121

Powered By Blogger

Friday, 27 March 2015

മലയാളികളുടേത് സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ഡോ. ശിഹാബ് ഘാനിം








മലയാളികളുടേത് സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ഡോ. ശിഹാബ് ഘാനിം


Posted on: 28 Mar 2015


ദുബായ്: അറബികള്‍ക്കും മലയാളികള്‍ക്കുമിടയില്‍ സംസ്‌കാരത്തിന്റെ ഒരു പാലമുണ്ടന്നും നൂറ്റാണ്ടുകളായി ഇരു ജനതയും സഹോദരതുല്യം ജീവിക്കുകവഴി സാംസ്‌കാരികവും സര്‍ഗാത്മകവുമായ വിനിമയം ശക്തിപ്പെട്ടിട്ടുണ്ടെന്നും പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഘാനിം അഭിപ്രായപ്പെട്ടു.

ദുബായ് കണ്ണൂര്‍ ജില്ല കെ.എം.സി.സി. 35ാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ 'അടയാളം' പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ ആദിമ നാളുകളില്‍ത്തന്നെ, മലയാളികളിലേക്കും മരുഭുമിയുടെ ആ സര്‍ഗ സന്ദേശം എത്തിയിട്ടുണ്ട്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ച വാണിജ്യബന്ധങ്ങള്‍ ഇന്നും ഇരുജനതയ്ക്കുമിടയില്‍ ഭംഗിയായി നടന്നുവരുന്നു. ആധുനിക അറബ് ദേശങ്ങളുടെ വളര്‍ച്ചയില്‍ മലയാളിയെ മാറ്റിനിര്‍ത്തിയുള്ള ചരിത്രരചന സാധ്യമല്ല. മലയാളികടക്കമുള്ള ഇന്ത്യന്‍സമൂഹം, ജീവിതാവശ്യത്തിനു വേണ്ടിയാണ് ഇങ്ങോട്ട് വന്നതെങ്കിലും, അറബികള്‍ക്ക് അത് പുരോഗതിയുടെ പുതിയ മാര്‍ഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.


അഡ്വ. എം.എ. സിറാജുദ്ദീന്‍ തിരുവനന്തപുരം ആദ്യപ്രതി ഏറ്റു വാങ്ങി. കെ.എം.സി.സി.യു.എ.ഇ. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് കെ.ടി. ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ ചേലേരി സുവനീര്‍ പരിചയപ്പെടുത്തി. സി.കെ. അബ്ദുല്‍ മജീദ്, ഇബ്രാഹിം മുറിച്ചാണ്ടി, ടി.പി. മഹമൂദ്, റയീസ് തലശ്ശേരി, പുന്നക്കന്‍ മുഹമ്മദലി, സി.കെ. അബ്ദുല്‍ ഖാദര്‍, അന്‍സാരി കെ.പി., ഹാജി സുലൈമാന്‍, ഉസ്മാന്‍ തലശ്ശേരി, കെ.വി. ഇസ്മായില്‍ ഹാജി, മജീദ് പാത്തിപ്പാലം, ഷാഫി അബ്ദുള്ള മുട്ടം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അറിപ്പാമ്പ്ര സ്വാഗതവും, ടി.പി. അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.












from kerala news edited

via IFTTT

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ മസ്‌കറ്റില്‍








മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ മസ്‌കറ്റില്‍


Posted on: 28 Mar 2015


മസ്‌കറ്റ് : വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി മലങ്കര ഓര്‍ത്തോഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മസ്‌കറ്റിലെത്തി.

ശനിയാഴ്ച തുടങ്ങുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാനാണ് അദ്ദേഹം മസ്‌കറ്റിലെത്തിയത്. മലങ്കര യാക്കോബായ സഭാ തര്‍ക്കത്തില്‍ ജനാധിപത്യ മര്യാദകള്‍ക്കകത്ത് നില്‍ക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഒപ്പം മാത്രമേ നില്‍ക്കാനാവൂ എന്ന് തിരുമേനി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ശാശ്വത സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളില്‍ മര്യാദപാലിക്കുന്നതിനെക്കുറിച്ച് ബോധവത്കരിക്കാനായി സഭ സൈബര്‍ ഫാസ്റ്റിങ്ങ് എന്ന ആശയം നടപ്പാക്കുന്നുണ്ട്. ഏകാന്തതയനുഭവിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി പകല്‍വീട് എന്നൊരുപദ്ധതി സഭ നടപ്പാക്കിയിരുന്നു.


