121

Powered By Blogger

Tuesday 10 August 2021

പാഠം 137| കോടികൾ സമാഹരിക്കാൻ പുതുഫണ്ടുകൾ: എന്തുകൊണ്ട് ഇവ നിക്ഷേപയോഗ്യമല്ല?

പെൻഷനായപ്പോൾ ലഭിച്ചതുകയിൽ ഒരുഭാഗം ബാങ്കിൽ സ്ഥിരനിക്ഷേപമിടാനെത്തിയതായിരുന്നു വാസുദേവ്. നാമമാത്രമായ പലിശയാണ് ലഭിക്കുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും മറ്റുവഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം അഞ്ച് ലക്ഷം രൂപ എഫ്ഡിയിടാൻ ഏൽപ്പിച്ചപ്പോൾ, ബാങ്കിലെ വെൽത്ത്മാനേജുമെന്റ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ച് കൂടുതൽ ആദായംനേടാനുള്ള സാധ്യതകൾ വിശദീകരിച്ചു. ഒന്നുംമനസിലായില്ലെങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം നിക്ഷേപംനടത്തി. കുറച്ചുനാൾകഴിഞ്ഞ് ബെംഗുളുരവിൽ ജോലി ചെയ്യുന്ന മകനോട് കാര്യംഅവതരിപ്പിച്ചപ്പോഴാണ് പുതിയതായി തുടങ്ങിയ മ്യൂച്വൽ ഫണ്ടിലാണ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നതെന്ന് മനസിലായത്. നിക്ഷേപകരുടെ അറിവില്ലായ്മ മുതലെടുത്ത് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി വൻതോതിൽ പണം സമാഹരിക്കുന്നുണ്ടെന്ന് സമീപകാലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരവരുമാനം ലക്ഷ്യമിട്ട് എഫ്ഡിയിടാനെത്തിയ അദ്ദേഹം ഒടുവിൽ ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിച്ച് മടങ്ങിയത് ഒറ്റപ്പെട്ട സംഭവമല്ല. രണ്ടാമത്തെ സംഭവത്തിലേക്കുവരാം ഓഫീസ് ജോലിയുടെ തിരക്കിനിടെ ഫണ്ട് കമ്പനിയിലെ റിലേഷൻഷിപ്പ് മാനേജരുടെ കോൾ ജോൺസന്റെ മൊബൈലിലെത്തി. സാറിന്റെ ---- ഫണ്ടിൽ നിലവിൽ നിക്ഷേപം 16 ലക്ഷം കവിഞ്ഞിരിക്കുന്നു. 18ശതമാനത്തിലേറെയാണ് നേട്ടം. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഇപ്പോൾ ലാഭമെടുക്കുന്നതാണ് നല്ലത്. ഞങ്ങൾ പുതിയൊരു ഫണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ടിലേക്ക് മാറിയാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപ പാഠത്തിന്റെ സ്ഥിരംവായനക്കാരനാണ് ജോൺസൻ. കാറ് വാങ്ങുന്നതിനാണ് അദ്ദേഹം ഈ ഫണ്ടിൽ നാലുവർഷംമുമ്പ് എസ്ഐപി തുടങ്ങിയത്. തൽക്കാലം ഒരുവർഷംകഴിഞ്ഞ് മതി കാറെന്ന് തീരുമാനിച്ചതിനാൽ നിക്ഷേപം തുടരുകയാണ്. വിപണി താഴപ്പോയാലും നിക്ഷേപംതുടരാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. വിദഗ്ധ ഉപദേശം ലഭിച്ചതോടെ മാനേജരുടെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. മികച്ച പ്രകടനംനടത്തുന്ന പഴയ ഫണ്ടിൽതന്നെ ഇപ്പോഴും എസ്ഐപി തുടരുന്നു. നിക്ഷേപ ആഭിമുഖ്യം ഓഹരി വിപണി കുതിക്കുമ്പോഴാണ് നിക്ഷേപ ആഭിമുഖ്യംകണക്കിലെടുത്ത് പുതിയ ഫണ്ടുകളുമായി എഎംസികളും ഐപിഒകളുമായി കമ്പനികളും രംഗത്തുവരുന്നത്. മോണിങ്സ്റ്റാർ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം(2020-21) 110 പുതിയ ഫണ്ടുകളാണ് വിപണിയിലെത്തിയത്. ഈ ഫണ്ടുകൾ മൊത്തം സമാഹരിച്ചതാകട്ടെ 48,988 കോടി രുപയുമാണ്. ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് ഫണ്ട് മാത്രം സമാഹരിച്ചത് 10,000 കോടിയിലേറെ രൂപയാണ്. നിലവിൽ വിപണിയിലുള്ളവയിൽ ഇതിലേറെ ആസ്തി കൈകാര്യംചെയ്യുന്നത് അത്രയധികമില്ല. പുതിയ ഫണ്ടുകളുടെ പ്രകടനം വിപണിയിലെ സാഹചര്യംമനസിലാക്കിയായിരിക്കും ഫണ്ട് കമ്പനികൾ എൻഎഫ്ഒകൾ അവതരിപ്പിക്കുക. വൻതകർച്ചകൾക്കുമുമ്പുള്ള കുതിപ്പിൽ അവതരിപ്പിക്കുന്ന എൻഎഫ്ഒകൾ സ്വാഭാവികമായും തുടർന്നുവരുന്ന ഇടിവിൽ നെഗറ്റീവ് റിട്ടേണിലെത്തുമെന്നകാര്യത്തിൽ ആർക്കും സംശയമില്ല. 2007ലെ മുന്നേറ്റവും 2008ലെ തകർച്ചയും നൽകുന്ന പാഠമതാണ്. അന്നത്തെ മുന്നേറ്റത്തിൽ വിപണിയിലെത്തിയ പലഫണ്ടുകളുടെ പേരുപോലും ഇപ്പോൾകേൾക്കാനേയില്ല. തുടർന്ന് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെയും തകർച്ചയുടെയും ചരിത്രവും ഇതുതന്നെയാണ് പറയുന്നത്. ഐപിഒയും എൻഎഫ്ഒയും പ്രാരംഭ ഓഹരി വില്പനയുമായി ഒരു കമ്പനി വിപണിയിലെത്തുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എൻഎഫ്ഒ. വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഡിമാൻഡ് ആൻഡ് സപ്ലെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഫണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നതിൽ ഡിമാൻഡിനും സപ്ലെക്കും റോളില്ല. ഐപിഒകൾ ലിസ്റ്റ്ചെയ്യുന്നത് പ്രീമിയംനിരക്കിലാകുന്നതിന് കാരണം വിപണിയിൽ രൂപപ്പെടുന്ന ഡിമാൻഡ്തന്നെ. മ്യൂച്വൽ ഫണ്ടുകളുടെകാര്യത്തിൽ ഇതൊന്നുമല്ല അടിസ്ഥാനം. നിക്ഷേപംനടത്തുമ്പോൾ അതിന് ആനുപാതികമായി യൂണിറ്റുകൾ അനുവദിക്കുന്നു, വേണ്ടെന്നുവെക്കുമ്പോൾ പണംതിരികെ നൽകുന്നു. അതിൽ നിക്ഷേപിക്കുന്ന ഓഹരികളിലെ നേട്ടവും വിപണിയിലെ സജീവമായ ഇടപെടലുമാണ് ഫണ്ടുകളിലെ പ്രകടനത്തിനുപിന്നിൽ. വിപണനത്തിലൂടെ പരമാവധി പണംസമാഹരിക്കുക എന്നതാണ് എൻഎഫ്ഒകളുടെ ലക്ഷ്യം. പുതിയ പോർട്ട്ഫോളിയോയുമായാണ് എത്തുന്നതെങ്കിൽ അതേക്കുറിച്ച് പഠിക്കുകയും എൻഎഫ്ഒ കാളയളവിനുശേഷം നിക്ഷേപത്തിനായി തുറന്നുനൽകുമ്പോൾ എസ്ഐപിയായി നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. മാനേജുമെന്റ് ഫീസിനത്തിൽ വൻതുക സമാഹരിക്കാനും ഫണ്ട് കമ്പനിയുടെ മൊത്തംകൈകാര്യം ചെയ്യുന്ന ആസ്തിയിൽ വർധനവുണ്ടാക്കാനുമുള്ള എളുപ്പവഴിയാണ് എൻഎഫ്ഒകൾ. എന്തുകൊണ്ട് ഒഴിവാക്കണം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാൻ നിങ്ങളെയാണ് ചുമതലപ്പെടുത്തിയതെന്ന് കരുതുക. സുപ്രധാനമായ തീരുമാനം നിങ്ങൾക്കെടുക്കേണ്ടതുണ്ട്. ടീമിലേക്ക് ഒരു ഓപ്പണിങ് ബാറ്റ്സ്മാനെവേണം. മുന്നിൽ രണ്ടുപേരാണുള്ളത്. മികച്ച ട്രാക്ക് റെക്കോഡ് ഉള്ള പരിചയ സമ്പന്നനായ കളിക്കാരനും ഇതുവരെ അന്താരാഷ്ട്രമത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത പുതിയ വ്യക്തിയും. നിങ്ങൾ ആരെയാകും തിരഞ്ഞെടുക്കുക? പരിചയ സമ്പന്നനായ കളിക്കാരന്റെ സ്ഥാനത്ത് മികച്ച പ്രകടനചരിത്രമുള്ള ഫണ്ട് ഉണ്ട്. പുതിയ ആളിന്റെ സ്ഥാനത്ത് എൻഎഫ്ഒയും. ലളിതമായ ഉദാഹണമാണിത്. വ്യത്യസ്ത തീമുകൾ വ്യത്യസ്ത തീമുകളിൽ കാലാകാലങ്ങളിൽ എൻഎഫ്ഒകളുമായി ഫണ്ട് കമ്പനികളെത്തും. സെക്ടറുകളിലും പ്രത്യേക ആശയങ്ങളിലും അധിഷ്ഠിതമായി നിക്ഷേപിക്കുന്ന ഫണ്ടുകൾ ഒഴിവാക്കുകയാണ് നല്ലത്. വൈവിധവൽക്കരണത്തിന് പ്രാധാന്യംനൽകുന്ന മികച്ച പ്രകടന ചരിത്രമുള്ള നിരവധി ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ ഇവക്കുപുറകെ പോകേണ്ടതില്ല. ഒരു പ്രത്യേക ഫണ്ടിൽ നിക്ഷേപംനടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട തീം തിരഞ്ഞെടുക്കാനുള്ള തീരുമാനം മാനേജരുടേതാകുന്നു. എവിടെയാണ് നിക്ഷേപംനടത്തേണ്ടതെന്ന് ഫണ്ട് മാനേജരാണ് തീരുമാനിക്കുന്നത്. അതിനാൽതന്നെ റിസ്ക് വർധിക്കുകയുംചെയ്യും. എൻഎഫ്ഒയുടെകാര്യത്തിൽ മുന്നോട്ടുവെക്കുന്ന സമീപനം സെക്ടറൽ ഫണ്ടുകൾക്കുമാത്രമല്ല, എല്ലാഫണ്ടുകൾക്കും സമാനമാണ്. ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞകാലത്തെ പ്രകടനം വിലയിരുത്തുകയെന്നതാണ് പ്രധാന മാനദണ്ഡം. അഞ്ചുവർഷം, ഏഴുവർഷം എന്നീകാലയളവിലെ പ്രകടനം വിലയിരുത്തിമാത്രമെ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാവൂ. പുതിയ ഫണ്ടുകൾ ഭാവിയിൽ മികച്ചനേട്ടംനൽകില്ലെന്നല്ല. പരിചയ സമ്പന്നനായ ബാറ്റ്സ്മാനേക്കാൾ പുതിയ ആൾ കൂടുതൽ റൺസ് നേടില്ലെന്ന് പറയാനാവില്ലല്ലോ. എന്നാൽ നിക്ഷേപത്തെ ക്രിക്കറ്റിനോട് താരതമ്യംചെയ്യാനാവില്ല. ഉയർന്ന റിസ്കുണ്ട്. നിക്ഷേപകൻ കഠിനാധ്വാനംചെയ്ത് നേടിയ സമ്പത്താണ് വിപണിയിലിറക്കുന്നത്. അതിനാൽതന്നെ നിക്ഷേപകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പുതിയ ഫണ്ടുകളുടെ വിപണനമാണ് മറ്റൊരുകാര്യം. ഉയർന്ന പ്രവർത്തന ചെലവാണ് എൻഎഫ്ഒകളായെത്തുന്ന ഫണ്ടുകളിൽനിന്ന് ഈടാക്കുന്നത്. വിതരണക്കാർക്കും ബ്രോക്കർമാർക്കുമുള്ള ട്രയൽ കമ്മീഷൻ ഇനത്തിൽ ഈയിടെ ഫണ്ട് കമ്പനികൾ വർധനവരുത്തിയിരുന്നു. ബ്രോക്കർമാരും മറ്റ് ഇടനിലക്കാരുമാണ് എൻഎഫ്ഒകളുടെ ചാലകശക്തികൾ. നിക്ഷേപകരെ ആകർഷിക്കാൻ അഗ്രസീവായ വില്പനയാണ് നടക്കുന്നത്. കുറഞ്ഞ യൂണിറ്റ് വില ആകർഷകമാണോ? യൂണിറ്റ് ഒന്നിന് 