121

Powered By Blogger

Monday 31 January 2022

ഈ പാസ്പോര്‍ട്ട് വരുന്നു, 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം

ന്യൂഡൽഹി: പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറെ വളർച്ച നേടി. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. റെയിൽവേ ചരക്കുനീക്കത്തിൽ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പർവത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും. ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകും. കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റൽ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉടൻ രൂപീകരിക്കും. പ്രാദേശിക ഭാഷകളിൽ വിദ്യാർഥികളുടെ പഠനത്തിനായി ചാനൽ തുടങ്ങും. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ കൂടി കോർബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷം മുതൽ ഇ-പാസ്പോർട്ട് സംവിധാനം നടപ്പാക്കും. രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3GfBzqr
via IFTTT

ബജറ്റിന് മുന്നോടിയായി വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 17,500കടന്നു|Market Opening

മുംബൈ: ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് വിപണി. വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ. നിഫ്റ്റി 17,500ന് മുകളിലെത്തി. സെൻസെക്സ് 544 പോയന്റ് ഉയർന്ന് 58,559ലും നിഫ്റ്റി 145 പോയന്റ് നേട്ടത്തിൽ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ സാമ്പത്തിക വളർച്ചാ പ്രതീക്ഷയും ബജറ്റിൽ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3GfmyVB
via IFTTT

സുസ്ഥിരവികസനം: കേരളം മുന്നിലെന്ന് സാമ്പത്തികസർവേ

ന്യൂഡൽഹി:നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. സൂചികയിൽ 75 സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ. മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തിൽ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. ഉത്തർപ്രദേശിൽ 2015-16ൽ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 36.4 ശതമാനമായി കുറഞ്ഞെന്ന് സർവേയിൽ പറയുന്നു. 2014 ഒക്ടോബർ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതൽ കഴിഞ്ഞ ഡിസംബർ വരെ 10.86 കോടി ശൗചാലയങ്ങൾ രാജ്യത്തുണ്ടാക്കി. ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞെന്നാണ് സർവേയിൽ പറയുന്നത്. 2015-16ൽ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളിൽ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ (75.3 വയസ്സ്) കേരളത്തിലും ഡൽഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ് (ആയിരത്തിൽ 4.4).

from money rss https://bit.ly/3rfZyBs
via IFTTT

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിനിടെ പൊതുബജറ്റ് അവതരണം ഇന്ന്. ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കാർഷിക മേഖല, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ക്ഷേമ പദ്ധതികൾ, സുസ്ഥിര വളർച്ചാ പദ്ധതികൾ എന്നിവയുടെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ആദായ നികുതി സ്ലാബുകളിൽ ഇളവുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കർഷകർക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3KVV3UC
via IFTTT

എവിടെ കിട്ടും? എങ്ങനെ കിട്ടും? എന്താ വില?; വിവിധ ഗ്ലൂ ഗണ്ണുകളെ പരിചയപ്പെടാം

വീടുകളിൽ നിന്ന് സ്വന്തമായി ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നവർ ഏറെയാണ്. ക്രാഫ്റ്റ് വർക്കുകൾ ചെയ്യുമ്പോൾ പലപ്പോഴും മെറ്റീരീയലുകൾ കൂട്ടിയോജിപ്പിക്കേണ്ടി വരാറുണ്ട്. ഫാബ്രിക്, ഗ്ലാസ്, വുഡ്, മെറ്റൽ മെറ്റീരിയലുകൾ എളുപ്പത്തിൽ ഒട്ടിക്കാൻ ഗ്ലൂ ഗൺ ഉപയോഗിക്കാം. നിരവധി ഗ്ലൂ ഗണ്ണുകൾ വിപണിയിലുണ്ട്. വ്യത്യസ്ത പവറുകളിലുളള മികച്ച ഗ്ലൂ ഗണ്ണുകൾ ഉപഭോക്താക്കൾക്ക് വാങ്ങാം. ഫെഡസ് 20 വാട്ട് ലീക്ക് പ്രൂഫ് ഗ്ലൂ ഗൺ FEDUS glue gun with 5 glue sticks, for Gluing Crafts, Small Art Projects, Heavy Duty Mini 20W High Temp Pen for Crafting, Jewelry, Wood, Fabric, Professional Tool with Stand, On Off Switch- MULTICOLOR ചെറുതും കനം കുറഞ്ഞതുമായ ഗ്ലൂ ഗൺ ആണ്. അതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും. പുത്തൻ മൾട്ടി-പോയിന്റ് ഹീറ്റിങ് ടെക്നോളജി ഉളളതിനാൽ വളരെ പെട്ടെന്ന് ചൂടാകും. ഉപഭോക്താക്കൾക്ക് പരുക്കൻ പ്രതലങ്ങളിലും ഉപയോഗിക്കാം. കുട്ടികൾക്കും ഉപയോഗിക്കാനനുയോജ്യമാണ്. ഇന്റലിജന്റ് ഓവർഹീറ്റിങ് പ്രൊട്ടക്ഷൻ സർക്യൂട്ട്, ലീക്കേജും ഓവർഹീറ്റിങും തടയുന്നു. മികച്ച ഡിസൈനുളള ഗ്ലൂ ഗൺ ഹൈ-ലെവൽ സേഫ്റ്റിയും ഉറപ്പാക്കുന്നു. ഫെഡസ് ഗ്ലൂ ഗൺ കിറ്റിൽ അഞ്ച് ഗ്ലൂ സ്റ്റിക്കുകളുണ്ട്. ഗ്ലൺ 7 എംഎം ഹോട്ട് മെൽട്ട് ഗ്ലൂ ഗൺ പേപ്പർ, ക്രാഫ്റ്റ് വർക്കുകൾക്ക് അനുയോജ്യമായ ഗ്ലൂ ഗൺ ആണിത്. ഗ്ലൂ ഗൺ ചൂടാകാൻ 5 മുതൽ 8 മിനിറ്റ് വരെ എടുക്കും. ഓൺ, ഓഫ് സ്വിച്ചും എൽഇഡി ഇൻഡിക്കേറ്ററുകളുമുണ്ട്. വേർപെട്ടുപോയ മെറ്റീരിയലുകൾ വേഗത്തിൽ ഒട്ടിക്കാനാകും. 20W 20 WATT 7MM HOT MELT Glue Gun with ON Off Switch and LED Indicator (Free 10 Transparent Glue Sticks)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഹോട്ട് മെൽട്ട് ലീക്ക് പ്രൂഫ് 20 വാട്ട് ഗ്ലൂ ഗൺ വേഗത്തിൽ ചൂടാകുകയും എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുകയും ചെയ്യുന്നവയാണ് ഹോട്ട് മെൽട്ട് ഗ്ലൂ ഗണ്ണുകൾ. 3 മുതൽ 5 മിനിറ്റ് കൊണ്ട് ചുടാകും. സ്മാർട്ട് ടെമ്പറേച്ചർ കണ്ട്രോൾ സംവിധാനമുളളതിനാൽ താപനിലയിൽ വ്യതിയാനമില്ലാതെ പ്രവർത്തിപ്പിക്കാം. ആകസ്മികമായ പൊളളൽ തടയുന്നതിനായി ലീക്ക് പ്രൂഫ് നോസിലുകളുണ്ട്. CRAFTYGUN YELLOW MINI 20 WATT HOT MELT GLUE GUN WITH 12 GLUE STICKS| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സ്റ്റാൻലി 69-ജിആർ20ബി പ്ലാസ്റ്റിക് ഗ്ലൂ പ്രോ ഗ്ലൂ ഗൺ മികച്ച ക്വാളിറ്റിയുളള ഗ്ലൂ ഗൺ ആണിത്. വേഗത്തിൽ ചൂടാകുകയും അനായാസം ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. കുട്ടികൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാം. വുഡൺ റിപ്പയറുകൾക്കും മറ്റ് ക്രാഫ്റ്റ് വർക്കുകൾക്കും അനുയോജ്യമാണ്. താപനിലയിൽ വ്യതിയാനമില്ലാതെ പ്രവർത്തിപ്പിക്കാം. STANLEY 69-GR20B Plastic GluePro Trigger Feed Hot Melt Glue Gun, Yellow| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3KT4HHL
via IFTTT

