121

Powered By Blogger

Monday, 5 April 2021

സ്വർണവില പവന് 120 രൂപകൂടി 33,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായി. നാലുദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ ഔൺസിന് 0.3ശതമാനം ഉയർന്ന് 1,733.31 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണംനേട്ടമാക്കിയത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 45503 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3unorKo
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 77 പോയന്റ് ഉയർന്ന് 49,237ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തിൽ 14,643ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 822 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 315 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, എൻടിപിസി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. അതേസമയം, എനർജി, പൊതുമേഖല ബാങ്ക് ഓഹരികൾ സമ്മർദത്തിലുമാണ്.

from money rss https://bit.ly/3rT8iL4
via IFTTT

ആകാശിനെ ബൈജൂസ് ഏറ്റെടുത്തു; ഇടപാട് 7,300 കോടി രൂപയുടേത്

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എജ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ട്അപ്പായ ബൈജൂസ് രാജ്യത്തെ ഏറ്റവും വലിയ എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിലൊന്നായ ആകാശ് എജ്യൂക്കേഷണൽ സർവീസസിനെ ഏറ്റെടുത്തു. ബൈജൂസ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, 100 കോടി ഡോളറിന്റേതാണ് ഇടപാട് എന്നാണ് സൂചന. അതായത്, 7,300 കോടി രൂപ. ഇടപാട് പൂർത്തിയാകുന്നതോടെ, ആകാശിന്റെ സ്ഥാപകരും നിക്ഷേപകരായ ബ്ലാക്സ്റ്റോണും ബൈജൂസിന്റെ ഓഹരിയുടമകളായി മാറും. ഫെയ്സ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർബെർഗും ഭാര്യ ചാൻ സുക്കർബെർഗും ചേർന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗർ ഗ്ലോബൽ, മേരി മീക്കർ, യൂരീ മിൽനർ, ടെൻസെന്റ് തുടങ്ങിയ ആഗോള നിക്ഷേപകർ പലരും ബൈജൂസിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുവരെ 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത്. 60-70 കോടി ഡോളർ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസ പരിശീലനത്തിൽ ഓൺലൈൻ-ഓഫ്ലൈൻ മോഡൽ ശക്തിപ്പെടുത്താൻ ഇടപാട് വഴിവയ്ക്കും. എൻട്രൻസ് പരിശീലന രംഗത്ത് 33 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആകാശിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 215 പരിശീലന കേന്ദ്രങ്ങളുണ്ട്. 2019-ൽ ബ്ലാക്സ്റ്റോൺ ആകാശിൽ മൂലധന നിക്ഷേപം നടത്തിയത് 50 കോടി ഡോളർ മൂല്യത്തിലാണ്. രണ്ട് വർഷം കൊണ്ട് മൂല്യം ഇരട്ടിയായി.

from money rss https://bit.ly/3uozzGJ
via IFTTT

സെൻസെക്‌സ് 870 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,650ന് താഴെയെത്തി

മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായത് വിപണിയെ ബാധിച്ചു. സൂചികൾക്ക് 1.5ശതമാനത്തോളം നഷ്ടമായി. നിഫ്റ്റി 14,650നും സെൻസെക്സ് 50,000നുംതാഴെ ക്ലോസ്ചെയ്തു. 870.51 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 49,150.32ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 229.60 പോയന്റ് താഴ്ന്ന് 14,637.80ലുമെത്തി. ബിഎസ്ഇയിലെ 1063 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1848 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക നാലുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനവും ഓട്ടോ സൂചിക രണ്ടുശതമാനത്തിലേറെയും നഷ്ടത്തിലായി. അതേസമയം, ഐടി സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 14,650, Sensex cracks 870 pts

from money rss https://bit.ly/3wsRD4w
via IFTTT

ഏപ്രിൽ-ജൂൺ പാദത്തിൽ ഐപിഒയുമായി 15 ലേറെ കമ്പനികൾ

2021-22 സാമ്പത്തികവർഷവും പ്രാഥമിക ഓഹരി വില്പനയുമായി നിരവധി കമ്പനികളെത്തും. ഏപ്രിൽ-ജൂൺ പാദത്തിൽമാത്രം 15 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റുചെയ്യുമെന്നാണ് കരുതുന്നത്. ഏപ്രിൽമാസംമാത്രം അഞ്ചോ ആറോ കമ്പനികൾ ഐപിഒ പ്രഖ്യേപിച്ചേക്കും. റിയൽ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്സായിരിക്കും ആദ്യമെത്തുക. 2,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഏപ്രിൽ ഏഴുമുതൽ ഒമ്പതുവരെയാണ് അപേക്ഷിക്കാനുള്ള സമയം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദോഡ്ല ഡയറി, കിംസ്, ഇന്ത്യ പെസ്റ്റിസൈഡ്സ്, സോന ബിഎസ്ഡബ്ല്യു ഫോർജിങ്സ്, അധാർ ഹൗസിങ് ഫിനാൻസ് തുടങ്ങിയ കമ്പനികളും രംഗത്തുണ്ട്. ഏപ്രിലിൽതന്നെ ഈ കമ്പനികളെല്ലാംകൂടി 18,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻ സാമ്പത്തിക വർഷത്തിൽ 30ലേറെ കമ്പനികൾ 39,000 കോടി രൂപയാണ് ഐപിഒവഴി സമാഹരിച്ചത്. പൊതുമേഖല സ്ഥാപനമായ എൽഐസി ഉൾപ്പടെ എട്ടോളം കമ്പനികളാണ് ജൂലായ്-മാർച്ച് കാലയളവിൽ വിപണിയിലെത്തുക. 70,000-80,000 കോടി രൂപയാകും എൽഐസി വിപണിയിൽനിന്ന് സമാഹരിക്കുക. നടപ്പ് സാമ്പത്തികവർഷം ഓഹരി വിറ്റഴിച്ച് 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 15 IPOs to hit Dalal Street in April-June quarter

from money rss https://bit.ly/3dyZAwq
via IFTTT

എസ്ബിഐ ഭവനവായ്പ പലിശ കൂട്ടി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവനവായ്പ പലിശ വർധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാൽശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവുംകുറഞ്ഞനിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ 0.40ശതമാനം(മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും)ഇതോടൊപ്പം വരും. അതേസമയം, വനിതകൾക്ക് പലിശ നിരക്കിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യംതുടരും. പ്രത്യേക നിരക്കിൽ പ്രൊസസിങ് ഫീ ഉൾപ്പടെയുള്ളവ ഒഴിവാക്കി മാർച്ച് 31വരെയാണ് ഭവനവായ്പകൾ അനുവദിച്ചത്. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. SBI increases interest rates on home loans

from money rss https://bit.ly/3uoauM6
via IFTTT