10 രൂപക്ക് ലഭിക്കുമെന്നത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യംപറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപകമായി വിപണനംനടത്തുന്ന പ്രവണതയുമുണ്ട്. എൻഎഫ്ഒയുടെ യൂണിറ്റ് വിലയും ഐപിഒയുടെ ഓഹരി വിലയും രണ്ടും വ്യത്യസ്തമായ രീതിയിലാണ് കണക്കാക്കുന്നത് എന്നകാര്യംമനസിലാക്കുക. കുറഞ്ഞവിലയിൽ യൂണിറ്റ് സ്വന്തമാക്കാൻകഴിയുമെന്നത് കാണിച്ചുള്ള നിക്ഷേപ ബോധവത്കരണത്തിനെതിരെ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പ്രചാരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകരിൽനിന്ന് യൂണിറ്റൊന്നിന് 10 രൂപ വീതം നിക്ഷേപംസ്വീകരിക്കുന്ന ഫണ്ട് കമ്പനികൾ അവരുടെ ചെലവുകഴിച്ചുള്ള തുകയാണ് നിശ്ചിത വിഭാഗത്തിലെ ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതിൽനിന്നുണ്ടാകുന്ന ലാഭമാണ് എൻഎവിയിലെ വർധനക്ക് അടിസ്ഥാനം. ചുരുക്കത്തിൽ പറഞ്ഞാൽ 10 രൂപ അടിസ്ഥാന വിലനിശ്ചയിച്ച് നിക്ഷേപം സമാഹരിക്കുന്നുവെന്നേയുള്ളൂ. ഐപിഒ മൂല്യംപോലെ ഡിമാൻഡിനനുസരിച്ചല്ല വിലയിലെ നീക്കമെന്ന് മനസിലാക്കാം. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ പുതിയൊരു ഫണ്ടിന്റെ 1000 യൂണിറ്റുകൾ(എൻഎഫ്ഒ യൂണിറ്റ് വില 10 രൂപ) 10,000 രൂപ മുടക്കി രണ്ടുമാസംമുമ്പ് വാങ്ങിയെന്ന് കരുതുക. നിലവിലെ അതിന്റെ എൻഎവി 14 രൂപയായിട്ടുണ്ടെങ്കിൽ മൊത്തം നിക്ഷേപമൂല്യം 14,000 രൂപയായിവർധിക്കും. അതേസമയം നിലവിലുള്ള ഒരു ഫണ്ടിന്റെ എൻഎവി 1,010 രൂപയായിരുന്നിരിക്കട്ടെ, 10,000 രൂപ നിക്ഷേപിച്ചാൽ 10 യൂണിറ്റാണ് ലഭിക്കുക. അതിന്റെ എൻഎവി 1,810 രൂപയായി ഉയർന്നുവെന്ന് കരുതുക അപ്പോൾ മൊത്തം മൂല്യം 18,100 രൂപയായിട്ടുണ്ടാകും. നിക്ഷേപ പോർട്ട്ഫോളിയോയിലെ ഓഹരിയിലെ മൂല്യത്തിനനുസരിച്ചാണ് ഓരോ ദിവസവും നിശ്ചയിക്കുന്ന ഫണ്ടുകളുടെ എൻഎവിയിൽ മാറ്റംവരിക. 10 രൂപയുടെ യൂണിറ്റ് വിലയിൽ കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകുമെന്ന് കരുതട്ടെ. feedbackto: antonycdavis@gmail.com കുറപ്പ്: മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ പുതിയ ഫണ്ടുകളിൽ പരീക്ഷണത്തിന് ഇറങ്ങേണ്ടതുണ്ടോ? ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ്എസ്ഐപിയായി ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അതിനായി അഞ്ച്, ഏഴ് വർഷക്കാലയളവിൽ ഫണ്ട് നൽകിയ ആദായം പരിശോധിക്കുക. കലണ്ടർവർഷത്തിൽ നൽകിയ ആദായവും വിലയിരുത്താം. അതിനുശേഷം സമാനമായ കാറ്റഗറിയിൽ മികച്ചനേട്ടംനൽകിയ ഫണ്ടുകളുമായി താരതമ്യംചെയ്ത് നിക്ഷപത്തിന് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാം.

