121

Powered By Blogger

Tuesday, 7 September 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,896.03 ഡോളർ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. യുഎസ് ഡോളർ കരുത്താർജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. സിവൽ ഫ്യൂച്ചേഴ്സ് ആകട്ടെ(കിലോഗ്രാമിന്) 64,658 രൂപയിലേക്കും താഴന്നു.

from money rss https://bit.ly/3zT9Aut
via IFTTT

നേട്ടം നിലനിർത്താനാകാതെ വിപണി: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുത്തതോടെ രണ്ടാംദിവസവും സൂചികകൾ നഷ്ടത്തിലായി. സെൻസെക്സ് 87 പോയന്റ് നഷ്ടത്തിൽ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി, മെറ്റൽ ഉൾപ്പെടയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടമില്ല. കോവിഡിനിടയിലും വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും തിരുത്തലുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലിയുരുത്തൽ. വിപണിയിലേക്കുള്ള പണമൊഴുക്കും ചെറുകിട നിക്ഷേപകരുടെ ആവേശവുമാണ് വിപണിയുടെ മുന്നേറ്റത്തിനുപിന്നിൽ.

from money rss https://bit.ly/3hbgpQO
via IFTTT

ചൈന വാങ്ങൽ കുറച്ചു: രാജ്യാന്തര റബ്ബർവിപണിയിൽ ഇടിവ്

ആലപ്പുഴ: വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ. ബാങ്കോക്കിൽ ഈവർഷം ജൂൺ ഒന്നിന് ആർ.എസ്.എസ്.-3 ഇനത്തിനു 165 രൂപ വരെ ഉയർന്നിരുന്നു. ചൊവ്വാഴ്ച ഇതു 133 രൂപയിലെത്തി. ചൈനയാണു ലോകത്തേറ്റവുമധികം റബ്ബർ വാങ്ങുന്നത്. രാജ്യാന്തരവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കേരളത്തിലും ബാധിക്കേണ്ടതാണ്. ബാങ്കോക്കിലെ ആർ.എസ്.എസ്.-3 -നു തുല്യമായ നാട്ടിലെ ആർ.എസ്.എസ്.-4 -ന് 182 രൂപ വരെ ഉയർന്നശേഷം അല്പം താഴേക്കുപോയി 179 രൂപയിലെത്തി. എന്നാൽ, ഇതു റബ്ബർ സീസൺ തുടങ്ങുന്നതിനാലുള്ള ചെറിയ മാറ്റം മാത്രമാണെന്ന് അധികൃതർ പറയുന്നു. മഴ മാറുന്നതോടെ പീക്ക് സീസണാകും. അപ്പോൾ കൂടുതൽ റബ്ബർ വിപണിയിലേക്കുവരുമെന്നതിനാൽ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളവർ വിറ്റുതുടങ്ങിയിട്ടുണ്ട്. ഇനിയും കൈവശംവെച്ചാൽ വില കുറഞ്ഞേക്കുമെന്ന ആശങ്കയിലാണിത്. ഇതാണു വില കുറച്ചുതാഴാൻ കാരണമായത്. രാജ്യത്ത് ഇപ്പോഴും റബ്ബറിനു ഡിമാൻഡുണ്ട്. ടയർ ഇറക്കുമതിക്കു നിയന്ത്രണങ്ങൾവന്നതിനാൽ ടയർ വ്യവസായികൾ റബ്ബർ വാങ്ങുന്നുണ്ട്. വില അവർ താഴ്ത്തിയെങ്കിലും ആ വിലയ്ക്കു വിൽക്കാൻ കൈവശം വെച്ചവർ തയ്യാറാകുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞെങ്കിലും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഇപ്പോൾ വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. ഗതാഗത-കൈകാര്യച്ചെലവുകൾ വർധിച്ചതാണു കാരണം. കഴിഞ്ഞമാസം ഇറക്കുമതി 40,000 ടൺ മാത്രമാണ്. ആവശ്യമനുസരിച്ച് ഇതിലും കൂടുതൽ വരേണ്ടതാണ്.

from money rss https://bit.ly/3zVonVd
via IFTTT

മൂന്നുദിവസം നീണ്ട റാലിക്ക് താൽക്കാലിക വിരാമം: സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 17.43 പോയന്റ് താഴ്ന്ന് 58,279.48ലും നിഫ്റ്റി 15.70 പോയന്റ് നഷ്ടത്തിൽ 17,362.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഘടകങ്ങൾ വിപണിയെ സ്വാധീനിച്ചതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതും സൂചികകളെ സമ്മർദത്തിലാക്കി. സൺ ഫാർമ, ബിപിസിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഗ്രാസിം, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ശ്രീ സിമെന്റ്സ്, റിലയൻസ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടൈറ്റാൻ കമ്പനി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ്ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, ഐടി, റിയാൽറ്റി സൂചികകൾ 1-2ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2X0VmZC
via IFTTT

ഐആർസിടിസിയുടെ വിപണിമൂല്യം 50,000കടന്നു: ഒരുമാസത്തിനിടെ ഓഹരി വില കുതിച്ചത് 32%

ഓഹരി വില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറിയതോടെ ഐആർസിടിസിയുടെ വിപണിമൂല്യം 50,000 കോടി രൂപ മറികടന്നു. ചൊവാഴ്ചമാത്രം ഓഹരി വിലയിൽ ഒമ്പത്(275 രൂപ)ശതമാനത്തിലേറെയാണ് കുതിപ്പുണ്ടായത്. 3,287 രൂപ നിലവാരത്തിലാണ് ഉച്ചകഴിഞ്ഞ് 2.30ഓടെ വ്യാപാരം നടന്നത്. രണ്ടുദിവസത്തിനിടെ ഓഹരിവിലയിൽ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനവും വില ഉയർന്നു. ഈ കാലയളവിൽ സെൻസെക്സിലുണ്ടായ നേട്ടം എട്ടുശതമാനംമാത്രമാണ്. വിപണിമൂല്യംകുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 88-ാംസ്ഥാനത്തെത്തി ഐആർസിടിസി. അഗ്രോ കെമിക്കൽ കമ്പനിയായ പിഐ ഇൻഡസ്ട്രീസിനെയും പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ)യെയും പിന്നിലാക്കിയാണ് വിപണിമൂല്യം കുതിച്ചത്. ലിക്വിഡിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ കമ്പനി ഓഹരി സ്പ്ലിറ്റിന് അംഗീകാരം നൽകിയിരുന്നു. 1ഃ5 എന്ന അനുപാതത്തിലാണ് വിഭജനം പ്രഖ്യാപിച്ചത്.

from money rss https://bit.ly/2YyD6I5
via IFTTT