കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയർത്തുക. ആർബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങൾക്കുള്ളിൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വൻകിട പണമിടപാടുകൾ...