121

Powered By Blogger

Tuesday, 17 August 2021

എസ്‌ഐപി നിക്ഷേപകരുടെ എണ്ണത്തിൽ റെക്കോഡ് വർധന

മ്യൂച്വൽ ഫണ്ടിൽ പുതിയതായി എസ്ഐപി തുങ്ങിയവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ജൂലായിൽ എസ്ഐപി രജിസ്ട്രേഷന്റെ എണ്ണം എണ്ണം 23.8 ലക്ഷമായി. നിക്ഷേപം നിർത്തുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ജൂലായിൽമാത്രം 8,55,000 എസ്ഐപികളാണ് നിർത്തിയത്. കാലാവധി പൂർത്തിയാക്കിയവരിൽ പലരും പുതുക്കുന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഓട്ടോ റിന്യൂവൽ സംവിധാനമില്ലാത്തതിനാൽ ഒരോവർഷത്തെ കാലാവധിയിൽ എസ്ഐപി തുടങ്ങുന്നവർ അതിനുശേഷം പുതുക്കാത്ത സാഹചര്യവുമുണ്ട്. വിപണി റെക്കോഡ് നേട്ടത്തിലായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് മികച്ച ആദായമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരുംമാസങ്ങളിൽ എസ്ഐപി നിർത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകും. നടപ്പ് സാമ്പത്തിക വർഷം 29.9 ലക്ഷം എസ്ഐപികളുടെ കാലാവധി തീരുകയോ നിർത്തുകയോ ചെയ്തു. മികച്ച ആദായംലഭിച്ചതിനെതുടർന്ന് നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. ജൂണിനെ അപേക്ഷിച്ച് ജൂലായിൽ എസ്ഐപി നിക്ഷേപത്തിൽ വർധനവാണുണ്ടായത്. ജൂണിൽ 9,155 കോടി രൂപയും ജൂലായിൽ 9,609 കോടിയുമാണ് നിക്ഷേപമായെത്തിയത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 5.03 ലക്ഷം കോടി രൂപയുമായി. പുതിയതായിഎത്തുന്നവരിലേറെയും എസ്ഐപിയായാണ് നിക്ഷേപം നടത്തുന്നത്.

from money rss https://bit.ly/3mhuBuy
via IFTTT