ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും പ്രാഥമിക വിപണിയിൽ പണമിറക്കി നിക്ഷേപകർ നേട്ടംകൊയ്യുന്നു. 2019ൽ പ്രാഥമിക ഓഹരി വില്പന(ഐപിഒ)യിലൂടെ വിപണിയിൽ ലിസ്റ്റ് ചെയ്ത 14ലേറെ കമ്പനികളിൽ ഒമ്പതും മികച്ച നേട്ടം നിക്ഷേപകന് നൽകി. ഏറ്റവും ഒടുവിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്കിന്റെ ഓഹരി ആദ്യദിവസംതന്നെ നിക്ഷേപകന് നേടിക്കൊടുത്തത് 50 ശതമാനത്തിലേറെ നേട്ടമാണ്. ലിസ്റ്റ് ചെയ്ത ഉടനെ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഐആർസിടിസി ഓഹരിയാണ്. 110 ശമതാനമാണ് ഓഹരിവില ഉയർന്നത്. യുഎസ് ചൈന വ്യാപാര തർക്കം, രാജ്യത്തെ സാമ്പത്തിക തളർച്ച, വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്-തുടങ്ങിയവ ഉൾപ്പടെയുള്ള നിഷേധ സാഹചര്യങ്ങൾ വിപണി നേരിടുമ്പോഴാണിതെന്ന് ഓർക്കണം. ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒമ്പതെണ്ണവും ഏഴ് ശതമാനം മുതൽ 110 ശതമാനംവരെ നേട്ടം നിക്ഷേപകന് നൽകി. അതേസമയം, മൂന്നു സ്ഥാപനങ്ങൾ ഇഷ്യുവിലയിലും കുറഞ്ഞ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ഇന്ത്യ മാർട്ട്, ഇന്റർമെഷ് എന്നീ ഓഹരികൾ ജൂലായിൽ ലിസ്റ്റ് ചെയ്തപ്പോൾ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഐപിഒ വിലയേക്കാൾ 95 ശതമാനമാണ് ബിഎസ്ഇയിൽ ഇവയുടെ വില ഉയർന്നത്. ഇതിനുപിന്നാലെ വന്ന നിയോജെൻ കെമിക്കൽസ് 76 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. അഫ്ലെ ഇന്ത്യ ലിമിറ്റഡ്, മെട്രോപോലിസ് ഹെൽത്ത്കെയർ എന്നിവ യഥാക്രമം 49ഉം 40ഉം ശതമാനം നേട്ടംനൽകി. പോളികാബ് ഇന്ത്യ, റെയിൽ വികാസ് നിഗം, ചാലെറ്റ് ഹോട്ടൽസ്, സ്പന്ദന ഫിനാൻഷ്യൽ എന്നിവ യഥാക്രമം 24ഉം 21ഉം 12ഉം 7ഉം ശമതാനം നേട്ടം ലിസ്റ്റ് ചെയ്തപ്പോൾ നേടി. ഈ കമ്പനികൾക്ക് അപവാദമായി, എസ്ടിസി, സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാർ, ക്സെൽപ്മോക് ഡിസൈൻ ആൻഡ് ടെക് എന്നീ കമ്പനികളാണ് നേട്ടം നൽകുന്നതിൽ പരാജയപ്പെട്ടത്. മാർച്ചിലെത്തിയ എംഎസ്ടിസി 24 ശതമാനവും ഓഗസ്റ്റിൽ വിപണിയിലെത്തിയ സെറ്റർലിങ് ആൻഡ് വിൽസൺ സോളാർ 23 ശതമാനവും നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി ഉടനെ വിപണിയിൽ ലിസ്റ്റ് ചെയ്യും. അതോടൊപ്പം എസ്ബിഐ കാർഡ് ഉൾപ്പടെയുള്ള കമ്പനികൾ ഐപിഒയുമായി ഉടനെ രംഗത്തുവരും. 24ലേറെ കമ്പനികൾ സെബിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. ബജാജ് എനർജി, ശ്രീരാം പ്രോപ്പർട്ടീസ്, ഇമാമി സിമെന്റ്, പെന്ന സിമെന്റ്, ഇന്ത്യൻ റിന്യൂവബ്ൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ശ്യാം മറ്റാലിക്സ് ആൻഡ് എനർജി തുടങ്ങിയവ യാണവ. വിപണിയിലെത്തുന്നവയിലേറെയും ഇടത്തരം കമ്പനികളാണ്. മിഡ്ക്യാപിൽ പണംമുടക്കാനുള്ള നിക്ഷേപകരുടെ ആവേശമാണ് പ്രാഥമിക വിപണിയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സ് റെക്കോഡ് നേട്ടംകൈവരിച്ചപ്പോഴും മിഡ്ക്യാപ് സൂചിക ആവശേകരമായ നേട്ടം നേടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭാവിയിലെ നേട്ടസാധ്യതയാണ് നിക്ഷേപകർ മുന്നിൽകാണുന്നത്. antony@mpp.co.in
from money rss http://bit.ly/2RsjOyB
via IFTTT
from money rss http://bit.ly/2RsjOyB
via IFTTT