എട്ടുമാസത്തെ വിദേശവാസത്തിനു ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന് ആയുരാരോഗ്യത്തിനായി അദ്ദേഹം ആശംസയും പ്രാര്‍ഥനയും അറിയിച്ചു. മസ്‌കറ്റ് മഹാ ഇടവകയുടെ തണല്‍ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 100 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് നടത്തതിയതായി സംഘാടകര്‍ അറിയിച്ചു.












from kerala news edited

via IFTTT

കല്‍പകഞ്ചേരി സ്‌കൂളിലെ വിഷന്‍ 2020 പ്രഖ്യാപനം 30ന്‌ നടന്‍ ദിലീപ്‌ ബ്രാന്‍ഡ്‌ അംബാസഡറായെത്തും











Story Dated: Friday, March 27, 2015 03:06


തിരൂര്‍: സര്‍ക്കാര്‍ വിദ്യാലയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്‌ കല്‍പകഞ്ചേരി ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂള്‍ അധികൃതര്‍. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ അക്കാദമികവും സ്‌ഥാപനത്തിന്റെ ഭൗതികവുമായ നിലവാരം ഉയര്‍ത്തുകയാണ്‌ വിഷന്‍ 2020 പദ്ധതിയിലൂടെ സ്‌കൂള്‍ ലക്ഷ്യമിടുന്നത്‌. പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാന്‍ സിനിമാ താരം ദിലീപ്‌ എത്തുന്നതോടെ ഇരട്ടി ആവേശത്തിലാണ്‌ വിദ്യാര്‍ഥികളും അധികൃതരും. 75 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌ഥാപിച്ച പ്രദേശത്തെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ്‌ കല്‍പകഞ്ചേരി ജിഎല്‍പി സ്‌കൂള്‍. ആനപ്പടിക്കല്‍ ട്രസ്‌റ്റിന്റെ നേതൃത്വത്തിലാണ്‌ വിഷന്‍ 2020 നടപ്പാക്കുക. പദ്ധതി നടപ്പാകുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പതിവ്‌ രീതിക്ക്‌ തിരുത്താവുകയാണ്‌ കല്‍പകഞ്ചേരി സ്‌കൂള്‍. പിടിഎ, പ്രദേശവാസികള്‍, ജനപ്രതിനധികള്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ്‌ അത്യാധുനിക സൗകര്യങ്ങളൊരുക്കി വിദ്യാലയത്തിന്റെ മുഖഛായ മാറ്റുന്നത്‌. ഒന്നാംക്ലാസ്‌ മുതല്‍ ഹിന്ദി പഠനം, പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം, സ്‌മാര്‍ട്ട്‌ ക്ലാസ്‌ മുറികള്‍, ഡിജിറ്റല്‍ ലാബ്‌, ലൈബ്രറി, ആധുനിക ശുചിമുറികള്‍, പ്രത്യേക കായിക പരിശീലനങ്ങള്‍, കായിക ഇനങ്ങള്‍ക്കായി പ്രത്യേകം കോര്‍ട്ടുകള്‍, മ്യൂസിക്കല്‍ ഉപകരണങ്ങള്‍, എസി ക്ലാസ്‌ മുറി, ശിശു സൗഹൃദ പാര്‍ക്ക്‌, മഴവെള്ള സംഭരണി, ടെലിവിഷന്‍, ഡിജിറ്റല്‍ കാമറ, ലാപ്‌ടോപ്‌, ഐസിടി സൗകര്യങ്ങള്‍, മലിനജലടാങ്ക്‌, ക്ലാസ്‌മുറികളില്‍ അക്വേറിയം, മ്യൂസിക്കല്‍ ഉപകരണങ്ങള്‍, എസി ക്ലാസ്‌ റൂം തുടങ്ങിയ 44 പ്രോജക്‌ടുകളാണ്‌ നടപ്പാക്കുന്നത്‌. പദ്ധതികള്‍ പൂര്‍ണമാകുന്നതോടെ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയരുന്നതോടൊപ്പം ശുചിത്വം, ആരോഗ്യ മേഖലയിലും പുതിയ ഉണര്‍വുകള്‍ ഉണ്ടാകും. 30ന്‌ രാവിലെ 11ന്‌ നടക്കുന്ന ചടങ്ങ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപി ഉദ്‌ഘാടനം ചെയ്ുംയ. സി. മമ്മൂട്ടി എംഎല്‍എ അധ്യക്ഷനായിരിക്കും. നടന്‍ ദിലീപ്‌ മുഖ്യാതിഥിയായിരിക്കും. ആനപ്പടിക്കല്‍ ട്രസ്‌റ്റ് ബോര്‍ഡ്‌ അംഗം ഡോ.സി. അന്‍വര്‍ അമീന്‍ ദിലീപിനെ ബ്രാന്‍ഡ്‌ അംബസിഡറായി പ്രഖ്യാപിക്കും. അബ്‌ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ, എം.പി. അഹമ്മദ്‌ മൂപ്പന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.










