121

Powered By Blogger

Friday 3 January 2020

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: തട്ടിപ്പ് നടത്തിയ 171 ആശുപത്രികള്‍ക്കെതിരെ നടപടി

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ 171 ആശുപത്രികൾക്കെതിരെ സർക്കാർ നടപടി. ഇവരെ എം പാനൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പുറത്താക്കിയ ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപ്രതികളാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ചിലതരം ശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി, ഇടുപ്പെല്ല് പുനഃസ്ഥാപനം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് നിരക്ക് ഏകീകരിക്കാത്തതുകൊണ്ട് ആശുപ്രതികൾ രോഗികളുടെമേൽ അമിതചെലവ് അടിച്ചേൽപ്പിക്കുന്നതായി തുടക്കത്തിലെ പരാതികളുയർന്നിരുന്നു. Ayushman Bharat: 171 hospitals de-empanelled

from money rss http://bit.ly/2QpFjPE
via IFTTT

നികുതിയുമായി ബന്ധപ്പെട്ട അവസാന തിയതികള്‍ അറിയാം

നികുതിയുമായി ബന്ധപ്പെട്ട തിയതികൾ രേഖപ്പെടുത്തിയ 2020ലെ കലണ്ടർ ആദായ നികുതി വകുപ്പ് പുറത്തിറക്കി. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ നികുതിദായകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യംകൂടി കലണ്ടറിനുപിന്നിലുണ്ട്. ഇ-ഫയലിങ് ഉൾപ്പടെയുള്ള തിയതികൾ മറന്നുപോകാതിരിക്കാൻ കലണ്ടർ ഉപകരിക്കും. ആദായ നികുതി വകുപ്പ് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ജനുവരി 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡെപ്പോസിറ്റുകൾ ജനുവരി മാസത്തിലാണ് നൽകേണ്ടതെന്ന് കലണ്ടർ ഓർമിപ്പിക്കുന്നു. 2020-21 വർഷത്തെ അവസാന പാദത്തിലെ മുൻകൂർ നികുതി അടയ്ക്കേണ്ട തിയതി മാർച്ച് 15 ആണ്. വൈകിയുള്ളതോ പുതുക്കിയതോ ആയ 2019-20 വർഷത്തെ നികുതി ഫയൽ ചെയ്യേണ്ട അവസാന തിയതി മാർച്ച് 31 ആണ്. മെയ് 15: 2019-20 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സ്റ്റേറ്റ്മെന്റ് നൽകേണ്ട അവസാന തിയതി. മെയ് 31: മുൻ പാദത്തിലെ ടിഡിഎസ് ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്റ്റേറ്റ്മെന്റ് നൽകേണ്ട അവസാന തിയതി. ജൂൺ 15: 2021-22 അസസ്മെന്റ് വർഷത്തെ ആദ്യ ഗഡു മുൻകൂർ നികുതി നൽകേണ്ട അവസാനതിയതി. ജൂലായ് 31: ആദായ നികുതി ഇ-ഫയൽ ചെയ്യേണ്ട അവസാന തിയതി. സെപ്റ്റംബർ 15: രണ്ടാമത്തെ ഗഡു മുൻകൂർ നികുതി അടയ്ക്കേണ്ട അവസാന തിയതി. സെപ്റ്റംബർ 30: കോർപ്പറേറ്റ് നികുതി ദായകരുടെ ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തിയതി. ഡിസംബർ 15: 2020-21 വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി നൽകേണ്ട അവസാന തിയതി. കലണ്ടർ ഡൗൺലോഡ് ചെയ്യാം Income tax department issues new 2020 calendar