ജിയോജിതിന്റെ അറ്റാദായത്തില്‍ 26ശതമാനം വര്‍ധന

കൊച്ചി: രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിസംബറിൽ അവസാനിച്ച പാദത്തിൽ 39.76 കോടി രൂപ അറ്റാദായം നേടി.മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 31.50 കോടിരൂപയായിരുന്നു 2020-21 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം. കമ്പനിയുടെമൊത്തം വരുമാനം 129.58 കോടി രൂപയായി വർധിച്ചു. 24 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേകാലയളവിൽ 104.61 കോടി രൂപയായിരുന്നു മൊത്തംവരുമാനം. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം മുൻവർഷത്തെ 40.63 കോടി രൂപയിൽ നിന്ന് 52.14 കോടി രൂപയിലെത്തി. 28 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ഒമ്പതുമാസം118.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 89.3 കോടി രൂപയായിരുന്നു കമ്പനി നേടിയ അറ്റാദായം. മൊത്ത വരുമാനം 304.26 കോടി രൂപയിൽ നിന്ന് 377.78 കോടി രൂപയായി വർധിച്ചു. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം 117.45 കോടിരൂപയിൽ നിന്ന് വർധിച്ച് 156.16 കോടിരൂപയായി. ജിയോജിത്തിന് നിലവിൽ 11.5 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 64,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

from money rss https://bit.ly/3AKUTe4
via IFTTT

സെന്‍സെക്‌സില്‍ 813 പോയന്റ് നേട്ടം; നിഫ്റ്റി 17,300ന് മുകളില്‍|Market Closing

മുംബൈ: ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനിരിക്കെ വിപണിയിൽ മുന്നേറ്റം. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 8-8.5ശതമാനം വളർച്ച നേടുമെന്ന സാമ്പത്തിക സർവെ അനുമാനം പുറത്തുവന്നതോടെ വിപണി അനുകൂലമായാണ് പ്രതികരിച്ചത്. സെൻസെക്സ് 813.94 പോയന്റ് നേട്ടത്തിൽ 58,014.17ലും നിഫ്റ്റി 237.80 പോയന്റ് ഉയർന്ന് 17,339.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂല പ്രതികരണങ്ങളും സൂചികകൾക്ക് കരുത്തായി. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ രാജ്യം സജ്ജമാണെന്ന സാമ്പത്തിക സർവെയിലെ നിരീക്ഷണം നിക്ഷേപകർക്ക് ആത്മവിശ്വാസംനൽകി. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ബിപിസിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടറൽ സൂചികകളിൽ ഓട്ടോ, ഫാർമ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-1.7ശതമാനവും നേട്ടമുണ്ടാക്കി. Nifty above 17,300, Sensex up 813.

from money rss https://bit.ly/35E6qR1
via IFTTT

പരിധി ഉയര്‍ത്തിയിട്ടും 51 ശതമാനം ബാങ്ക് നിക്ഷേപംമാത്രം സുരക്ഷിതം

ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി പരിധി ഉയർത്തിയിട്ടും 51ശതമാനം നിക്ഷേപ തുകയ്ക്കുമാത്രമെ പൂർണമായും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂവെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. 2021 മാർച്ച് അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം ഇൻഷുർ ചെയ്ത നിക്ഷേപം 76.2 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം നിക്ഷേപത്തിന്റെ 50.9ശതമാനംമാത്രമാണ്. മൊത്തം നിക്ഷേപമാകട്ടെ 149.7 ലക്ഷം കോടി രൂപയുമാണ്. എന്നിരുന്നാലും അന്താരാഷ്ട്രതലത്തിലുള്ള കണക്കുകളുമായി നോക്കുമ്പോൾ 20-30ശതമാനം കൂടുതലാണിതെന്നും സർവെയിൽ പറയുന്നു. ഒരു ലക്ഷം രൂപയുടെ പരിരക്ഷമാത്രമായിരുന്നപ്പോൾ 30ശതമാനം നിക്ഷേപങ്ങൾക്കായിരുന്നു സംരക്ഷണം ലഭിച്ചിരുന്നത്. പരിരക്ഷ ഉയർത്തിയതോടെ 247.8 കോടി അക്കൗണ്ടുകൾ(2021 മാർച്ചുവരെ)ക്കാണ് സംരക്ഷണം ലഭിച്ചത്. മൊത്തം 252.6 കോടി അക്കൗണ്ടുകളിൽ 98.1ശതമാനത്തോളംവരുമിത്. ആഗോള ശരാശരി 80ശതമാനമാണെന്നും സർവെ നിരീക്ഷിക്കുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പരിരക്ഷ അഞ്ചുലക്ഷമായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. റീജിയണൽ റൂറൽ ബാങ്കുകളിലെ 84ശതമാനം നിക്ഷേപങ്ങൾക്കും ഇതുപ്രകാരം സംരക്ഷണം ലഭിക്കുന്നു. സഹകരണ ബാങ്കുകളിലെ 70ശതമാനം നിക്ഷേപത്തിനും എസ്ബിഐയിലെ 59ശതമാനത്തിനും സംരക്ഷണമുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളിലെ 55ശതമാനവും സ്വകാര്യ ബാങ്കുകളിലെ 40ശതമാനവും വിദേശ ബാങ്കുകളിലെ ഒമ്പതുശതമാനവും നിക്ഷേപമാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്. 90 ദിവസങ്ങൾക്കകം നിക്ഷേപം തിരിച്ചുകൊടുക്കുമെന്ന ഭേദഗതി നിലവിൽവന്നതിനുശേഷം 1,20,000 നിക്ഷേപകർക്കായി ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ 1,500 കോടി രൂപ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3refG6J
via IFTTT

രാജ്യം 8-8.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യം 8-8.5ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് വളർച്ചയിൽകുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. ഭൂരിഭാഗംപേർക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായതിനാൽ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗംകൂടുമെന്നും സർവെ വിലയിരുത്തുന്നു. അതേസമയം, 2021-22 വർഷത്തിൽ യഥാർത്ഥ ജിഡിപി 9.2ശതമാനമായിരിക്കുമെന്നും മുൻകൂർ കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പകർച്ച വ്യാധിക്ക് മുമ്പുള്ള നിലയെ മറികടക്കാനായി എന്നതാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവർഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മൺസൂൺ ലഭ്യത, ആഗോളതലത്തിൽ വിപണിയിലെ പണലഭ്യത കുറക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങൾ, അസംകൃത എണ്ണവില ബാരലിന് 70-75 ഡോളർ നിലവാരത്തിൽ തുടരുമെന്ന പ്രതീക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സർവെ പറയുന്നു. ആഗോള സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്നാംതരംഗമായി ഒമിക്രോൺ ലോകമെമ്പാടും വ്യാപിക്കുന്ന സമയത്താണ് സാമ്പത്തിക സർവെ തയ്യാറാക്കിയത്. മിക്കവാറും രാജ്യങ്ങളിൽ പണപ്പെരുപ്പം കുതിച്ചുയർന്നു. കേന്ദ്ര ബാങ്കുകൾ ഉത്തേജന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് വളർച്ചാ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ സാമ്പത്തിക സൂചികകങ്ങൾ പ്രകാരം വെല്ലുവിളികളേറ്റെടുക്കാൻ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സർവെയിൽ പറുന്നു. Content Highlights : The government expects FY23 GDP to grow at 8-8.5 per cent

from money rss https://bit.ly/345xUyj
via IFTTT