ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോർട്ട്. പാസ്പോർട് തയ്യാറാക്കാനാവശ്യമായ സാങ്കേതികസേവനം ലഭ്യമാക്കാൻ രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ ലഭിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോർട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിർവഹണത്തിനും ടാറ്റ കൺസൾട്ടൻസി സർവീസസിനുതന്നെ അവസരം ലഭിക്കുന്നത്. 1,000-1,200 കോടി രൂപയാണ് കരാർ തുകയെന്നാണ് റിപ്പോർട്ടുകൾ. ഇ-പാസ്പോർട്ടിനുള്ള സാങ്കേതിക സഹായമാകും ടിസിഎസ് നൽകുക. പാസ്പോർട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള...