121

Powered By Blogger

Saturday, 27 June 2020

Sufiyum Sujatayum Trailer Out: It's An Eternal Love Story Crushed By Society

Sufiyum Sujatayum Trailer Out: It's An Eternal Love Story Crushed By Society
Amazon Prime Video today unveiled the trailer of the much-anticipated Malayalam film, Sufiyum Sujatayum, which makes its global premiere exclusively on the streaming service platform, and is the fourth of the seven Indian films in five languages to do so. Directed

* This article was originally published here

വീണ്ടും വിദേശനിക്ഷേപം: ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി

യുഎസ് ടെക്നോളജി നിക്ഷേപ സ്ഥാപനത്തിൽനിന്ന് ബൈജൂസ് ആപ്പിൽ 10 കോടി ഡോളറിന്റെ നിക്ഷേപം. ഇതോടെ ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി. ഗ്ലോബൽ ടെക്നോളജി നിക്ഷേപസ്ഥാപനമായ ബോണ്ടിൽനിന്നാണ് ബൈജൂസിൽ 100 മില്യൺ ഡോളറിന്റെ നിക്ഷേപമെത്തിയത്. ടൈഗർ ഗ്ലോബൽ കഴിഞ്ഞ ജനുവരിയിൽ 200 മില്യൺ ഡോളർ നിക്ഷേപംനടത്തിയിരുന്നു. ഇതാദ്യമായാണ് രാജ്യത്തെ ഒരു സ്റ്റാർട്ടപ്പിൽ ബോണ്ട് നിക്ഷേപം നടത്തുന്നത്. യുഎസ് വെഞ്ചവർ ക്യാപറ്റിലിസ്റ്റും വാൾസ്ട്രീറ്റ് സെക്യൂരിറ്റീസ് അനസില്റ്റുമായ മേരി മീക്കറാണ് ബോണ്ടിന്റെ സ്ഥാപകരിലൊരാൾ. 5.7 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 35 ലക്ഷം പെയ്ഡ് വരിക്കാരുമാണ് ബൈജൂസിന് നിലവിലുള്ളത്. വാർഷിക പുതുക്കൽ നിരക്ക് 85ശതമാനവുമാണ്. 2019-20 സാമ്പത്തികവർഷത്തിൽ കമ്പനിയുടെ വരുമാനം 1,430 കോടി രൂപയിൽനിന്ന് 2,800 കോടിയായിവർധിച്ചിരുന്നു. ഓൺലൈൻ കോഴ്സുകളുടെ സാധ്യതകൾ വർധിച്ചതോടെ ആറുമാസത്തിനുള്ളിൽ 4,000പേരെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. നിക്ഷേപമെത്തിയതോടെ രാജ്യത്തെ ഏറ്റവുംമൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി ബൈജൂസ്. ഓയോ റൂംസിനെയാണ് ബൈജൂസ് മറികടന്നത്. സ്റ്റാർട്ടപ്പുകളിൽ മൂല്യത്തിൽമുന്നിൽ പേ ടിഎമ്മാണ്.

from money rss https://bit.ly/3i62ZUQ
via IFTTT

നാല് റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ താല്‍പര്യമറിയിച്ച് 32 സ്വകാര്യ കമ്പനികള്‍

ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവുമായി റെയിൽവെ മുന്നോട്ടുപോകുന്നു. രാജ്യത്തെ നാല് പ്രധാന റെയിൽവെ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി ഇതിനകം 32 കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്. നാഗ്പുർ, ഗ്വാളിയോർ, അമൃത് സർ, സബർമതി സ്റ്റേഷനുകളാണ് പിപിപി മാതൃകയിൽ നവീകരിക്കുന്നത്. നാലുസ്റ്റേഷനുകളിലായി 1,300 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുക. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച സ്വകാര്യ പങ്കാളിത്തംതേടിയത്. ജിഎംആർ കൽപതരു, ഐഎസ്ക്യു ക്യാപിറ്റൽ, ഫെയർഫാക്സ്, ജെകെബി മോൺടെ കാർലോ, ജിആർ ഇൻഫ്ര, കല്യാൺ ടോൾ, ക്യൂബ് കൺസ്ട്രക്ഷൻസ് തുടങ്ങിയ കമ്പനികളാണ് പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടുള്ളത്. നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതോടെ റെയിൽവെ സ്റ്റേഷനുകളുടെ മുഖച്ഛായമാറുമെന്നാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്. റെയിൽവെയുടെ ഉടമസ്ഥതയിലുള്ള പലസ്ഥലങ്ങളും സ്വകാര്യകമ്പനികൾക്ക് പാട്ടത്തിന് നൽകും. കച്ചവടസ്ഥാപനങ്ങൾ തുടങ്ങുന്നതിന് സ്വകാര്യ കമ്പനികൾക്ക് അനുതമിനൽകും. പാർക്കിങ് സ്ഥലം തുടങ്ങിയവയെല്ലാം ഈ കമ്പനികളുടെ നിയന്ത്രണത്തിലാകും. ഒരു ലക്ഷംകോടി രൂപമുടക്കി രാജ്യത്തെ 400 റെയിൽവെ സ്റ്റേഷനുകളാണ് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നവീകരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ലോക ബാങ്കിന്റെ ഫണ്ടിനോടൊപ്പം സ്വകാര്യ പങ്കാളത്തത്തോടൊപ്പവുമായിരിക്കും പദ്ധതി നടപ്പാക്കുക.

from money rss https://bit.ly/2YHrGzv
via IFTTT

പവന്റെവില 36,000 രൂപയിലേയ്ക്ക്: ശനിയാഴ്ച സ്വര്‍ണത്തിന് കൂടിയത് 400 രൂപ

സ്വർണവില വീണ്ടും റെക്കോഡ് ഭദിച്ചു. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ വില 35,920 രൂപയായി. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വർധിച്ചത്. 4490 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,763.48 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് വിലവർധനവിനുപിന്നിൽ.

from money rss https://bit.ly/3i0sEhE
via IFTTT

സൗത്ത് ഇന്ത്യൻ ബാങ്കിന് ലാഭം 104.59 കോടി രൂപ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2019-20 സാമ്പത്തിക വർഷത്തെ അറ്റാദായം 104.59 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം 247.53 കോടി രൂപ അറ്റാദായം നേടിയിരുന്നു. നാലാം പാദത്തിൽ സെക്യൂരിറ്റി രസീതുകൾക്കായി 255 കോടി രൂപയും കോവിഡ് പ്രത്യാഘാതത്തിന്റെ പേരിൽ 76 കോടി രൂപയും വകയിരുത്തിയതാണ് ലാഭം കുറയാൻ കാരണം. 2020 ജനുവരി-മാർച്ച് പാദത്തിൽ 143.68 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 3.13 ശതമാനം വർധിച്ച് 1,48,558 കോടി രൂപയായി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.98 ശതമാനമായി ഉയർന്നെങ്കിലും അറ്റ നിഷ്ക്രിയ ആസ്തി 3.34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വായ്പകളിൽ റീട്ടെയിൽ, കാർഷിക, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ബാങ്കിന്റെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഉപകരിച്ചെന്ന് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. മൊത്തം വായ്പയിൽ റീട്ടെയിൽ വായ്പകളുടെ വിഹിതം 32.32 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.

from money rss https://bit.ly/31ncwko
via IFTTT