from money rss https://bit.ly/37yJ1Oy
via IFTTT

പണമൊഴുക്ക് വർധിച്ചതോടെ ഐപിഒകളുടെ എണ്ണത്തിൽ കുതിപ്പ്: 2021ൽ 100 കടന്നേക്കും

ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് വർധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കമ്പനികൾ കൂട്ടമായെത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളിൽ ഐപിഒയുമായെത്തിയത്. ഈരീതി തുടർന്നാൽ ഈവർഷം വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ വൻവർധനവാണുണ്ടാകുക. ഓഗസ്റ്റ് 10വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 58 കമ്പനികൾ ഐപിഒയുമായെത്തി. 2006ൽ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ൽ 121ഉം 2010ൽ 118ഉം കമ്പനികൾ വിപണിയിലെത്തി. തുടർന്നങ്ങോട്ട് ശരാശരി 50ൽതാഴെ കമ്പനികളാണ് ലിസ്റ്റ്ചെയ്തത്. 2019ൽ 27ഉം 2020ൽ 23ഉം ആയിരുന്നു കമ്പനികളുടെ എണ്ണം. 2021 കലണ്ടർ വർഷത്തിൽ മൊത്തം ഐപിഒകൾ 100 കവിയുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ. 2020ൽ 15ശതമാനവും 2021ൽ ഇതുവരെ 16ശതമാനവുമാണ് നിഫ്റ്റി ഉയർന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 32ശതമാനവും 42ശതമാനവും ഈവർഷം നേട്ടമുണ്ടാക്കി.അനുകൂല സാഹചര്യംകണക്കിലെടുത്താണ് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽ കമ്പനികൾ ഐപിഒയുമായെത്തുന്നത്.

from money rss https://bit.ly/3jIys0Y
via IFTTT

വിപണിയിൽ നേട്ടംതുടരുന്നു: നിഫ്റ്റി വീണ്ടും 16,300 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്സിഎൽ ടെക്, എസ്ബിഐ, എൻടിപിസി, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാഡില ഹെൽത്ത്കെയർ, ആപ്ടെക്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ബജാജ് ഇലക്ട്രിക്കൽസ്, ബാറ്റ ഇന്ത്യ, ബിർള കേബിൾ ഉൾപ്പടെയുള്ള കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lWdPB8
via IFTTT

