121

Powered By Blogger

Monday, 7 February 2022

കരടികളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

മുംബൈ: കരടികളുടെ സർജിക്കൽ സ്ട്രൈക്കിൽ ഒരുമണിക്കൂറിനിടെ സെൻസെക്സിന് നഷ്ടമായത് ആയിരത്തിലേറെ പോയന്റ്. ഇതോടെ സെൻസെക്സ് 57,299 നിലവാരത്തിലയേക്ക് താഴ്ന്നു. നിഫ്റ്റിയാകട്ടെ 330 പോയന്റ് നഷ്ടത്തിൽ 17,186ലുമെത്തി. മൂന്നു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് രണ്ടായിരത്തിലേറെ പോയന്റാണ്. കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക് 3.8ശതമാനവും എൽആൻഡ്ടി, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ് തുടങ്ങിയവ മൂന്നുശതമാനത്തിലേറെയും തകർച്ചനേരിട്ടു. എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ മൂന്നുശതമാനവും ടൈറ്റാൻ, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ഐടിസി, നെസ് ലെ തുടങ്ങിയ ഓഹരികൾ രണ്ടുശതമാനംവീതവും നഷ്ടത്തിലായി. അതേസമയം, ഫെബ്രുവരി ഒമ്പതിന് പ്രവർത്തനഫലം പ്രഖ്യാപിക്കാനിരിക്കെ പവർഗ്രിഡ് കോർപറേഷന്റെ ഓഹരി വില 1.5ശതമാനം ഉയർന്നു. പൊതുമേഖല ബാങ്കായ എസ്ബിഐയിൽ നേട്ടംതുടർന്നു. മൊത്തം നിലവാരം നോക്കുകയാണെങ്കിൽ ബിഎസ്ഇയിലെ 3,601 ഓഹരികളിൽ 2,046എണ്ണവുംനഷ്ടത്തിലാണ്. ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്സ്, ടെലികോം സൂചികകൾ രണ്ടുശതമാനംവീതം നഷ്ടംനേരിട്ടു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ സൂചികകൾ 1.5-2ശതമാനവും. Bears Attack! Sensex slumps 1,000pts.

from money rss https://bit.ly/3B5uWpz
via IFTTT