121

Powered By Blogger

Thursday 1 April 2021

സെൻസെക്‌സിൽ 521 പോയന്റ് നേട്ടം: നിഫ്റ്റി 14,850ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: സാമ്പത്തികവർഷത്തെ ആദ്യവ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 521 പോയന്റ് നേട്ടത്തിൽ 50030ലും നിഫ്റ്റി 177 പോയന്റ് ഉയർന്ന് 14,867ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 742 ഓഹരികൾ നഷ്ടത്തിലായി. 146 ഓഹരികൾക്ക് മാറ്റമില്ല. സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് തെളിവായി ജിഎസ്ടി വരുമാനത്തിൽ കുതിപ്പുണ്ടായതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണികളിലെ നേട്ടവും സൂചികകൾക്ക് കരുത്തായി. ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഒഎൻജിസി, അൾട്രടെക് സിമെന്റ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക് മഹീന്ദ്ര, ടൈറ്റാൻ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ സൂചിക അഞ്ചശതമാനത്തിലേറെ ഉയർന്നു. പൊതുമേഖല ബാങ്ക് സൂചിക 2ശതമാനവും. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനത്തോളം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2PtrqSB
via IFTTT

റിലയൻസ് ഇൻഫ്രയുടെ ആസ്ഥാനമന്ദിരം 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിന് വിറ്റു

റിലയൻസ് ഇൻഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്സ് 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിന് വിറ്റു. ബാങ്കാകട്ടെ കെട്ടിടം കോർപ്പറേറ്റ് ഹെഡ്ക്വാട്ടേഴ്സാക്കുകയുംചെയ്തു. യെസ് ബാങ്കിലുള്ള കടംതിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് സാന്താക്രൂസിലുള്ള ആസ്ഥാനമന്ദിരം വിറ്റത്.ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു. ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ വിറ്റത്. ഡൽഹി-ആഗ്ര ടോൾ റോഡ് ക്യൂബ് ഹൈവേയ്ക്ക് 3,600 കോടി(എന്റർപ്രൈസസ് വാല്യൂ)രൂപയ്ക്കാണ് കൈമാറിയത്. പ്രഭാതി കോൾദാം ട്രാൻസ്മിഷൻ കമ്പനിയിലുള്ള 74ശതമാനം ഓഹരിഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് 900 കോടിക്കുമാണ് വിറ്റത്. Reliance Infra sells HQ in Mumbai to YES Bank for Rs 1200 cr

from money rss https://bit.ly/3rG8w8m
via IFTTT

ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന: മാർച്ചിൽ സമാഹരിച്ചത് 1.23 ലക്ഷംകോടി രൂപ

മാർച്ചിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.23 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞവർഷം ഇതേമസാത്തെ വരുമാനമായി താരതമ്യംചെയ്യുമ്പോൾ 27ശതമാനമാണ് വർധന. ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലാണ്. കോവിഡിന്റെ സാമ്പത്തികാഘാതത്തിൽനിന്നുള്ള തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേന്ദ്ര ജിഎസ്ടി വഴി 22,973 കോടി രൂപയും സംസ്ഥാന ജിഎസ്ടിവഴി 29,329 കോടി രൂപയും സംയോജിത ജിഎസ്ടി(ഐജിഎസ്ടി)വഴി 62,842 കോടി രൂപയും സെസുവഴി 8,757 കോടി രൂപയുമാണ് സമാഹരിച്ചത്. സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (-)41ശതമാനവും രണ്ടാം പാദത്തിൽ (-)8ശതമാനവും മൂന്നാം പാദത്തിൽ 8 ശതമാനവും നാലാം പാദത്തിൽ 14ശതമാനവുമാണ് ജിഎസ്ടി വരുമാനത്തിലെ വളർച്ച. GST collections in March hit record Rs 1.23 lakh crore

from money rss https://bit.ly/3wqu24D
via IFTTT