121

Powered By Blogger

Saturday, 27 June 2020

വീണ്ടും വിദേശനിക്ഷേപം: ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി

യുഎസ് ടെക്നോളജി നിക്ഷേപ സ്ഥാപനത്തിൽനിന്ന് ബൈജൂസ് ആപ്പിൽ 10 കോടി ഡോളറിന്റെ നിക്ഷേപം. ഇതോടെ ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി. ഗ്ലോബൽ ടെക്നോളജി നിക്ഷേപസ്ഥാപനമായ ബോണ്ടിൽനിന്നാണ് ബൈജൂസിൽ 100 മില്യൺ ഡോളറിന്റെ നിക്ഷേപമെത്തിയത്. ടൈഗർ ഗ്ലോബൽ കഴിഞ്ഞ ജനുവരിയിൽ 200 മില്യൺ ഡോളർ നിക്ഷേപംനടത്തിയിരുന്നു. ഇതാദ്യമായാണ് രാജ്യത്തെ ഒരു സ്റ്റാർട്ടപ്പിൽ ബോണ്ട് നിക്ഷേപം നടത്തുന്നത്. യുഎസ് വെഞ്ചവർ ക്യാപറ്റിലിസ്റ്റും വാൾസ്ട്രീറ്റ് സെക്യൂരിറ്റീസ് അനസില്റ്റുമായ മേരി മീക്കറാണ് ബോണ്ടിന്റെ സ്ഥാപകരിലൊരാൾ. 5.7 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 35 ലക്ഷം പെയ്ഡ് വരിക്കാരുമാണ് ബൈജൂസിന് നിലവിലുള്ളത്. വാർഷിക പുതുക്കൽ നിരക്ക് 85ശതമാനവുമാണ്. 2019-20 സാമ്പത്തികവർഷത്തിൽ കമ്പനിയുടെ വരുമാനം 1,430 കോടി രൂപയിൽനിന്ന് 2,800 കോടിയായിവർധിച്ചിരുന്നു. ഓൺലൈൻ കോഴ്സുകളുടെ സാധ്യതകൾ വർധിച്ചതോടെ ആറുമാസത്തിനുള്ളിൽ 4,000പേരെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. നിക്ഷേപമെത്തിയതോടെ രാജ്യത്തെ ഏറ്റവുംമൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പായി ബൈജൂസ്. ഓയോ റൂംസിനെയാണ് ബൈജൂസ് മറികടന്നത്. സ്റ്റാർട്ടപ്പുകളിൽ മൂല്യത്തിൽമുന്നിൽ പേ ടിഎമ്മാണ്.

from money rss https://bit.ly/3i62ZUQ
via IFTTT