from money rss http://bit.ly/36rQiNW
via IFTTT

2019-ൽ കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം

മുംബൈ: ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ 2019-ൽ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം. 19 കേന്ദ്രബാങ്കുകളാണ് ഇത്രയും സ്വർണം വാങ്ങിയത്. 2008- ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷമാണ് സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ കരുതൽശേഖരം സ്വർണത്തിലേക്കു മാറ്റിത്തുടങ്ങുന്നത്. ഡോളറിലുള്ള കരുതൽശേഖരം കുറയ്ക്കുകയാണ് ലക്ഷ്യം. നിലവിൽ വിവിധ മേഖലകളിലായി നിലനിൽക്കുന്ന രാജ്യാന്തരസംഘർഷങ്ങളും യുദ്ധഭീതിയും വാണിജ്യ അസ്ഥിരതയുമെല്ലാം ഈ തീരുമാനത്തിനു പിന്നിലുണ്ട്. കേന്ദ്രബാങ്കുകൾ ഒരു വർഷം വാങ്ങിയ സ്വർണത്തിൽ ഏറ്റവുമുയർന്ന അളവുകൂടിയാണിത്. 2018-ൽ 651.5 ടൺ സ്വർണം വാങ്ങിയിരുന്നു. 1970-കളിലാണ് ഇതിനുമുമ്പ് 668 ടണ്ണിനു മുകളിൽ സ്വർണം വാങ്ങിയിട്ടുള്ളത്. സ്വർണം വാങ്ങുന്നതിൽ റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളാണ് കഴിഞ്ഞവർഷം മുന്നിൽ. 2019 ഡിസംബറിലെ കണക്കുപ്രകാരം ലോകത്താകെ കേന്ദ്രബാങ്കുകളിൽ 34,500.85 ടൺ സ്വർണം കരുതൽശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു. അന്താരാഷ്ട്ര നാണയനിധിയിലേതടക്കമാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാം സ്വർണശേഖരമാണിതെന്നും സംഘടന പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും 2019-ൽ സ്വർണശേഖരം വർധിപ്പിച്ചു. 60 ടൺ സ്വർണമാണ് ഇക്കാലത്ത് വാങ്ങിയത്. 2018- ൽ ഇത് 40.5 ടൺ ആയിരുന്നു. 2008-ലെ സാമ്പത്തികമാന്ദ്യത്തിനു പിന്നാലെ 2009 -ൽ ഇന്ത്യ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 200 ടൺ സ്വർണം ശേഖരിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വർണശേഖരം 618.17 ടണ്ണിലെത്തി. രൂപയിൽ കണക്കാക്കിയാൽ 1,92,925 കോടി രൂപയുടെ മൂല്യം വരുമിതിന്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള കേന്ദ്രബാങ്ക് അമേരിക്കയുടേതാണ്. 8,133.5 ടൺ. അമേരിക്കയുടെ കരുതൽ ശേഖരത്തിന്റെ 77 ശതമാനം വരുമിത്. ശേഖരത്തിൽ ഇന്ത്യ പത്താമതാണ്. അതേസമയം ഇന്ത്യയുടെ ആകെ കരുതൽ ശേഖരത്തിന്റെ ഏഴു ശതമാനം മാത്രമാണ് സ്വർണം. സ്വർണശേഖരം കൂടുതലുള്ള രാജ്യങ്ങൾ രാജ്യം - ശേഖരം (ടണ്ണിൽ) അമേരിക്ക - 8,133.5 ജർമനി- 3,366.5 ഐ.എം.എഫ്. - 2,814 ഇറ്റലി - 2,451.8 ഫ്രാൻസ് - 2,436 റഷ്യ - 2,252.1 ചൈന - 1948.3 സ്വിറ്റ്സർലൻഡ് - 1,040 ജപ്പാൻ - 765.2 ഇന്ത്യ 618.2 അവലംബം: വേൾഡ് ഗോൾഡ് കൗൺസിൽ Content Highlights:Banks Gold

