7,904 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തി. ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചത് 22 കോടി രൂപയാണ്. കോവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്. വിപ്രോയുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫണ്ടൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണ് ഇത്. ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ലാണ് ഈവിവരങ്ങളുള്ളത്. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാമതെത്തി. കോവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നൽകി. കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടി നൽകി അഞ്ചാമതായി. Azim Premji has donated ₹22 crore/day
from money rss https://bit.ly/32y1rN4
via IFTTT
from money rss https://bit.ly/32y1rN4
via IFTTT