121

Powered By Blogger

Tuesday, 10 November 2020

പാഠം 98| കോവിഡാനന്തര ഇന്ത്യ; ചെലവിടലിലും സമ്പാദ്യശീലത്തിലും മാറ്റം പ്രകടം

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിൽ പരമാനന്ദംകണ്ടെത്തിയിരുന്ന അനിത ഇപ്പോൾ സ്വയം പാചകംചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു. മാസത്തിൽ പലതവണ മൾട്ടിപ്ലക്സ് സന്ദർശിച്ചിരുന്ന മേഘനയാകട്ടെ വെബ്സീരീസിൽ മുഖംപൂഴ്ത്തിയിരിക്കുന്നു. ഡിജിറ്റൽ പണമിടപാടിനെ പരിഹസിച്ചിരുന്ന മുതിർന്ന പൗരന്മാർ പലചരക്ക് സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്ത് കാഷ് ബാക്കുകളും വിലക്കിഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. രാജ്യത്തെ ജനങ്ങളുടെ ചെലവിടൽ ശീലത്തിൽ കോവിഡ് കൊണ്ടുവന്നത് ചെറിയ മാറ്റമല്ല. ജീവിതരീതിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിനും കോവിഡ് പ്രേരിപ്പിച്ചു. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതലുള്ള ഉപഭോക്താക്കളുടെ ചെലവിടൽ ശീലങ്ങളിലെമാറ്റം അതിന്റെ പ്രതിഫലനമാണ്. 2019ലെ ഇതേ കാലയളവിലെ ചെലവിടൽ ശീലങ്ങളുമായി താരതമ്യംചെയ്താൽ അത് വ്യക്തമാകും. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിന്റെ ബാക്കിപത്രമെന്നോണം ഏപ്രിൽ-മെയ് മാസങ്ങളിൽ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം കുറച്ചു. പുതിയ നിയമനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തു. അസംഘടിതമേഖലയിലും തൊഴിൽ കാര്യമായി ഇല്ലാതായി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 23.9ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് പോലുള്ള കമ്പനികൾ ഒക്ടോബറിൽ ശമ്പളവർധന നൽകാൻ മുന്നോട്ടുവന്നെങ്കിലും പകർച്ചവ്യാധി രൂക്ഷമായി തുടരുകയും സമ്പദ് വ്യവസ്ഥ 10ശതമാനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വരുമാനത്തിന്റെകാര്യത്തിൽ ഇപ്പോഴും സ്ഥിരതയുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2019ൽ ഇന്ത്യക്കാരൻ ശരാശരി 85,199 രൂപയാണ് ചെലവഴിച്ചത്. 2015 മുതൽ 10.3ശതമാനവും 2005 മുതൽ 12.1ശതമാനവും ഉപഭോഗത്തിൽ വാർഷിക വളർച്ച രേഖപ്പെടുത്തിയതായി പ്രതിശീർഷ ഗാർഹിക ഉപഭോഗത്തെക്കുറിച്ചുള്ള പട്ടികയിൽ പറയുന്നു. വരുമാനത്തിലെ ഇടിവ് കുടുംബങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. അവശ്യവസ്തുക്കൾക്കുമാത്രമായി ചെലവിടൽശീലം പരിമിതപ്പെടുത്തി. 2019നെ അപേക്ഷിച്ച് ഉപഭോഗത്തിൽ 40ശതമാനമാണ് കുറവുണ്ടായത്. എസ്ബിഐയുടെ 2020 ഡാറ്റബുക്ക് എഡിഷനിൽ ഇന്ത്യാഡാറ്റഹബ്ഡോട്ട്കോമിന്റെ സഹസ്ഥാപകനായ അശുതോഷ് ഡാറ്റാറാണ് ഈവിവരങ്ങൾ എടുത്തുകാണിച്ചിട്ടുള്ളത്. ഗാർഹിക ചെലവുകൾ അടച്ചിടൽ ദീർഘകാലം നീണ്ടുനിന്നതിനാൽ കുടുംബങ്ങൾ ചെലവുചുരുക്കലിലേയ്ക്ക് കടന്നു. വീട്ടുപകരണങ്ങൾക്കായി ചെലവഴിച്ചതുകയിൽ 2019നെ അപേക്ഷിച്ച് 31ശതമാനമാണ് കുറവുണ്ടായത്. ലോക് ഡൗണിനെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുണ്ടായതും അവശ്യവസ്തുക്കൾമാത്രം വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അതേസമയം, മെയ്, ജൂൺ മാസങ്ങളിൽ ഗാർഹിക ചെലവുകളിൽ വർധന പ്രകടമായി. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതകുറയുമെന്ന ഭീതിയിൽ കൂടുതലായി വാങ്ങിശേഖരിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണമായത്. അത്യാവശ്യമില്ലാത്ത ചെലവുകൾ വിനോദം, യാത്ര, ഷോപ്പിങ് എന്നിവയ്ക്കായി ചെലവുചെയ്യുന്നതിൽ കാര്യമായി കുറവുണ്ടായി. ഭക്ഷണ പ്രിയരാണ് വൻതോതിൽ കളംവിട്ടത്. 2019 മാർച്ചിനെ അപേക്ഷിച്ച് 2020 മാർച്ചിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 47ശതമാനമാണ് ഇടിവുണ്ടായത്. ഏപ്രിലിൽ 89ശതമാനവും മെയിൽ 81ശതമാനവും ജൂണിൽ 83ശതമാനവും കുറവുണ്ടായി. വിനോദമേഖല പാടെ തകർന്നു. തിയേറ്ററുകൾ അടച്ചത് ഈ മേഖലയിലെ വ്യവസായത്തെ കാര്യമായി ബാധിച്ചു. മാർച്ചിൽ 46ശതമാനമാണ് കുറവുണ്ടായത്. ഏപ്രിലിൽ 70ശതമാനവും മെയിൽ 66ശതമാനവും ജൂണിൽ 61ശതമാനവും ഇടിവുണ്ടായി. വിനോദം വീടുകളിലേയ്ക്കു ചുരുങ്ങി. ഏറെപേർ ഒടിടി പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഗെയിമുകളിലും ആനന്ദംകണ്ടെത്തി. ഷോപ്പിങ് മാർച്ചിൽ കനത്ത ഇടിവുണ്ടായ ഷോപ്പിങ് മേഖലയിൽ ജൂണായപ്പോഴേയ്ക്കും നേരിയ ഉണർവ് പ്രകടമായി. ഏപ്രിലിൽ 87ശതമാനത്തോളമുണ്ടായ കുറവ് ജൂണായപ്പോഴേയ്ക്കും 37 ശതമാനത്തിലെത്തി. ഓൺലൈൻ ഷോപ്പിങ് ഉൾപ്പടെയുള്ളവയുടെ മുന്നേറ്റമാണ് ഇതിനുകാരണമായത്. എന്നിരുന്നാലും അത്യാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നതിൽനിന്ന് പൊതുജനം പിൻവാങ്ങി. വാടക, പ്രതിമാസ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെയുള്ള സ്ഥിര ചെലവുകളിലും ഇടിവുണ്ടായി. സ്ഥിര ചെലവുകളിൽ മാർച്ചിൽ ആറുശതമാനം വർധന രേഖപ്പെടുത്തിയ സ്ഥാനത്ത് ജൂണായപ്പോൾ 11ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്താക്കളുടെ ശീലത്തിൽ കോവിഡ് ഇതിനുമുമ്പൊന്നുമില്ലാത്തരത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടാക്കിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സമ്പാദ്യശീലത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പലരും തയ്യാറായി. കാലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സുരക്ഷിതത്ത്വത്തിന് ഭൂരിഭാഗംപേരും മുൻഗണന നൽകി. കയ്യിൽ സൂക്ഷിക്കുന്ന പണത്തിന്റെ അളവുകൂടി. ഓരോരൂപ ചെലവഴിക്കുമ്പോഴും രണ്ടാമതൊന്നാലോചിക്കാനുള്ള പ്രേരണ പലർക്കുമുണ്ടായി. feedbacks to: antonycdavis@gmail.com ഈ കോളത്തിൽ പലപ്പോഴും പരാമർശിക്കാറുള്ള എമർജൻസി ഫണ്ടിന്റെ അനിവാര്യത പ്രായോഗിക ജീവിതത്തിൽ ബോധ്യപ്പെട്ടകാലംകൂടിയാണിത്. യഥാസമയം എമർജൻസി ഫണ്ട് കരുതയിവർ ഈ സാഹചര്യം സുഗമമായി തരണംചെയ്തു.

from money rss https://bit.ly/36oMDld
via IFTTT