from money rss http://bit.ly/37AWu6t
via IFTTT

അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ചൈനയിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി ശക്തമാക്കുന്നു. 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കുന്ന ചട്ടങ്ങൾ വരുന്ന മാർച്ചോടെ പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് ചട്ടം കൊണ്ടുവരുന്നത്. ഗുണനിലവാരം കർശനമാക്കുന്നതിലൂടെ ചൈനയിൽനിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. മുൻവർഷത്തേതിൽനിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ൽ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇതിൽ ഗണ്യമായ കുറവുവരുത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കായികോപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കർശനമാക്കുന്നത്. ലോക വ്യാപാരസംഘടനയുടെ നിബന്ധനകൾക്കുവിധേയമായി നടപ്പാക്കുന്ന ഗുണനിലവാരനിയന്ത്രണം ഇന്ത്യൻ വ്യവസായികൾക്കും ബാധകമായിരിക്കും. 371 ഇനങ്ങളിൽ 111 എണ്ണം രാസവസ്തു, പെട്രോകെമിക്കൽ വകുപ്പിനുകീഴിൽ വരുന്നവയാണ്. 68 എണ്ണം ഘനവ്യവസായ വകുപ്പിനും 62 എണ്ണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും 61 എണ്ണം വ്യവസായ വകുപ്പിനും 44 എണ്ണം ഉരുക്കുമന്ത്രാലയത്തിനും 25 എണ്ണം ടെലികോം വകുപ്പിനും കീഴിൽ വരുന്നതാണ്. ചൈനയിൽനിന്നുള്ള അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവർഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം കണക്കാക്കുന്നത്. Content Highlights:India to restrict non essential imports from China

from money rss http://bit.ly/2ZTuHf0
via IFTTT

സെന്‍സെക്‌സ് 162 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതുവർഷത്തെ തുടർച്ചയായ രണ്ടുദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാന്റെ സേനാത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുള്ള അനിശ്ചിതത്വം വിപണിയെ ബാധിച്ചു. സെൻസെക്സ് 162.03 പോയന്റ് നഷ്ടത്തിൽ 41464.61ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1246 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. സൺഫാർമ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഗെയിൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ലോഹം ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends below 12,250, Sensex falls 162 pts

from money rss http://bit.ly/2u7VgB4
via IFTTT

പട്ടം ബിആര്‍ ലൈഫ് എസ് യുടി ആശുപത്രിയില്‍ പുതുവത്സരം ആഘോഷിച്ചു

തിരുവനന്തപുരം: പട്ടം ബി.ആർ. ലൈഫ് എസ്.യു.ടി ആശുപത്രിയിൽ പുതുവത്സരം ആഘോഷിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ നവീകരണവും രോഗികളെ അതിഥികളായിക്കരുതി മികച്ചരീതിയിൽ പരിചരണം നൽകലുമായിരിക്കും പുതുവർഷത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ.അജിത് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.

from money rss http://bit.ly/37v7Dpb
via IFTTT

രാജ്യത്തെ സമ്പദ്ഘടന 10 വര്‍ഷത്തിനുള്ളില്‍ ഏഴ് ട്രില്യണ്‍ ഡോളറാകുമെന്ന് ജര്‍മന്‍ ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്ഘടന 2030ആകുമ്പോഴേക്കും 7 ട്രില്യൺ ഡോളർ ആയിവളരുമെന്ന് ഡോയിഷ് ബാങ്ക്. പത്തുവർഷത്തിനിടെ ജിഡിപിയിൽ 10 ശതമാനം വർധനവുണടാകുമെന്നാണ് ബാങ്കിന്റെ ഇമേജിൻ 2030 റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാകും ഇന്ത്യയുടേത്. കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക തളർച്ചയൊന്നും അടുത്ത ദശാബ്ദത്തിലുണ്ടാകില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഹ്രസ്വകാലയളവിൽ രാജ്യത്തെ സമ്പദ്ഘടന വെല്ലുവിളികൾ നേരിടുമെങ്കിലും സർക്കാരിന്റെ നടപടികൾ ഭാവിയിൽ മികച്ച നേട്ടത്തിന് സഹായിക്കും. 2019 സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ചത് തളർച്ചയെ ഒരുപരിധിവരെ മറികടക്കാൻ സഹായിക്കും. വിദേശ നിക്ഷേപത്തെ ആകർഷിക്കാനും സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.2019 കലണ്ടർ വർഷത്തിൽ റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചത് വളർച്ചത്വരിതഗതിയിലാക്കുമെന്നുമാണ് ബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയുടെ ലക്ഷ്യം 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ ജിഡിപി കൈവരിക്കുകയെന്നതാണ്. Indian economy likely to grow to $7 trillion by 2030: Deutsche Bank

from money rss http://bit.ly/2Qmm2hT
via IFTTT