121

Powered By Blogger

Friday, 21 February 2020

ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും: വിശദാംശങ്ങളറിയാം

പാൻകാർഡ് ലഭിക്കാൻ ഇനി രണ്ടുപേജ് അപേക്ഷാഫോം പൂരിപ്പിച്ച് പണവുമടച്ച് കാത്തിരിക്കേണ്ടതില്ല. ആധാർ ഉണ്ടെങ്കിൽ 10 മിനുട്ടിനുള്ളിൽ സൗജന്യമായി പാൻ ലഭിക്കും. അതിനായി നിങ്ങൾ നൽകേണ്ടത് അധാർ നമ്പർ മാത്രം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ ഇ-കെവൈസി നടപടി ക്രമങ്ങൾ പൂർത്തിയായി. അതോടെ 10 മിനുട്ടിനുള്ളിൽ പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. പാൻ കാർഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. ലാമിനേറ്റഡ് പാൻകാർഡ് ആവശ്യമുള്ളവർ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും. എങ്ങനെ അപേക്ഷിക്കാം: ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ഇൻസ്റ്റന്റ് പാൻ ത്രു ആധാർ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ ഗെറ്റ് ന്യു പാൻ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഒടിപി നൽകുക. ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക. പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്. ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും. എല്ലാറ്റിനുംകൂടി 10മിനുട്ടിൽ കൂടുതൽ സമയം ആവശ്യമില്ല. ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. എളുപ്പവുമാണ്. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല. ശ്രദ്ധിക്കുക: നേരത്തെ പാൻ ലഭിക്കാത്തവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വർഷവും ഉൾപ്പടെ ആധാറിൽ ഉണ്ടായിരിക്കുകയുംവേണം. പ്രായപൂർത്തിയാകാത്തവർക്ക് പാൻ ലഭിക്കില്ല. പാൻ എളുപ്പത്തിൽ ലഭിക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന് ഫ്രെബ്രുവരി ഒന്നിലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss http://bit.ly/38MSa57
via IFTTT