121

Powered By Blogger

Tuesday, 17 August 2021

കല്യാൺ ജൂവലേഴ്‌സ്‌ പുതിയ ഷോറൂം കൊല്ലം ചിന്നക്കടയിൽ ഓഗസ്റ്റ്‌ 18 മുതൽ

കൊല്ലം: പുത്തൻ ഷോപ്പിങ് അനുഭവവുമായി കല്യാൺ ജൂവലേഴ്സ് കൊല്ലത്ത് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയിൽ ആർപി മാളിനു സമീപം പുതിയ ഷോറൂം ഈ മാസം 18-ന് പ്രവർത്തനം തുടങ്ങും. പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങൾക്കു പുറമേ നവവധുക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തിരഞ്ഞെടുത്ത പുതിയ മുഹൂരത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇളവുകളിലൂടെ ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ലഭ്യമാക്കും. സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയിൽ 25 ശതമാനംവരെ ഇളവും ലഭിക്കും. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. 2007-ൽ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

from money rss https://bit.ly/3AQP6m5
via IFTTT

Related Posts:

  • ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്‍ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ… Read More
  • സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. 11,550നുമുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 396.22 പോയന്റ് നേട്ടത്തിൽ 38,989.74ലിലും നിഫ്റ്റി 131 പോയന്റ് ഉയർന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎ… Read More
  • ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ട… Read More
  • സൗഹൃദങ്ങളെ സംരംഭങ്ങളാക്കാംസന്തോഷും വിനീഷും ദീപുവും ഒന്നിച്ചു പഠിച്ചവരാണ്... പലപ്പോഴും ക്ലാസ്മുറികളിൽ ഇരിക്കുന്നതിനേക്കാൾ ഇവർ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കലാലയത്തിലെ മറ്റ് സ്ഥലങ്ങളും കാന്റീനും അവിടത്തെ മാവിൻചുവടും ഒ​െക്കയായിരുന്നു... ഒരേ കലാലയത്തിൽ, ഒരേ ബഞ… Read More
  • എസ്‌ഐപിയായി നിക്ഷേപിക്കാം: ഇതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 … Read More