ദലാൾ സ്ട്രീറ്റിൽ കാളകൾ തിരിച്ചെത്തി. തിങ്കളാഴ്ചയിലെ തകർച്ചക്കുപിന്നാലെ രണ്ടാംദിവസവും മികച്ച നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 437 പോയന്റ് നേട്ടത്തിൽ 46,444.18ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 13,601.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യമെടുത്തതാണ് സൂചികകളെ ചലിപ്പിച്ചത്. വിപ്രോ, സിപ്ല, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ,...