റിലയൻസോ ആമസോണോ?: ആരാകും ഫ്യൂച്ചർ ഗ്രൂപ്പിന്റെ രക്ഷകൻ

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് പദ്ധതി സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്റർ (സിയാക്) തടഞ്ഞാൽ ഫ്യൂച്ചർ റീട്ടെയിലിനെ രക്ഷപ്പെടുത്തുന്നതിന് ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ പദ്ധതി തയ്യാറാക്കുന്നു. ഈ മാസം അവസാനത്തോടെ കേസിൽ സിയാക് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പരത്ത നടപടിയിലേക്കുവിടാതെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുൾപ്പെടെയുള്ളവരിൽനിന്ന് നിക്ഷേപമെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി. കടപ്പത്ര ഉടമകൾക്ക് നൽകേണ്ട തുകയും ബാങ്ക് വായ്പകളും കുടിശ്ശികയാകാതിരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന് അടിയന്തരമായി 5,000 മുതൽ 5,500 കോടി രൂപ വരെ കണ്ടെത്തേണ്ടതുണ്ട്. റിലയൻസ് ഏറ്റെടുക്കുന്നതുവഴി വായ്പാ കുടിശ്ശിക വേഗത്തിൽ തീർപ്പാക്കാമെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിയാകിന്റെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇടപാട് തടഞ്ഞതോടെ പ്രതിസന്ധിയിലായി. ഫ്യൂച്ചർ കൂപ്പണും ആമസോണും തമ്മിലുള്ള കരാർ പാലിച്ചാൽ ആമസോൺ ഫ്യൂച്ചർ റീട്ടെയിലിനുള്ള പ്രവർത്തന മൂലധനം ലഭ്യമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. 2019 ഓഗസ്റ്റിൽ ഫ്യൂച്ചർ കൂപ്പണിൽ 1500 കോടി രൂപ ചെലവിട്ട് 49 ശതമാനം ഓഹരികൾ ആമസോൺ വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അവർക്ക് 3.5 ശതമാനം ഓഹരികൾ പരോക്ഷമായുണ്ട്. എന്നാൽ, ഇന്ത്യൻ നിയമമനുസരിച്ച് ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആമസോണിനു കഴിയില്ല. അതുകൊണ്ട് നിക്ഷേപക സ്ഥാപനങ്ങളെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങളെയും ഉൾപ്പെടുത്തി ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ആമസോൺ തയ്യാറാക്കുന്നത്.

from money rss https://bit.ly/2XikLyn
via IFTTT

കല്യാണ്‍ ജൂവലേഴ്‌സിന് വിറ്റുവരവില്‍ 109% ശതമാനം വര്‍ധനവ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുൻവർഷത്തിൽ, ഇതേ പാദത്തിൽ വിറ്റുവരവ് 782 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റിലെ വിറ്റുവരവിലെ വളർച്ച 183 ശതമാനമായിരുന്നു. മുൻവർഷം ഈ പാദത്തിൽ ഉണ്ടായ ആകമാന നഷ്ടം 86 കോടി രൂപയായിരുന്നപ്പോൾ ഈ വർഷം 51 കോടി രൂപയായി. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ കണ്ട ശക്തമായ തിരിച്ച് വരവ് ഏപ്രിൽ അവസാനം സംസ്ഥാന സർക്കാരുകൾ ലോക് ഡൗണും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് വരെ തുടർന്നു. രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസം മിക്ക ഷോറൂമുകളും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ജൂണിൽ തുറക്കാൻ കഴിഞ്ഞ ഷോറൂമുകളിൽ മികച്ച വിൽപന നടന്നു. വെറും 53 ശതമാനം ഷോറൂമുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നതെങ്കിലും 2020 ജൂണിനേക്കാൾ വിറ്റുവരവിൽ നേരിയ വർദ്ധനവ് നേടാൻ ഈ ജൂണിൽ സാധിച്ചു. ഈ പാദത്തിൽ ഗൾഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തന്നെ തുറന്ന് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആവസാനപാദത്തിൽ ഉണ്ടായ തിരിച്ചുവരവ് ഏപ്രിലിലും തുടർന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ്-19 രണ്ടാം തരംഗം ശക്തമായതോടു കൂടി യാത്രാ നിയന്ത്രണങ്ങൾ വരികയും മേഖലയിലെ ബിസിനസിനെ താത്കാലികമായി ബാധിക്കുകയും ചെയ്തു. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറും വളർച്ചയുടെ പാതയിലാണ്. മുൻസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 5 കോടി രൂപയായിരുന്ന വിറ്റുവരവ് ഈ വർഷം 363 ശതമാനമുയർന്ന് 24 കോടി രൂപയായി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 1.08 കോടി രൂപ കാൻഡിയർ നഷ്ടമുണ്ടാക്കിയപ്പോൾ ഈ വർഷം 31 ലക്ഷം രൂപ ലാഭത്തിലാണ്. കല്യാൺ ജൂവലേഴ്സിന് 21 ഇന്ത്യൻ സംസ്ഥാനങ്ങളിലും 4 ഗൾഫ് രാജ്യങ്ങളിലുമായി 146 ഷോറൂമുകളാണ് ഉള്ളത്. കമ്പനിക്ക് മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ൽ സ്പേസ് ഉണ്ട്. കഴിഞ്ഞ പാദത്തിൽ, തമിഴ് നാട്ടിൽ 4, തെലുങ്കാനയിൽ 3, കേരളത്തിലും ഗുജറാത്തിലും ഓരോന്നു വീതം എന്നിങ്ങനെ 9 ഷോറൂമുകൾ പുതുതായി തുറന്നു. സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് മുകളിലായിരുന്നു. ഈ പാദത്തിലുള്ള തിരിച്ചുവരവ് മുൻ വർഷത്തിനേക്കാളും ശക്തമായിരുന്നു. ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ കേന്ദ്ര ഗവൺമെന്റ് നടപടി സ്വർണ വ്യാപാര മേഖലയെ കൂടുതൽ സുതാര്യമാക്കുകയും നിയമാനുസൃത വ്യാപാര മേഖലയിലേക്കുള്ള മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യും. അനുകൂലമായ ഈ അവസരം പ്രയോജനപ്പെടുത്താൻ നിയമാനുസൃത വ്യാപാര മേഖല തയ്യാറായിക്കഴിഞ്ഞു.- കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. Content Highlights: 109percentage increase in kalyan jewellers turnover

