Story Dated: Friday, March 27, 2015 03:08
പാലക്കാട്: മുതലമടയില്‍ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ക്വാറിമാഫിയയുടെ ആക്രമണത്തില്‍ ശക്‌തമായ നടപടിവേണമെന്ന ആവശ്യമുയരുന്നു. ആറുമുഖന്‍ പത്തിച്ചിറ, രാജന്‍ മാസ്‌റ്റര്‍, കാടാംകുരുശി കണ്ണദാസന്‍ എന്നിവര്‍ക്കാണ് ഗുണ്ടാ ആക്രമണത്തില്‍ പരുക്കേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തെ മലകളും കുന്നുകളും സംരക്ഷിക്കുവാനുള്ള ജനകീയ ഏകോപന സമിതി യോഗം അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ വധശ്രമത്തിന്നു കേസെടുത്തു അറസ്‌റ്റ് ചെയ്യണം. പ്രസിഡന്റ് ഡോ: പി.എസ്. പണിക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ശാന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. ഇസ്‌മൈല്‍, വി.പി. നിസാമുദ്ദിന്‍, മേജര്‍ പി.എം. രവീന്ദ്രന്‍, പി.പി. ചന്ദ്രദാസന്‍, പി. ഗോപാലന്‍ പ്രസംഗിച്ചു.
അക്രമികള്‍ക്കെതിരെ ശക്‌തമായ നടപടിവേണമെന്ന് പട്ടികജാതി-വര്‍ഗ സംരക്ഷണ മുന്നണി നേതൃയോഗം ആവശ്യപ്പെട്ടു. മായാണ്ടി അധ്യക്ഷനായി. പ്രഭാകരന്‍, വിജയന്‍, രാജു, ഗോപി സംസാരിച്ചു. കൊക്കകോള വിരുദ്ധ ഐക്യദാര്‍ഡ്യ സമിതി പ്രതിഷേധിച്ചു. കെ. ബിജു, മാരിയപ്പന്‍, ശക്‌തിവേല്‍, വിളയോടി വേണുഗോപാല്‍, വിജയന്‍, പുതുശ്ശേരി ശ്രീനിവാസന്‍ സംസാരിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ആം ആദ്‌മി പാര്‍ട്ടി കേരള ഘടകം ആവശ്യപ്പെട്ടു. ഗുണ്ടാമാഫിയകളുടെ വിളയാട്ടം അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറാകണം.
from kerala news edited
via IFTTT