121

Powered By Blogger

Saturday, 27 June 2020

നാല് റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ താല്‍പര്യമറിയിച്ച് 32 സ്വകാര്യ കമ്പനികള്‍

ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവുമായി റെയിൽവെ മുന്നോട്ടുപോകുന്നു. രാജ്യത്തെ നാല് പ്രധാന റെയിൽവെ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി ഇതിനകം 32 കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്. നാഗ്പുർ, ഗ്വാളിയോർ, അമൃത് സർ, സബർമതി സ്റ്റേഷനുകളാണ് പിപിപി മാതൃകയിൽ നവീകരിക്കുന്നത്. നാലുസ്റ്റേഷനുകളിലായി 1,300 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുക. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച സ്വകാര്യ പങ്കാളിത്തംതേടിയത്. ജിഎംആർ കൽപതരു, ഐഎസ്ക്യു ക്യാപിറ്റൽ, ഫെയർഫാക്സ്, ജെകെബി മോൺടെ കാർലോ, ജിആർ ഇൻഫ്ര, കല്യാൺ ടോൾ, ക്യൂബ് കൺസ്ട്രക്ഷൻസ് തുടങ്ങിയ കമ്പനികളാണ് പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടുള്ളത്. നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതോടെ റെയിൽവെ സ്റ്റേഷനുകളുടെ മുഖച്ഛായമാറുമെന്നാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്. റെയിൽവെയുടെ ഉടമസ്ഥതയിലുള്ള പലസ്ഥലങ്ങളും സ്വകാര്യകമ്പനികൾക്ക് പാട്ടത്തിന് നൽകും. കച്ചവടസ്ഥാപനങ്ങൾ തുടങ്ങുന്നതിന് സ്വകാര്യ കമ്പനികൾക്ക് അനുതമിനൽകും. പാർക്കിങ് സ്ഥലം തുടങ്ങിയവയെല്ലാം ഈ കമ്പനികളുടെ നിയന്ത്രണത്തിലാകും. ഒരു ലക്ഷംകോടി രൂപമുടക്കി രാജ്യത്തെ 400 റെയിൽവെ സ്റ്റേഷനുകളാണ് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നവീകരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ലോക ബാങ്കിന്റെ ഫണ്ടിനോടൊപ്പം സ്വകാര്യ പങ്കാളത്തത്തോടൊപ്പവുമായിരിക്കും പദ്ധതി നടപ്പാക്കുക.

from money rss https://bit.ly/2YHrGzv
via IFTTT