121

Powered By Blogger

Thursday, 28 November 2019

ഉള്ളിവില കുതിക്കുന്നു: ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകൾ തെറ്റിച്ച് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബർ 11 നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്. കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാൻ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒരുകിലോ സവാളയുടെ വില 100ന് മുകളിൽ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടർന്ന് കടകളിൽ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പലയിടത്തും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടൺ സവാള കൊള്ളയടിച്ച വാർത്ത പുറത്തുവരുന്നത്. Content Highlights:Onions Worth Rs 22 Lakh Stolen From Transport Truck

from money rss http://bit.ly/37MiBb1
via IFTTT

Related Posts:

  • കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണിമുംബൈ: അവധിക്കുപിന്നാലെവന്ന വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 82 പോയന്റ് നേട്ടത്തിൽ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 12,211ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികൾ നേട്ടത… Read More
  • സാമ്പത്തിക തളര്‍ച്ച: ഉപഭോക്തൃ ആത്മവിശ്വസം അഞ്ചുവര്‍ഷത്തെ താഴ്ചയില്‍നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. നവംബറിലെ കറന്റ്സിറ്റുവേഷൻ ഇൻഡക്സ് 85.7പോയന്റിലേയ്ക്ക് താഴ്ന്നു. സെപ്റ്റംബറിൽ ഇത് 89.4ഉം ജൂലായിൽ സർവേ സൂചിക 9… Read More
  • നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കിയേക്കുംന്യൂഡൽഹി: ശമ്പള വരുമാനക്കാർക്ക് വരുന്ന ബജറ്റിൽ ആശ്വസിക്കാൻ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി ഉയർത്തിയേക്കും. 80 സിയിൽതന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന… Read More
  • രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണിമുംബൈ: വ്യാപാര ആഴ്ചയിലെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടമില്ല. സെൻസെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 818 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ,… Read More
  • ആദായ നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനംന്യൂഡൽഹി: ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ തുടർന്നും നികുതി നൽകേണ്ടതില്ല. പുതിയ നികുതി നിരക്ക് ഇ… Read More