from kerala news edited

via IFTTT

ശൈശവ വിവാഹം- കര്‍ശന നടപടി സ്വീകരിക്കും: 1098 ല്‍ വിവരം അറിയിക്കണം











Story Dated: Friday, March 27, 2015 03:06


മലപ്പുറം: ജില്ലയില്‍ ശൈശവ വിവാഹം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ ശൈശവ വിവാഹ നിരോധന നിയമം ശക്‌തമായി നടപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ്‌ ലൈന്‍ ഉപദേശക സമിതി യോഗത്തിലാണ്‌ തീരുമാനം. ഇത്തരം വിവാഹങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ കലക്‌ടര്‍ക്ക്‌ നേരിട്ടോ ചൈല്‍ഡ്‌ ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ 1098 ലോ നിര്‍ബന്ധമായും അറിയിക്കണം. ഇത്തരത്തിലുള്ള ശൈശവ വിവാഹങ്ങള്‍ നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിനെ നിയമിക്കാനും തീരുമാനിച്ചു. മധ്യവേനലവധിക്കാലത്ത്‌ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാലാണ്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയത്‌.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്‌ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കാന്‍ ഡി.റ്റി.പി.സി.ക്ക്‌ നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും സ്വച്‌ഛ് ഭാരത്‌ മിഷന്‍ന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ ശിശു സൗഹൃദ ടൊയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന്‌ ജില്ലാ ശുചിത്വ മിഷന്‍ നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക്‌ സ്വയം സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപ്പുസ്‌തകം ചൈല്‍ഡ്‌ ലൈന്‍ തയ്ാറാക്കി വയിതരണം ചെയ്യും. അതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്ന കുട്ടികള്‍ക്ക്‌ അടിയന്തര വൈദ്യസഹായം നല്‍കുന്നതിന്‌ വിമുഖത കാണിക്കുകയോ വീഴ്‌ച വരുത്തുകയോ ചെയ്‌താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി.

18 വയസിന്‌ താഴെയുള്ളവര്‍ വാഹനമോടിക്കരുത്‌: 18 വയസിന്‌ താഴെ പ്രായമുള്ള കുട്ടികള്‍ വാഹനമോടിക്കുന്നത്‌ തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ക്ക്‌ നിര്‍ദേശം നല്‍കി. യോഗത്തില്‍ ചൈല്‍ഡ്‌ ലൈന്‍ കോഡിനേറ്റര്‍മാര്‍, വിവിധ വകുപ്പ്‌ മേധാവികള്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ജില്ലാ പഞ്ചായത്ത്‌ അക്ഷരശ്രീ: തുല്യതാ പഠിതാക്കളുടെ സംഗമങ്ങള്‍ പൂര്‍ത്തിയായി











Story Dated: Friday, March 27, 2015 03:06


മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച അക്ഷരശ്രീ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ ശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി പത്താംതരം തുല്യതാ പഠിതാക്കളുടെ മേഖലാ സംഗമങ്ങളും മോട്ടിവേഷന്‍ ക്ലാസും 10 കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.

പത്താംതരം തുല്യതാ പഠിതാക്കളുടെ ആത്മവിശ്വാസത്തിലും പഠനത്തിലും ജീവിതത്തിലും വിജയം നേടാന്‍ ലക്ഷ്യമാക്കുന്ന മോട്ടിവേഷന്‍ ക്ലാസ്‌, സാമൂഹിക തിന്മകള്‍ക്കെതിരെ പഠിതാക്കളുടെ ഇടപെടല്‍ സാധ്യമാക്കുന്ന ബോധവത്‌ക്കരണം, തുല്യതാ കോഴ്‌സ്, പഠനം, പരീക്ഷ തുടങ്ങിയവ സംബന്ധിച്ച വിശദീകരണവും കൈപ്പുസ്‌തക വിതരണവും നടന്നു.

