRc
via IFTTT

സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: മിഡ്, സ്‌മോൾ ക്യാപുകൾ നേട്ടമുണ്ടാക്കി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോർത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.32ശതമാനവും സ്മോൾ ക്യാപ് സൂചിക 0.78ശതമാനവുമാണ് ഉയർന്നത്. BSE SMALL CAP Sensex, Nifty end in the red; mid, small caps outperform.

from money rss https://bit.ly/2XiKCq0
via IFTTT

സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടും

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സംനേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെവന്നാൽ പാൻ നൽകേണ്ട സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനിക്കുംമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ സർക്കാർ തിയതി നീട്ടിനൽകിയിരുന്നു. നിലവിൽ സെപ്റ്റംബർ 30 ആണ് അവസാന തിയതി. ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉൾപ്പടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ നിർബന്ധമാണ്. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കാനാവില്ല. We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/bVGDbbYajX — State Bank of India (@TheOfficialSBI) September 10, 2021

from money rss https://bit.ly/3z6FHp6
via IFTTT

കല്യാൺ ജൂവലേഴ്‌സിന്റെ ഡിജിറ്റൽ ഗോൾഡ് വിപണിയിൽ

കൊച്ചി:കല്യാൺ ജൂവലേഴ്സ്, ഓഗ്മോണ്ടുമായി ചേർന്ന് 'ഡിജിറ്റൽ ഗോൾഡ്' അവതരിപ്പിച്ചു. 'കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ ഗോൾഡ് പവേർഡ് ബൈ ഓഗ്മോണ്ട്' സുരക്ഷിതവും എളുപ്പവും വിശ്വസനീയവുമായ ഡിജിറ്റൽ രീതിയിൽ 24 കാരറ്റ് പരിശുദ്ധ സ്വർണം വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗമാണെന്ന് കമ്പനി അറിയിച്ചു. കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ ഇതിന് തുല്യമായ ഭൗതിക സ്വർണം ഉപയോക്താവിന്റെ പേരിൽ അടുത്ത അഞ്ചു വർഷത്തേക്ക് സൗജന്യവും സുരക്ഷിതവുമായി ഇൻഷുറൻസുള്ള ഐ.ഡി.ബി.ഐ. ട്രസ്റ്റി കമ്പനി ലിമിറ്റഡിൽ സൂക്ഷിക്കും. കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ ഗോൾഡിൽ ഏറ്റവും കുറഞ്ഞത് നൂറു രൂപയ്ക്കു വരെ സ്വർണം വാങ്ങാം. പിന്നീട് സൗജന്യ വാലറ്റ് റിഡീം ചെയ്ത് കല്യാൺ ജൂവലേഴ്സ് ഷോറൂമിൽനിന്നും സ്വർണ നാണയമായോ ആഭരണമായോ വാങ്ങാം. സ്വർണനാണയങ്ങൾ, അല്ലെങ്കിൽ ബുള്ള്യൻ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വീട്ടിനുള്ളിലിരുന്നുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഗോൾഡ് വിൽക്കുന്നതിനും സാധിക്കും. ഇന്ത്യക്കാർക്കിടയിൽ സ്വർണം എന്നത്തെയും ഇഷ്ടപ്പെട്ട നിക്ഷേപമാർഗമാണെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോവിഡ് 19-ന് ശേഷം ഏറ്റവും സുരക്ഷിതവും ദീർഘകാലത്തേക്കുള്ള ഏറ്റവും ആകർഷകവുമായ ആസ്തിയായി സ്വർണം മാറിക്കഴിഞ്ഞു. ഡിജിറ്റൽ ഗോൾഡ് അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കൾക്കായി സമഗ്രമായൊരു ഇക്കോ സിസ്റ്റമാണ് തുറന്നുകിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്യാൺ ജൂവലേഴ്സിൽ നിന്ന് ഡിജിറ്റൽ സ്വർണം വാങ്ങുന്നതിന് https://bit.ly/3z9gvhP

from money rss https://bit.ly/3nsWsso
via IFTTT