121

Powered By Blogger

Tuesday, 17 August 2021

ആദായ നികുതി എങ്ങനെ കണക്കാക്കാം |Infographics

ശമ്പളം, വാടക, ബിസിനസ്-പ്രൊഫഷൻ, മൂലധനനേട്ടം, പലിശ തുടങ്ങിയവയിൽനുന്നുള്ള വരുമാനം വിലയിരുത്തി എങ്ങനെ ആദായനികുതി കണക്കാക്കാം.

from money rss https://bit.ly/2W8v5si
via IFTTT

കല്യാൺ ജൂവലേഴ്‌സ്‌ പുതിയ ഷോറൂം കൊല്ലം ചിന്നക്കടയിൽ ഓഗസ്റ്റ്‌ 18 മുതൽ

കൊല്ലം: പുത്തൻ ഷോപ്പിങ് അനുഭവവുമായി കല്യാൺ ജൂവലേഴ്സ് കൊല്ലത്ത് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയിൽ ആർപി മാളിനു സമീപം പുതിയ ഷോറൂം ഈ മാസം 18-ന് പ്രവർത്തനം തുടങ്ങും. പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങൾക്കു പുറമേ നവവധുക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തിരഞ്ഞെടുത്ത പുതിയ മുഹൂരത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇളവുകളിലൂടെ ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ലഭ്യമാക്കും. സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയിൽ 25 ശതമാനംവരെ ഇളവും ലഭിക്കും. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. 2007-ൽ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3AQP6m5
via IFTTT

സെൻസെക്‌സ് 56,000 കടന്നു: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി കുതിച്ചു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 16,650ന് മുകളിലെത്തി. സെൻസെക്സ് 56,000 കടന്നു. 233 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ വ്യാപാര ദിനത്തിലുണ്ടായ സമ്മർദത്തിനൊടുവിൽ അവസാനമണിക്കൂറിലെ കുതിപ്പിന്റെ തുടർച്ചയാണ് ഈനേട്ടം. സാങ്കേതിക തകരാറിനെതുടർന്ന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിൽ മൂന്നുശതമാനം കുതിപ്പുണ്ടായി. അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3spgYuo
via IFTTT

പൂജയുടെ പേരിൽ തട്ടിപ്പ്: സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് 1.8 കോടി

ബെംഗളൂരു: വിഷാദരോഗം മാറ്റാൻ പൂജ നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് 44 -കാരിയുടെ 1.8 കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം തുടങ്ങിയതായി ശേഷാദ്രിപുരം പോലീസ് അറിയിച്ചു. വിഷാദരോഗം അലട്ടിയിരുന്ന ഇവർ 2016-ലാണ് വെബ്സൈറ്റിലൂടെ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്. വിഷാദം മാറ്റാൻ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതിനുള്ള ഉപദേശങ്ങളും യുവതി നിരന്തരം നൽകിത്തുടങ്ങി. സൗഹൃദം ശക്തമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകൾ നടത്താൻ ഇവർ കൂടി സഹായിക്കാമെന്ന് ഏറ്റു. പൂജകൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. 2016 ജനുവരിമുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പലതവണയായി 1.8 കോടി രൂപയാണ് ഇവർ അക്കൗണ്ടിലിട്ടുനൽകിയത്. ഏറെക്കാലം പൂജചെയ്തിട്ടും ഫലമൊന്നും കാണാതായതോടെ ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ച് കാരണം ചോദിക്കുകയും പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സഹോദരങ്ങൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ സംശയം തോന്നിയ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.

from money rss https://bit.ly/37TEx5m
via IFTTT

ഐടി ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 16,600ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: അവസാന മണിക്കൂറിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകളെ റെക്കോഡ് നേട്ടത്തിന് അർഹമാക്കിയത്. സെൻസെക്സ് 209.69 പോയന്റ് ഉയർന്ന് 55,792.27ലും നിഫ്റ്റി 51.60 പോയന്റ് നേട്ടത്തിൽ 16,614.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 55,855, നിഫ്റ്റി 16,628 എന്നിങ്ങനെ റെക്കോഡ് ഉയരംകുറിക്കുകയുംചെയ്തു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വിപ്രോ, ടെക് മഹീന്ദ്ര, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകൾ 1-2.5ശതമാനം ഉയർന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടുശതമാനം താഴുകയുംചെയ്തു.

