121

Powered By Blogger

Friday, 21 February 2020

റെക്കോഡുകള്‍ തിരുത്തി സ്വര്‍ണവില: പവന് 31,480 രൂപയായി

കൊച്ചി: തുടർച്ചയായി മൂന്നാമത്തെ ദിവസവും റെക്കോഡ് ഭേദിച്ച് സ്വർണവില കുതിച്ചു. സ്വർണം പവന് ശനിയാഴ്ച 200 രൂപവർധിച്ച് 31,480 രൂപയായി. 3935 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 400 രൂപയാണ് വർധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വർധിച്ചത്. ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വർണ വില ഉയരാൻ കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചു. രാജ്യാന്തര വിപണിയിൽ ഏഴു വർഷത്തെ ഉയരത്തിലാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയർന്ന് 1641.70 ഡോളറായി. വില വൻതോതിൽ ഉയർന്നതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേർക്കുമ്പോൾ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000-ത്തോളം രൂപ നൽകേണ്ടി വരും. ഈ വർഷം ജനുവരി ആറിനാണ് പവൻ 30,000 എന്ന മാന്ത്രിക സംഖ്യ കടന്ന് 30,200 രൂപയിലെത്തിയത്. സ്വർണവില തീയതി നാഴികക്കല്ല് പവൻ വില 2005 ഒക്ടോബർ 10 5,000 5,040 2008 ഒക്ടോബർ 9 10,000 10,200 2010 നവംബർ 8 15,000 15,000 2011 ഓഗസ്റ്റ് 19 20,000 20,520 2019 ഫെബ്രുവരി 19 25,000 25,120 2019 ജൂലായ് 19 26,000 26,120 2019 ഓഗസ്റ്റ് 7 27,000 27,200 2019 ഓഗസ്റ്റ് 15 28,000 28,000 2019 സെപ്റ്റംബർ 4 29,000 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8 30,000 30,400 2020 ഫെബ്രുവരി 21 31,000 31,280 2020 ഫെബ്രുവരി 22 31,400 31,480

from money rss http://bit.ly/2SOWICo
via IFTTT

റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു

പ്രീ പെയ്ഡ് വരിക്കാർക്കുള്ള വാർഷിക പ്ലാനിൽ ജിയോ വർധനവരുത്തി. 2,020 രൂപയിൽനിന്ന് 2,121 രൂപയായാണ് നിരക്ക് കൂട്ടിയത്. അതേസമയം, പ്ലാനിൽനിന്നുള്ള ആനുകൂല്യത്തിൽ മാറ്റമൊന്നുമില്ല. വാർഷിക പ്ലാനിൽ 101 രൂപ കൂടിയതോടെ പ്രതിമാസം(ജിയോയുടെ കണക്കിൽ 28 ദിവസം) 8.4 രൂപയുടെ വർധനവാണുണ്ടാകുക. വാർഷിക പ്ലാൻ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി.ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി.ബി ഡാറ്റയാണ് ഉപയോഗിക്കാൻ കഴിയുക. ജിയോയിൽനിന്ന് ജിയോ നമ്പറുകളിലേയ്ക്കുള്ള കോളുകൽ സൗജന്യമാണ്. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും ലഭിക്കും. ദിനംപ്രതി 100 എസ്എംഎസ് സൗജന്യമാണ്. മറ്റ് പ്ലാനുകൾക്കൊന്നും മാറ്റംവരുത്തിയിട്ടില്ല. 555 രൂപയുടെ പ്ലാൻ പ്രകാരം 84 ദിവസത്തേയ്ക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ഉപയോഗിക്കാം. ഇതുപ്രകാരം മൊത്തം ലഭിക്കുക 126 ജി.ബി ഡാറ്റയാണ്. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 3000 മിനുട്ട് സംസാരസമയവും ലഭിക്കും. Reliance Jios yearly plan for prepaid users has changed

from money rss http://bit.ly/37Oc1zm
via IFTTT

സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപയായി

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന് 400 രൂപ കൂടി 31,280 രൂപയായി. രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമാണ് വർധിച്ചത്. അതായത് വെള്ളിയാഴ്ചമാത്രം പവന്റെ വിലയിലുണ്ടായ വർധന 400 രൂപ. ഒരു ഗ്രാമിന്റെ വില 3,910 രൂപയുമായി. ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി വിലവർധിക്കുകയായിരുന്നു. ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,280 രൂപയാണ് പവന്റെ വിലയിലുണ്ടായ വർധന. ചൈനയിൽ കൊറോണ വൈറസ് പടർന്നുപടിച്ചത് ലോകമെമ്പാടുമുള്ള വ്യാവസായിക ഉത്പാദനത്തെ ബാധിക്കുമെന്നും അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമുള്ള ആശങ്കയാണ് സ്വർണവില അടിക്കടി ഉയരാൻ കാരണം. മാന്ദ്യവേളകളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യംകൂടാറുണ്ട്. ഇപ്പോഴത്തെ തുടർച്ചയായ വിലവർധനയ്ക്ക് കാരണം അതാണ്. വിദേശനാണ്യവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,625.05 ഡോളറായി ഉയർന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവർധന 2.5ശതമാനമാണ്. വില വൻതോതിൽ കൂടിയതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000ത്തോളും രൂപനൽകേണ്ടിവരും. Gold prices surge to record highs again

from money rss http://bit.ly/2v2ifyg
via IFTTT

ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും: വിശദാംശങ്ങളറിയാം

പാൻകാർഡ് ലഭിക്കാൻ ഇനി രണ്ടുപേജ് അപേക്ഷാഫോം പൂരിപ്പിച്ച് പണവുമടച്ച് കാത്തിരിക്കേണ്ടതില്ല. ആധാർ ഉണ്ടെങ്കിൽ 10 മിനുട്ടിനുള്ളിൽ സൗജന്യമായി പാൻ ലഭിക്കും. അതിനായി നിങ്ങൾ നൽകേണ്ടത് അധാർ നമ്പർ മാത്രം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ ഇ-കെവൈസി നടപടി ക്രമങ്ങൾ പൂർത്തിയായി. അതോടെ 10 മിനുട്ടിനുള്ളിൽ പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. പാൻ കാർഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. ലാമിനേറ്റഡ് പാൻകാർഡ് ആവശ്യമുള്ളവർ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും. എങ്ങനെ അപേക്ഷിക്കാം: ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ഇൻസ്റ്റന്റ് പാൻ ത്രു ആധാർ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ ഗെറ്റ് ന്യു പാൻ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഒടിപി നൽകുക. ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക. പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്. ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും. എല്ലാറ്റിനുംകൂടി 10മിനുട്ടിൽ കൂടുതൽ സമയം ആവശ്യമില്ല. ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. എളുപ്പവുമാണ്. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല. ശ്രദ്ധിക്കുക: നേരത്തെ പാൻ ലഭിക്കാത്തവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വർഷവും ഉൾപ്പടെ ആധാറിൽ ഉണ്ടായിരിക്കുകയുംവേണം. പ്രായപൂർത്തിയാകാത്തവർക്ക് പാൻ ലഭിക്കില്ല. പാൻ എളുപ്പത്തിൽ ലഭിക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന് ഫ്രെബ്രുവരി ഒന്നിലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss http://bit.ly/38MSa57
via IFTTT