മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ റിലയൽ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്സിന്റെ സമ്പന്ന പട്ടികയിൽ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ തത്സമയ ആസ്തി 6080 കോടി ഡോളറാണ്. പട്ടികയിൽ ഒന്നാമൻ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയൻസിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവർഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികൾ. Mukesh Ambani 9th richest person in the world
from money rss http://bit.ly/2skKoin
via IFTTT
from money rss http://bit.ly/2skKoin
via IFTTT