121

Powered By Blogger

Friday, 21 February 2020

സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപയായി

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന് 400 രൂപ കൂടി 31,280 രൂപയായി. രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമാണ് വർധിച്ചത്. അതായത് വെള്ളിയാഴ്ചമാത്രം പവന്റെ വിലയിലുണ്ടായ വർധന 400 രൂപ. ഒരു ഗ്രാമിന്റെ വില 3,910 രൂപയുമായി. ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി വിലവർധിക്കുകയായിരുന്നു. ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,280 രൂപയാണ് പവന്റെ വിലയിലുണ്ടായ വർധന. ചൈനയിൽ കൊറോണ വൈറസ് പടർന്നുപടിച്ചത് ലോകമെമ്പാടുമുള്ള വ്യാവസായിക ഉത്പാദനത്തെ ബാധിക്കുമെന്നും അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമുള്ള ആശങ്കയാണ് സ്വർണവില അടിക്കടി ഉയരാൻ കാരണം. മാന്ദ്യവേളകളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യംകൂടാറുണ്ട്. ഇപ്പോഴത്തെ തുടർച്ചയായ വിലവർധനയ്ക്ക് കാരണം അതാണ്. വിദേശനാണ്യവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,625.05 ഡോളറായി ഉയർന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവർധന 2.5ശതമാനമാണ്. വില വൻതോതിൽ കൂടിയതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000ത്തോളും രൂപനൽകേണ്ടിവരും. Gold prices surge to record highs again

from money rss http://bit.ly/2v2ifyg
via IFTTT