Story Dated: Friday, March 27, 2015 07:34
മെല്‍ബണ്‍: അടുത്ത ക്രിക്കറ്റ് ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്‌ക്കുമെന്ന് ഐ സി സി വ്യക്‌തമാക്കി. ഇീ ലോകകപ്പില്‍ എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്‌ചവച്ചതിനിടയിലാണ് ഐ സി സി തലവന്‍ ഡേവ് റിച്ചാര്‍ഡ്‌സന്റെ ഈ പ്രസ്‌താവന.
2019ല്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ പത്ത് ടീമുകളേ ഉണ്ടാവുകയുള്ളു. ഈ ലോകകപ്പിലെ നാലു ടീമുകളെ തഴഞ്ഞാണ് 2019 ലോകകപ്പില്‍ പത്തെണ്ണമാക്കി ടീംമുകളെ ചുരുക്കിയിരിക്കുന്നത്. മികച്ച പ്രകടനം കാഴ്‌ചവച്ച പല ടീമുകള്‍ക്കും ഈ തീരുമാനത്തെ തുടര്‍ന്ന് ലോകകപ്പ് നഷ്‌ടപ്പെടും. ഇത് സംബന്ധിച്ച വിവരങ്ങള്‍ റിച്ചാര്‍ഡ്‌സന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
അസോസിയേറ്റ് ലെവലിലുള്ള ടീമുകള്‍ക്ക് നോക്ക് ഔട്ട് റൗണ്ടില്‍ കിടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. വെറുമൊരു കാഴചയല്ല ക്രിക്കറ്റ് അത് ആസ്വതിച്ച് കാണേണ്ട വികാരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടും ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ക്രിക്കറ്റിന്റെ പ്രചരണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു.
സിംബാബ്‌വെയെക്കാള്‍ കൂടുതല്‍ താരങ്ങളും ആരാധകരും യു എസ് എയ്‌ക്കുണ്ട്. യു എ ഇയ്‌ക്ക് ലോകകപ്പില്‍ ഇടം നല്‍കുന്ന നാം അമേരിക്കയ്‌ക്കും അവസരം നലകേണ്ടതല്ലേ എന്നും റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. മുമ്പ് ടീമുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നതില്‍ പ്രതിഷേധിച്ച് മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു.
from kerala news edited
via IFTTT