121

Powered By Blogger

Friday, 3 January 2020

2019-ൽ കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം

മുംബൈ: ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ 2019-ൽ വാങ്ങിക്കൂട്ടിയത് 668 ടൺ സ്വർണം. 19 കേന്ദ്രബാങ്കുകളാണ് ഇത്രയും സ്വർണം വാങ്ങിയത്. 2008- ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷമാണ് സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ കരുതൽശേഖരം സ്വർണത്തിലേക്കു മാറ്റിത്തുടങ്ങുന്നത്. ഡോളറിലുള്ള കരുതൽശേഖരം കുറയ്ക്കുകയാണ് ലക്ഷ്യം. നിലവിൽ വിവിധ മേഖലകളിലായി നിലനിൽക്കുന്ന രാജ്യാന്തരസംഘർഷങ്ങളും യുദ്ധഭീതിയും വാണിജ്യ അസ്ഥിരതയുമെല്ലാം ഈ തീരുമാനത്തിനു പിന്നിലുണ്ട്. കേന്ദ്രബാങ്കുകൾ ഒരു വർഷം വാങ്ങിയ സ്വർണത്തിൽ ഏറ്റവുമുയർന്ന അളവുകൂടിയാണിത്. 2018-ൽ 651.5 ടൺ സ്വർണം വാങ്ങിയിരുന്നു. 1970-കളിലാണ് ഇതിനുമുമ്പ് 668 ടണ്ണിനു മുകളിൽ സ്വർണം വാങ്ങിയിട്ടുള്ളത്. സ്വർണം വാങ്ങുന്നതിൽ റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളാണ് കഴിഞ്ഞവർഷം മുന്നിൽ. 2019 ഡിസംബറിലെ കണക്കുപ്രകാരം ലോകത്താകെ കേന്ദ്രബാങ്കുകളിൽ 34,500.85 ടൺ സ്വർണം കരുതൽശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു. അന്താരാഷ്ട്ര നാണയനിധിയിലേതടക്കമാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാം സ്വർണശേഖരമാണിതെന്നും സംഘടന പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും 2019-ൽ സ്വർണശേഖരം വർധിപ്പിച്ചു. 60 ടൺ സ്വർണമാണ് ഇക്കാലത്ത് വാങ്ങിയത്. 2018- ൽ ഇത് 40.5 ടൺ ആയിരുന്നു. 2008-ലെ സാമ്പത്തികമാന്ദ്യത്തിനു പിന്നാലെ 2009 -ൽ ഇന്ത്യ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 200 ടൺ സ്വർണം ശേഖരിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വർണശേഖരം 618.17 ടണ്ണിലെത്തി. രൂപയിൽ കണക്കാക്കിയാൽ 1,92,925 കോടി രൂപയുടെ മൂല്യം വരുമിതിന്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള കേന്ദ്രബാങ്ക് അമേരിക്കയുടേതാണ്. 8,133.5 ടൺ. അമേരിക്കയുടെ കരുതൽ ശേഖരത്തിന്റെ 77 ശതമാനം വരുമിത്. ശേഖരത്തിൽ ഇന്ത്യ പത്താമതാണ്. അതേസമയം ഇന്ത്യയുടെ ആകെ കരുതൽ ശേഖരത്തിന്റെ ഏഴു ശതമാനം മാത്രമാണ് സ്വർണം. സ്വർണശേഖരം കൂടുതലുള്ള രാജ്യങ്ങൾ രാജ്യം - ശേഖരം (ടണ്ണിൽ) അമേരിക്ക - 8,133.5 ജർമനി- 3,366.5 ഐ.എം.എഫ്. - 2,814 ഇറ്റലി - 2,451.8 ഫ്രാൻസ് - 2,436 റഷ്യ - 2,252.1 ചൈന - 1948.3 സ്വിറ്റ്സർലൻഡ് - 1,040 ജപ്പാൻ - 765.2 ഇന്ത്യ 618.2 അവലംബം: വേൾഡ് ഗോൾഡ് കൗൺസിൽ Content Highlights:Banks Gold

from money rss http://bit.ly/37AWu6t
via IFTTT