121

Powered By Blogger

Sunday 7 February 2021

വരുമാനം 10 ബില്യണ്‍ ഡോളര്‍ കടന്നു: 700 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് എച്ച്‌സിഎല്‍ ടെക്

വരുമാനം 10 ബില്യൺ ഡോള(73,000 കോടി രൂപ)റിലെത്തിയതോടെ എച്ച്സിഎൽ ടെക്നോളജീസ് ജീവനക്കാർക്ക് മൊത്തം 700 കോടി രൂപയുടെ പ്രത്യേക ബോണസ് പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ഒന്നര ലക്ഷത്തോളം ജീവനക്കാർക്ക് ബോണസ് ലഭിക്കും. ഫെബ്രുവരിയിൽ ബോണസ് വിതരണംചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് ഒരുവർഷത്തെ സർവീസ് ഉള്ളവർക്ക് ബോണസിന് അർഹതയുണ്ട്. പത്തുദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി ലഭിക്കുക. ഡിസംബർ പാദത്തിൽ 3,982 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 31.1ശതമാനമാണ് വർധന. ഓഹരിയൊന്നിന് നാലുരൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 952 രൂപ നിലവാരത്തിലാണ് ബിഎസ്ഇയിൽ ഓഹരിയുടെ വ്യാപാരം നടക്കുന്നത്. HCL Tech announces Rs 700 cr bonus to employees

from money rss https://bit.ly/2Oip7RB
via IFTTT

15 ശതമാനം റിട്ടേണ്‍ ലഭിച്ചു; വിപണി ഉയരത്തിലുള്ളതിനാല്‍ നിക്ഷേപം ഇപ്പോള്‍ പിന്‍വലിക്കാമോ?

12 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു. ദീർഘകാല ലക്ഷ്യത്തോടെ അഞ്ചുമ്യൂച്വൽ ഫണ്ടുകളിലായി 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ആറുവർഷമായി എസ്ഐപിയായാണ് നിക്ഷേപം നടത്തിവരുന്നത്. 15 ശതമാനമാണ് ഈ ഫണ്ടുകളിൽനിന്ന് നിലവിൽ ലഭിച്ചിട്ടുള്ള ശരാശരി ആദായം. വിപണി എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ മൊത്തം നിക്ഷേപവും പിൻവലിച്ച് പണം സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് മാറ്റുന്നതാണോ ഉചിതം. പിന്നീട് വിപണി ഇടിയുമ്പോൾ വീണ്ടും നിക്ഷേപിച്ചാൽമതിയോ? എന്റെ ഒരുസുഹൃത്ത് രണ്ടുവർഷംമാത്രമായിട്ടുള്ള എസ്ഐപി നിക്ഷേപത്തിലെ മൊത്തംതുകയും പിൻവലിച്ചു. അതുപോലെ ചെയ്യാനാണ് എന്നോടും പറയുന്നത്. ഈ സാഹചര്യത്തിൽ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു. സുരേഷ് കൃഷ്ണൻ, ദുബായ്. വിപണി എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണെന്നത് ശരിതന്നെ. ഉടനെ ഒരുതിരുത്തലുണ്ടാകുമെന്നോ അതോടെ എല്ലാം ഇടിഞ്ഞുതാഴെവീഴുമെന്നോ പ്രവചിക്കാൻ പ്രയാസമാണ്. എസ്ഐപിയായി നിക്ഷേപം തുടരുന്ന നിങ്ങൾ വിപണി താഴുന്നതോ ഉയരുന്നതോ കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് ആദ്യമെ പറയട്ടെ. ആദ്യമായി താങ്കൾ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ലക്ഷ്യം നിറവേറ്റുന്നതിന് പണം ആവശ്യമായിവരികയാണെങ്കിൽ നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. അല്ലാത്തപക്ഷം എസ്ഐപി നിക്ഷേപം തുടരുക. ബജറ്റിന് തൊട്ടുമുമ്പായി വിപണി നാലായിരം പോയന്റോളം ഇടിഞ്ഞപ്പോൾ പലരും നിക്ഷേപം പിൻവലിച്ചതായികണ്ടു. ഒരാഴ്ചക്കുള്ളിലാണ് വിപണി വീണ്ടും കരുത്തുതെളിയിച്ചത്. അതുകൊണ്ട് ദീർഘകാല ലക്ഷ്യംമുൻനിർത്തിയുള്ള എസ്ഐപി നിക്ഷേപം പിൻവലിക്കാതിരിക്കുയാണ് നല്ലത്. വിപണി താഴുകയാണെങ്കിൽ കൂടുതൽ യൂണിറ്റുകൾ നിക്ഷേപത്തോടൊപ്പം ചേർക്കാനാകും. ഉയരുകയാണെങ്കിൽ നിക്ഷേപമൂല്യംവർധിക്കുകയുംചെയ്യും. അതുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയെക്കുന്ന ഫണ്ടുകളിലെ നിക്ഷേപം തുടരുകതന്നെചെയ്യുക. നിക്ഷേപ ലക്ഷ്യം പൂർത്തിയാകാൻ ഇനി അധികകാലമില്ലെങ്കിൽ നിക്ഷേപം പിൻവലിക്കുകയും ചെയ്യുക.

from money rss https://bit.ly/3rJWE5J
via IFTTT

സെന്‍സെക്‌സില്‍ 561 പോയന്റ് നേട്ടം; നിഫ്റ്റി 15,000കടന്നു

മുംബൈ: ഓഹരി വിപണിയിൽ റാലി തുടരുന്നു. സെൻസെക്സ് 561 പോയന്റ് നേട്ടത്തിൽ 51,307ലും നിഫ്റ്റി 161 പോയന്റ് ഉയർന്ന് 15,085ലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായി ആറാംദിവസമാണ് ഓഹരി വിപണിയിലെ കുതിപ്പ്, ബജറ്റിനുശേഷം വിപണിയിൽ നഷ്ടമുണ്ടായിട്ടേയില്ല. ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 468 ഓഹരികൾ നഷ്ടത്തിലുമാണ്. 92 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്സ്, എസ്ബിഐ, ഗെയിൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആദിത്യ ബിർള ഫാഷൻ, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ഗ്ലോബസ് സ്പിരിറ്റ്സ് തുടങ്ങി 140 കമ്പനികളാണ് തിങ്കളാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3q34FC7
via IFTTT

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്

കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വഴി വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിൽ മലയാളികൾക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ തൊട്ടടുത്ത ദിവസം നറുക്കെടുപ്പിൽ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്പ് ഫോൺ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന്ന് മലയാളികളാണ് വിളിക്കുന്നത്. അതും സ്ത്രീകൾ. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോൺ വിളിയെത്തുക. ആദ്യം വിളിക്കുക ഓർഡർ ചെയ്ത സാധനം കിട്ടിയല്ലോ, ഇതിന് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന് തിരക്കിയാകും. ഇത് കഴിഞ്ഞുള്ള ദിവസം വീണ്ടും ഫോൺ വിളിയെത്തും. ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയവർക്കായി നടത്തിയ നറുക്കെടുപ്പിൽ മെഗാ ബമ്പർ സമ്മാനം ലഭിച്ചു എന്നാകും ഈ വിളിയിൽ അറിയിക്കുക. ഫെസ്റ്റിവൽ സീസണിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ സമ്മാനങ്ങൾ നൽകുന്നതിനാൽ തന്നെ ഭൂരിഭാഗം പേരും ഈ ഓഫറിൽ വീഴും. പേര്, വിലാസം, ഓർഡർ ചെയ്ത വസ്തു, ഓർഡർ നമ്പർ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാൽത്തന്നെ ഷോപ്പിങ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും. രണ്ട് ഓഫറുകൾ :സമ്മാനമായി കാർ ലഭിച്ചിട്ടുണ്ടെന്നാകും അറിയിക്കുക. ഇതല്ല കാർ വേണ്ടെങ്കിൽ അതിനു പകരം പണം നൽകാമെന്ന് പറയും. പണമാണ് ആവശ്യപ്പെടുകയെങ്കിൽ ഇതിന്റെ ടാക്സ് ഇനത്തിൽ അവർക്ക് പണം നൽകാനാകും. ഇതല്ല കാർ വേണമെന്നു പറഞ്ഞാൽ, കാർ ഡെലിവറി ചെയ്യുന്നത് ഡൽഹിയിലോ അതല്ലെങ്കിൽ മറ്റേതെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലോ ആണെന്ന് അറിയിക്കും. ഇവ കേരളത്തിൽ ഡെലിവറി ചെയ്ത് നൽകാം, എന്നാൽ ഇതിന് പ്രത്യേകം ഫീസ് നൽകണമെന്ന് പറയും. ശേഷം ഫീസ്, ടാക്സ്, ഇൻഷുറൻസ് എന്നെല്ലാം പറഞ്ഞ് പണം തട്ടും. സ്ക്രാച്ച് ചെയ്തും തട്ടിപ്പിൽ വീഴ്ത്തും :ഓർഡർ ചെയ്തു കഴിഞ്ഞ് ഇതേ വിലാസത്തിൽ ഓൺലൈൻ ഷോപ്പിങ് സ്ഥാപനത്തിന്റേതെന്ന പേരിൽ വൗച്ചർ തപാലായി എത്തും. വൗച്ചർ സ്ക്രാച്ച് ചെയ്യുമ്പോൾ മെഗാ സമ്മാനം ലഭിച്ചതായും കാണിക്കും. ഭാഗ്യം തേടിയെത്തിയതായി കരുതി ആളുകൾ തട്ടിപ്പിൽ വീഴും. പിന്നീട് നികുതിയുടെ പേരുപറഞ്ഞ് തട്ടിപ്പുകാർ പണം കൈക്കലാക്കും. ഡേറ്റ ചോരുന്നത് എവിടെ നിന്ന് ഓർഡർ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോൺ നമ്പറും ഓർഡർ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളിൽ എങ്ങനെയാണ് എത്തുന്നത്. കൊറിയർ എത്തിക്കഴിഞ്ഞാണ് വിളിയെത്തുന്നത്. ഇതിനാൽത്തന്നെ കൊറിയർ സർവീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്യുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. തിരിച്ചറിയൽ രേഖകളിലെ കുരുക്ക് സമ്മാനം നേടിയ ആളെ തിരിച്ചറിയുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പി തട്ടിപ്പുകാർ വാങ്ങിയെടുക്കും. ഇവ പിന്നീട് തട്ടിപ്പ് സംഘങ്ങൾ മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടും മറ്റും എടുക്കുന്നതിനുമെല്ലാം ഉപയോഗിക്കും.

from money rss https://bit.ly/2Og34Lk
via IFTTT