മലപ്പുറം ടൗണ്‍ഹാളില്‍ 610, വണ്ടൂര്‍ 516, തിരൂര്‍ 469, തിരൂരങ്ങാടി 473, കാവനൂര്‍ 453, നിലമ്പൂര്‍ 462, കൊണ്ടോട്ടി 370, എടപ്പാള്‍ 364, കോട്ടക്കല്‍ 314, കീഴാറ്റൂര്‍ 250 എന്നിങ്ങനെ 4200 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രി എ.പി. അനില്‍കുമാര്‍, എം.ഐ. ഷാനവാസ്‌ എം.പി, എം.എല്‍.എ മാരായ പി.കെ ബഷീര്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണി, മുന്‍ എം.പി പി.വി അബ്‌ദുള്‍ വഹാബ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിര സമിതി അധ്യക്ഷന്മാരായ കെ.പി. ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, വിവിധ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍, ബ്ലോക്ക്‌ പ്രസിഡന്റുമാരായ എം.സി മുഹമ്മദ്‌ ഹാജി, പി.എ ജബ്ബാര്‍ ഹാജി, ഷെര്‍ളി വര്‍ഗീസ്‌, നഗരസഭാ ചെയര്‍മാന്‍മാരായ ആര്യാടന്‍ ഷൗക്കത്ത്‌, ടി.വി സുലൈഖാ ബീവി, വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സംസ്‌ഥാന സാക്ഷരതാ മിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചെയര്‍മാന്‍ സലീം കുരുവമ്പലം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി.കെ ജയന്തി, സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ കെ.എം റഷീദ്‌, ബഷീര്‍ രണ്ടത്താണി, വി. ഉമ്മര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

ടി.സലിം, ഡോ. ഹംസ, അഞ്ചുമുക്കില്‍ ഡോ. മുഹമ്മദ്‌ ജസീല്‍, വര്‍ഗീസ്‌ എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.അബ്‌ദുള്‍ റഷീദ്‌, വിവിധ പ്രേരക്‌മാരും സംഗമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

താംബരം മലയാളി സമാജം








താംബരം മലയാളി സമാജം


Posted on: 28 Mar 2015


ചെന്നൈ: താംബരം മലയാളിസമാജത്തിന്റെ പൊതുയോഗവും കുടുംബസംഗമവും ഞായറാഴ്ച നടക്കും. താംബരം മുടിച്ചൂര്‍ പത്മാവതി കല്ല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് എസ്. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കും.











from kerala news edited

via IFTTT

തമിഴ്‌നാട്-കര്‍ണാടക ഗതാഗതം തടസ്സപ്പെടും








തമിഴ്‌നാട്-കര്‍ണാടക ഗതാഗതം തടസ്സപ്പെടും


Posted on: 28 Mar 2015


ചെന്നൈ: കര്‍ഷകരുടെ ബന്ദിന് രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളിസംഘടനകളും പിന്തുണപ്രഖ്യാപിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്-കര്‍ണാടക ഗതാഗതം തടസ്സപ്പെടും.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ അക്രണമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗതസംവിധാനത്തില്‍ കാര്യമായമാറ്റംവരുത്തും. തിരിച്ചിറപ്പിള്ളി തഞ്ചാവൂര്‍ ഉള്‍പ്പെടുന്ന ഗ്രാമീണപ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും അക്രമണ സാധ്യതമുന്‍നിര്‍ത്തി കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഉള്‍ഗ്രാമങ്ങളെ ബന്ദ് പൂര്‍ണമായും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.











from kerala news edited

via IFTTT

കൂലി തട്ടിപ്പ് : കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു








കൂലി തട്ടിപ്പ് : കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു


Posted on: 28 Mar 2015


ചെന്നൈ: കോര്‍പ്പറേഷന്‍ ജോലിക്കാരുടെ കൂലിയില്‍ അധികൃതര്‍ കൈയിട്ടുവാരുന്നതായി ആരോപിച്ച് കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ വ്യാസര്‍പാടിയില്‍ പ്രതിഷേധകൂട്ടായ്മ നടത്തി. 6,200 രൂപ മാസം കൂലിയായി ലഭിക്കേണ്ട സാഹചര്യത്തില്‍ തൊഴിലാളികളില്‍ വലിയൊരുവിഭാഗത്തിന് 4,200 രൂപമാത്രമാണ് ലഭിക്കുന്നതെന്നും കൂലിയില്‍ നിന്ന് രണ്ടായിരം രൂപ ഉദ്യോഗസ്ഥര്‍ തട്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ക്ക് അനുകൂലമായി സംസാരിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയെ യോഗം കനത്തഭാഷയില്‍ വിമര്‍ശിച്ചു.











from kerala news edited

via IFTTT

വാജ്‌പേയിക്ക് ഭാരതരത്‌ന ബി.ജെ.പി. ആഘോഷം സംഘടിപ്പിച്ചു








വാജ്‌പേയിക്ക് ഭാരതരത്‌ന ബി.ജെ.പി. ആഘോഷം സംഘടിപ്പിച്ചു


Posted on: 28 Mar 2015


ചെന്നൈ: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വാജ്‌പേയിക്ക് രാജ്യത്തിന്റെ പരമോന്നതബഹുമതിയായി ഭാരതരത്‌ന സമ്മാനിക്കുന്നത് സംസ്ഥാന ബി.ജെ.പി.ഘടകം മധുരം വിതരണംചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. സംസ്ഥാനഭവനില്‍ നടന്ന ആഹ്ലാദച്ചടങ്ങുകള്‍ക്ക് സംസ്ഥാനപ്രസിഡന്റ് തമിഴിസൈസൗന്ദരരാജന്‍ നേതൃത്വം നല്‍കി.











from kerala news edited

via IFTTT

കാനിങ് റോഡ് കേരള സ്‌കൂള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ഫലം കണ്ടില്ല








കാനിങ് റോഡ് കേരള സ്‌കൂള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ഫലം കണ്ടില്ല


Posted on: 28 Mar 2015


ന്യൂഡല്‍ഹി: കാനിങ് റോഡ് കേരള സ്‌കൂളിലെ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിഹരിക്കാനായി സേവ് കേരള സ്‌കൂള്‍ ആക്ഷന്‍ കൗണ്‍സിലും സ്‌കൂള്‍ അധികൃതരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച ഫലം കണ്ടില്ല. തിലക് നഗര്‍ എസ്.എച്ച്.ഒവിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. വ്യാഴാഴ്ച സ്‌കൂള്‍ അധികൃതരെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ഭരണസമിതി പരാതി നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്ദറില്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമരം പിന്‍വലിച്ചാല്‍ കേസെടുക്കാതിരിക്കാമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു. ഇത് അംഗീകരിക്കാന്‍ സമരസമിതിക്കുവേണ്ടി പങ്കെടുത്ത സി. പ്രതാപന്‍ പറഞ്ഞു. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ജന്തര്‍മന്ദറില്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.

ഡല്‍ഹിയില്‍ പുകയില അടങ്ങിയ പാന്‍മസാലയ്ക്ക് നിരോധനം

ന്യൂഡല്‍ഹി:
സംസ്ഥാനത്ത് പാന്‍ മസാല ഉള്‍പ്പെടെ ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചു. ഗുട്ക, ഖൈനി, സര്‍ദ എന്നിവയുള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിക്കും. തിങ്കളാഴ്ച നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസും ആരോഗ്യവകുപ്പും മിന്നല്‍ പരിശോധനകള്‍ നടത്തും. ഇതിനായി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. സിഗററ്റിന് നിരോധനമില്ല.











from kerala news edited

via IFTTT

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രനേതൃത്വം








പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രനേതൃത്വം


Posted on: 28 Mar 2015


മലയാളം മിഷന്‍ കൂടിക്കാഴ്ച ഇന്ന്

ചെന്നൈ:
മലയാളം മിഷന്‍ തമിഴ്‌നാട് ഘടകത്തില്‍ പുകയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്രനേതൃത്വം ശനിയാഴ്ച ചെന്നൈയിലെത്തും.

മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, രജിസ്ട്രാര്‍ കെ. സുധാകരന്‍ പിള്ള എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കുക. തമിഴ്‌നാട് ഘടകം ഭാരവാഹികളെയും കോ-ഓര്‍ഡിനേറ്റര്‍മാരെയും അധ്യാപകരെയും ഉള്‍പ്പെടുത്തിയുള്ള യോഗം ഞായറാഴ്ച രാവിലെ 10-നും മലയാളി സംഘടനാപ്രതിനിധികളും ചെന്നൈയിലെ സാംസ്‌കാരിക നായകന്‍മാരുമായുള്ള കൂടിക്കാഴ്ച ശനിയാഴ്ച വൈകിട്ടും ഗ്രീംസ് റോഡിലെ റെയിന്‍ഡ്രോപ്‌സ് ഹോട്ടലില്‍ നടക്കും.

മലയാളം മിഷന്‍ കേന്ദ്രനേതൃത്വം നല്‍കിയ പത്രവാര്‍ത്ത വിവാദമായ സാഹചര്യത്തില്‍ വിഷയം ചെന്നെയിലെത്തിയ ശേഷം ഭാരവാഹികളുമായി നേരിട്ട് ചര്‍ച്ചചെയ്യുമെന്ന് സുധാകരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ പ്രോജക്ട് സുഗമമായി നടക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്കാണ് കേന്ദ്ര നേതൃത്വം മുന്‍തൂക്കം നല്‍കുന്നത്. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ വ്യവസ്ഥിതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മിഷന്‍ ഡയറക്ടറോടും രജിസ്ട്രാറോടും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്ന ആര്‍ക്കും ശിനായാഴ്ച വൈകിട്ട് ഹോട്ടലിലെത്താമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

മലയാളം മിഷന്‍ കേന്ദ്രനേതൃത്വത്തിന്റെ കൂടിക്കാഴ്ച ക്ഷണം സ്വാഗതാര്‍ഹമാണെന്ന് സി.ടി.എം.എ. മലയാളഭാഷാ ഉപസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. തമിഴകത്തെ ബഹുഭൂരിപക്ഷം ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുന്നതും സംഘടനകളാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനഭരണസമിതിയുടെ അഭിപ്രായം തള്ളി സംഘടനാപ്രതിനിധികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അവര്‍ വിശദീകരിച്ചു.

കേന്ദ്രനേതൃത്വം നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ചയോടുള്ള അതൃപ്തി ഭരണസമിതി നേതൃത്വം ആവര്‍ത്തിച്ചു.

മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളുടെ ഭാഗത്തുനിന്നുള്ള സഹകരണം കൂടിയേതീരൂ. എന്നാല്‍

സംഘടനാപ്രതിനിധികളേ രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മിഷന്റെ ജനറല്‍ ബോഡിയിലേക്കാണ് വിളിക്കേണ്ടതെന്നും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രസിഡന്റ് നന്ദഗോവിന്ദ് പറഞ്ഞു. സംസ്ഥാനഘടകത്തിന്റെ താത്പര്യങ്ങളെ അവഗണിച്ച് കേന്ദ്രനേതൃത്വം നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











from kerala news edited

via IFTTT

ജൈവ പച്ചക്കറി കൃഷി: ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍











Story Dated: Friday, March 27, 2015 03:08


ആനക്കര: ജൈവ പച്ചക്കറി വിളവെടുത്ത്‌ ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ തയാറാക്കി ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍. ഇത്തവണ ജില്ലാ കൃഷി വകുപ്പ്‌ പ്രഖ്യാപിച്ച മൂന്ന്‌ അവാര്‍ഡുകളും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനായിരുന്നു. മികച്ച കാര്‍ഷിക സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍ എന്നീ അവാര്‍ഡുകളാണ്‌ ഈ വിദ്യാലയത്തിന്‌ ലഭിച്ചത്‌. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആനക്കര കൃഷിഭവനാണ്‌ കൃഷിക്കാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും വിത്തുകളും തൈകളും മറ്റും വിതരണം ചെയ്‌തത്‌. എ.എന്‍. ഷാജിയെ മികച്ച പ്രധാനാധ്യാപകനായും എം.എന്‍. മണികണ്‌ഠനെ നല്ല അധ്യാപകനായും തെരെഞ്ഞടുത്തു. കയ്‌പ, ചീര, കോളിഫ്‌ളവര്‍, കുമ്പളം, വെളളരി, നാടന്‍ കായ, മത്തന്‍, വെണ്ട, വഴുതന, മുളക്‌, തക്കാളി, ചേന, ചേമ്പ്‌ എന്നിവയാണ്‌ വ്യാപകമായി കൃഷി ചെയ്‌തത്‌. അധ്യാപകരായ രാജേന്ദ്രന്‍, രാജു, കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കളത്തില്‍ ഫസീന്‍, സി.എസ്‌. അനന്തു, റാഷിദ്‌, കൃഷ്‌ണേന്ദു, ആതിര, ശ്രീലക്ഷ്‌മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പച്ചക്കറി നടക്കുന്നത്‌.










from kerala news edited

via IFTTT