121

Powered By Blogger

Friday, 27 March 2015

ആംബുലന്‍സ്‌ ഇടിച്ച്‌ പരുക്കേറ്റ സ്‌ത്രീയുടെ നിലഗുരുതരം











Story Dated: Friday, March 27, 2015 03:08


അഗളി: ആംബുലന്‍സ്‌ ഇടിച്ച്‌ പരുക്കേറ്റ സ്‌ത്രീയുടെ നില ഗുരുതരമായി തുടരുന്നു. നായ്‌ക്കര്‍പ്പാടിയിലെ പാര്‍വ്വതി(40)യാണ്‌ കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്‌. ജനുവരി മുപ്പത്തിയൊന്നിന്‌ കോട്ടത്തറ നായ്‌ക്കര്‍പാടിയില്‍ വെച്ച്‌ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ആംബുലന്‍സ്‌ ഇടിച്ചാണ്‌ ഇവര്‍ക്ക്‌ തലക്ക്‌ ഗുരുതരമായി പരുക്കേറ്റത്‌. തുടര്‍ന്ന്‌ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ഇവരുടെ നില ഗുരുതരമാണെന്ന്‌ ഭര്‍ത്താവ്‌ ശെല്‍വരാജ്‌ അറിയിച്ചു.

ഓര്‍മ്മശക്‌തി തിരിച്ചുകിട്ടിയെങ്കിലും സംസാരശേഷി ഇതുവരെ തിരിച്ചു കിട്ടിയില്ല. രണ്ട്‌ കുട്ടികളുടെ അമ്മയും കൂലിപ്പണിക്കാരിയുമായ പാര്‍വ്വതിയുടെ ചികിത്സക്കായി 11 ലക്ഷം രൂപ ചിലവായെന്ന്‌ ശെല്‍വരാജ്‌ പറഞ്ഞു. ശനിയാഴ്‌ച ഒരു ഓപ്പറേഷന്‍ നടത്തണമെന്നും ഇതിനായി അല്‌പം ഭൂമിയുള്ളത്‌ വില്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇയാള്‍ പറഞ്ഞു. കൂലിപ്പണിക്കാരനാണ്‌ ശെല്‍വരാജും. സമീപവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയാണ്‌ ചികിത്സ നടത്തുന്നത്‌.

ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടകാരണമെന്ന്‌ നാട്ടുകാരും പറയുന്നു. കടയില്‍ നിന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്‌ റോഡരികിലൂടെ നടക്കുകയായിരുന്ന ഇവരെ അഗളി ഭാഗത്ത്‌ നിന്നും വന്ന ആംബുലന്‍സ്‌ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കോട്ടത്തറ ആശുപത്രിയിലും പിന്നീട്‌ കോയമ്പത്തൂരിലേക്കും മാറ്റുകയായിരുന്നു. ഇന്‍ഷുറന്‍സ്‌ തുക ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ കൈക്കൊണ്ടതായി ആശുപത്രി സൂപ്രണ്ട്‌ അറിയിച്ചു. അഗളി പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നാളിതുവരെയായും നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT