Story Dated: Friday, March 27, 2015 08:58
പത്തനംതിട്ട: തന്നോട് മര്യാദ കാണിക്കുന്നതാണ് മാണിക്ക് നല്ലതെന്ന് പി സി ജോര്‍ജ്. അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പി സി ജോര്‍ജ് പറഞ്ഞു. യു ഡി എഫ് എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ് രംഗത്ത് വന്നിരുന്നു. തന്നെ ശിക്ഷിക്കാന്‍ മാണിക്ക് അവകാശമില്ല. ശിക്ഷിക്കാന്‍ മാണി തന്റെ അപ്പനോ അധ്യാപകനോ ആണോയെന്ന് ജോര്‍ജ് ചോദിച്ചു. മാണിക്ക് മാന്യതയുണ്ടെങ്കില്‍ രാജിക്കാര്യം തന്നോട് നേരിട്ട് പറയണം. മാണിക്ക് ബോധമില്ല, തനിക്ക് ചീഫ് വിപ്പ് സ്‌ഥാനം നല്‍കിയത് മാണിയല്ലെന്നും ജോര്‍ജ് പറഞ്ഞു.
പി.സി.ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനവുമായി മാണി എത്തിയതിന് തൊട്ടുപിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. മാണി മര്യാദയ്‌ക്ക് പോകണം. മാണി എന്തിനാണ് തന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്. മാണി മാന്യനാണെങ്കില്‍ സ്‌നേഹത്തോടെ പിരിയാം. അദ്ദേഹത്തിന് ഗുരുത്വദോഷമല്ല കയ്യിലിരിപ്പ് ദോഷമാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.
മാണി തനിക്ക് ഒരു സ്‌ഥാനവും തന്നിട്ടില്ല. തനിക്ക് ചീഫ് വിപ്പ് സ്‌ഥാനം നല്‍കിയത് യു ഡി എഫാണ് അതിനാല്‍ യു ഡി എഫ് ചെയര്‍മാന്‍ പറഞ്ഞാല്‍ താന്‍ രാജിവെക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മാണി ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ രാജി വയ്‌ക്കുമായിരുന്നു. ഇത്രയും ബഹളങ്ങള്‍ ഉണ്ടാക്കെണ്ട കാര്യം ഇല്ലയിരുന്നു. യു ഡി എഫ് തീരുമാനത്തിനു ശേഷം പാര്‍ട്ടിയില്‍ തുടരുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT