121

Powered By Blogger

Tuesday, 15 October 2019

രാജ്യത്ത് 500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മൂന്നുപേര്‍

ന്യൂഡൽഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവർ ആകെ മൂന്നുപേർ. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടില്ല. മറ്റ് വിവരങ്ങൾ ഒരുവരുമാനമില്ലാത്തവരും റിട്ടേൺഫയൽ ചെയ്തിട്ടുണ്ട്. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയിൽ വരുമാനമുള്ളവർ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പള വരുമാനമുള്ളവർ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 19 ശമതാനമാണ് വർധന. 5.52 കോടി വ്യക്തികൾ, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങൾ, 12.69 ലക്ഷം സ്ഥാപനങ്ങൾ, 8.41 ലക്ഷം കമ്പനികൾ എന്നിങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്തവരുടെ കണക്കുകൾ.

from money rss http://bit.ly/33s6kWe
via IFTTT

ഊബര്‍ ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായി ഊബർ ഇന്ത്യയിലെ 10 മുതൽ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടൽ ഊബർ ഈറ്റ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാർമാത്രമാണുള്ളത്. സാൻഫ്രാസിസ്കോ ആസ്ഥാനായി പ്രവർത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഊബറിന്റെ മൊത്തം വരുമാനത്തിൽ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയിൽനിന്ന് ലഭിക്കുന്നത്. എന്നാൽ വരുമാനത്തേക്കാൾ ചെലവ് വർധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. Uber India lays off 10-15% of its staff

from money rss http://bit.ly/2Mk4GjR
via IFTTT

സെന്‍സെക്‌സില്‍ 128 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയന്റ് നേട്ടത്തിൽ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 415 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാർമ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഐഷർ മോട്ടോഴ്സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, എൽആന്റ്ടി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 128 pts

from money rss http://bit.ly/2nQCLyv
via IFTTT

പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്കുറവും വർധിച്ചതാണ് ഇന്ത്യ സൂചികയിൽ പിന്നിലാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2000-ത്തിൽ 83-ാം സ്ഥാനത്തും 2012-ൽ 95-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. പാകിസ്താനും നേപ്പാളും ഇന്ത്യയെക്കാൾ മുന്നിലെത്തി. 2018-ൽ 106-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇക്കുറി 94-ാം സ്ഥാനത്താണുള്ളത്. നേപ്പാൾ 73-ാമതും. പട്ടികയിൽ ചൈന 25-ാം സ്ഥാനത്തും ശ്രീലങ്ക 66-ാമതും ബംഗ്ലാദേശ് 88-ാമതുമെത്തി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി ആഗോള സന്നദ്ധ സംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. content highlights:India is 102 in Hunger Index

from money rss http://bit.ly/2ITTw30
via IFTTT

തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്

കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം. ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020-ൽ ആഗോളവളർച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. Content Highlights:IMF India GDP

from money rss http://bit.ly/2pkZfbl
via IFTTT

ആദായ നികുതി ലാഭിക്കാം, സമ്പത്ത് വര്‍ധിപ്പിക്കാം: മികച്ച ടാക്‌സ് സേവിങ് ഫണ്ടുകള്‍ ഇതാ

നീനുവിന് ജോലി ലഭിച്ചിട്ട് രണ്ടുവർഷമെ ആയിട്ടുള്ളൂ. 80 സി വകുപ്പുപ്രകാരം നിക്ഷേപം നടത്താൽ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവുള്ളകാര്യം വൈകിയാണ് അവൾ അറിഞ്ഞത്. നികുതിയിളവിന് വിവിധ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും സുഹൃത്തിന്റെ ഉപദേശ പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലാണ് നീനു നിക്ഷേപിച്ചത്. ആദായ നികുതി ദായകനും ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നയാളുമാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട ടാക്സ് സേവിങ് ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ദീർഘകാലയളവിൽ സമ്പാദ്യം സ്വരൂക്കൂട്ടുന്നതിനൊപ്പം നികുതി ആനുകൂല്യംകൂടി സ്വന്തമാക്കാൻ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും(ഒരു ലക്ഷംവരെയുള്ള നേട്ടത്തിന്)നികുതി ആനുകൂല്യങ്ങളുണ്ട്. ചുരുങ്ങിയത് 500 രൂപ വീതം എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. സാമ്പത്തിക വർഷം അവസാനത്തേയ്ക്ക് കാത്തുനിൽക്കാതെ ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപിച്ചുതുടങ്ങാം. നികുതിയിളവ് നൽകുന്ന നിക്ഷേപ പദ്ധതികളിൽ ചുരുങ്ങിയ ലോക്ക് ഇൻ പിരിയഡ് ഉള്ളതും ടാക്സ് സേവിങ് ഫണ്ടുകൾക്കാണ്. മൂന്നുവർഷം പൂർത്തിയാകാതെ നിങ്ങളുടെ നിക്ഷേപം പിൻവലിക്കാനാവില്ല. നികുതിയിളവിനുള്ള മറ്റ് നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വർഷവും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്(എൻഎസ് സി)അഞ്ചുവർഷവുമാണ് ലോക്ക് ഇൻ പിരിഡ്. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിഡ് ഉള്ളതുകൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാമെന്ന് കരുതരുത്. ദീർഘകാല ലക്ഷ്യത്തിനായി ചുരുങ്ങിയത് ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിച്ചാൽ മികച്ച നേട്ടം നൽകാൻ ടാക്സ് സേവിങ് ഫണ്ടുകൾക്ക് കഴിയും. മൂന്നുവർഷ കാലയളവിൽശരാശരി 11.05ശതമാനവും അഞ്ചുവർഷ കാലയളവിൽ 19.57 ശതമാനവും പത്തുവർഷ കാലയളവിൽ 13.13 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകൾ നൽകിയിട്ടുള്ളത്. 69 ഫണ്ടുകളാണ് ഈ വിഭാഗത്തിൽ നിലവിലുള്ളത്. നിക്ഷേപത്തിന് നിർദേശിക്കുന്ന ഫണ്ടുകൾ 1. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 2. ഡിഎസ്പി ടാക്സ് സേവർ ഫണ്ട്​ 3. ആദിത്യ ബിർള എസ്എൽ ടാക്സ് റിലീഫ് 96 പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയിൽ കാണുക. അഞ്ചുവർഷ കാലാവധിയിൽ ആറു ലക്ഷവും പത്തുവർഷ കാലാവധിയിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. Fund Return Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr % Axis Long Term Equity 7.17 6.96 23.23 12.60 DSP Tax Saver 7.62 9.40 24.57 13.64 Aditya Birla SL tax Relief 96 7.17 6,96 23.23 12.60 പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി(1 ഒക്ടോബർ 2014മുതൽ 1 സെപ്റ്റംബർ2019വരെ).പത്തുവർഷ കാലാവധി1 ഒക്ടോബർ 2009 മുതൽ 1 സെപ്റ്റംബർ 2009 വരെ.).Return as on Oct14, 2019. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2IRar6l
via IFTTT

പിഎംസി ബാങ്ക്: പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി 40,000 രൂപയായി ഉയര്‍ത്തി

ന്യൂഡൽഹി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ആർബിഐ പിഎംസി ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പരിധി 40,000 രൂപയായി വർധിപ്പിച്ചു. നേരത്തെ പരമാവധി 25,000 രൂപയായിരുന്നു പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ഇതോടെ 77 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമെന്ന് ആർബിഐ അറിയിച്ചു. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനുതടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ഉൾപ്പടെ അറസ്റ്റിലാണ്. ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമാണ്.

from money rss http://bit.ly/2BdcE7P
via IFTTT