from money rss https://bit.ly/3xBlS8D
via IFTTT

വില്പന സമ്മർദം: മിഡ്-സ്‌മോൾ ക്യാപുകൾ നഷ്ടംനേരിട്ടു, സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനിടെ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 151.81 പോയന്റ് നേട്ടത്തിൽ 54,554.66ലും നിഫ്റ്റി 21.80 പോയന്റ് ഉയർന്ന് 16,280.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബങ്ക്, മെറ്റൽ, ഫാർമ, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ഒരുവേള റെക്കോഡ് ഉയരമായ 54,779.6 പോയന്റ് സെൻസെക്സ് കീഴടക്കി. പിന്നീട് 54,308 പോയന്റുവരെ താഴുകയുചെയ്തു. നിഫ്റ്റിയാകട്ടെ 16,359 നിലവാരംതൊട്ട് പിൻവാങ്ങി. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻക്ടറൽ സൂചികകളിൽ ഐടി ഒഴികെയുള്ളവ നഷ്ടംനേരിട്ടു. നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് രണ്ടുശതമാനവും സ്മോൾ ക്യാപ് ഒരുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 17 പൈസയുടെ നഷ്ടമുണ്ടായി. 74.43 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.33-74.47 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/2XdZtBY
via IFTTT

സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിലും: പദ്ധതിയുമായി ടാറ്റ ഗ്രൂപ്പിന്റെ നെൽകോ

ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ രാജ്യത്ത് കടുത്തമത്സരത്തിനാകും ഇടയാകുക. ഭാരതി എയർടെലിന്റെ പിന്തുണയുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്ട് ക്യൂപ്പർ, ഇലോൺ മസ്കിന്റെ സ്പെസ് എക്സ് എന്നിവയുമായുള്ള മത്സരത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ലൈറ്റ്സ്പീഡ് എൽഇഒ(ലോ-എർത്ത് ഓർബിറ്റ്) ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ നാൽകോ ടെലിസാറ്റുമായി ഉടനെ സർവീസ് കരാറിലെത്തുമെന്നാണ് അറിയുന്നത്. കെഎ-ബാൻഡിലോ 28 ജിഗാ ഹെട്സ് ബാൻഡിലോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആഗോളതലത്തിൽ വാഗ്ദാനംചെയ്യുന്ന കമ്പനിയാണ് ടെലിസാറ്റ്. ബ്രോഡ്ബാൻഡ്, സെല്ലുലാർ, ഫൈബർ കണക്ടിവിറ്റിയില്ലാത്ത രാജ്യത്തെ 75ശതമാനത്തോളം ഗ്രാമീണമേഖലയിൽ സേവനം ലഭ്യമാക്കാൻ ഉപഗ്രഹ പദ്ധതിക്ക് കഴിയും. 2024 ഓടെ ലൈറ്റ്സ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലോ എർത്ത് ഓർബിറ്റ് വിഭാഗത്തിൽപ്പെട്ട 280ഓളം ഉപഗ്രങ്ങളുടെ സമൂഹംനിർമിക്കുന്നതിന് 800 കോടി ഡോളറാണ് കനേഡിയൻ കമ്പനി നിക്ഷേപിക്കുന്നത്.

from money rss https://bit.ly/3yCUSqP
via IFTTT