from money rss https://bit.ly/2XA74ej
via IFTTT

എസ്‌ഐപി നിക്ഷേപകരുടെ എണ്ണത്തിൽ റെക്കോഡ് വർധന

മ്യൂച്വൽ ഫണ്ടിൽ പുതിയതായി എസ്ഐപി തുങ്ങിയവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ജൂലായിൽ എസ്ഐപി രജിസ്ട്രേഷന്റെ എണ്ണം എണ്ണം 23.8 ലക്ഷമായി. നിക്ഷേപം നിർത്തുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ജൂലായിൽമാത്രം 8,55,000 എസ്ഐപികളാണ് നിർത്തിയത്. കാലാവധി പൂർത്തിയാക്കിയവരിൽ പലരും പുതുക്കുന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഓട്ടോ റിന്യൂവൽ സംവിധാനമില്ലാത്തതിനാൽ ഒരോവർഷത്തെ കാലാവധിയിൽ എസ്ഐപി തുടങ്ങുന്നവർ അതിനുശേഷം പുതുക്കാത്ത സാഹചര്യവുമുണ്ട്. വിപണി റെക്കോഡ് നേട്ടത്തിലായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് മികച്ച ആദായമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരുംമാസങ്ങളിൽ എസ്ഐപി നിർത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകും. നടപ്പ് സാമ്പത്തിക വർഷം 29.9 ലക്ഷം എസ്ഐപികളുടെ കാലാവധി തീരുകയോ നിർത്തുകയോ ചെയ്തു. മികച്ച ആദായംലഭിച്ചതിനെതുടർന്ന് നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. ജൂണിനെ അപേക്ഷിച്ച് ജൂലായിൽ എസ്ഐപി നിക്ഷേപത്തിൽ വർധനവാണുണ്ടായത്. ജൂണിൽ 9,155 കോടി രൂപയും ജൂലായിൽ 9,609 കോടിയുമാണ് നിക്ഷേപമായെത്തിയത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 5.03 ലക്ഷം കോടി രൂപയുമായി. പുതിയതായിഎത്തുന്നവരിലേറെയും എസ്ഐപിയായാണ് നിക്ഷേപം നടത്തുന്നത്.

from money rss https://bit.ly/3mhuBuy
via IFTTT

സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ എൽഐസിയും ഇപിഎഫ്ഒയും

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എൽഐസിയും സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ പങ്കാളികളായേക്കും. ഇപിഎഫ്ഒയും എൽഐസിയും താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സിഡ്ബിയുടെ നേതൃത്വത്തിൽ ഫണ്ട് കൈകാര്യംചെയ്യുന്നുണ്ട്. പ്രാരംഭഘട്ടത്തിൽതന്നെ ഫണ്ട് നൽകുന്ന പദ്ധതി വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ 6000ത്തോളം ഏയ്ഞ്ചൽ നിക്ഷേപകരാണ് നിലവിലുള്ളത്. യുഎസിലാകട്ടെ മൂന്നുലക്ഷത്തോളംവരുമിത്. ഈ സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോം ഒരുക്കി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. എളുപ്പത്തിൽ ബിസിനസ് തുടങ്ങൽ, സീഡ് ഫണ്ടിങ് വഴി സാമ്പത്തിക സഹായം നൽകൽ, പുതിയ സംരംഭകരെ ആകർഷിക്കൽ, പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരംകാണൽ തുടങ്ങിയവ സമഗ്രമായി പരിഗണിക്കും. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയോഗത്തിലാണ് ഇരു സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചത്.

from money rss https://bit.ly/37MCGir
via IFTTT