മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ മസ്‌കറ്റില്‍
Posted on: 28 Mar 2015
ശനിയാഴ്ച തുടങ്ങുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാനാണ് അദ്ദേഹം മസ്‌കറ്റിലെത്തിയത്. മലങ്കര യാക്കോബായ സഭാ തര്‍ക്കത്തില്‍ ജനാധിപത്യ മര്യാദകള്‍ക്കകത്ത് നില്‍ക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഒപ്പം മാത്രമേ നില്‍ക്കാനാവൂ എന്ന് തിരുമേനി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ശാശ്വത സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളില്‍ മര്യാദപാലിക്കുന്നതിനെക്കുറിച്ച് ബോധവത്കരിക്കാനായി സഭ സൈബര്‍ ഫാസ്റ്റിങ്ങ് എന്ന ആശയം നടപ്പാക്കുന്നുണ്ട്. ഏകാന്തതയനുഭവിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി പകല്‍വീട് എന്നൊരുപദ്ധതി സഭ നടപ്പാക്കിയിരുന്നു.
എട്ടുമാസത്തെ വിദേശവാസത്തിനു ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന് ആയുരാരോഗ്യത്തിനായി അദ്ദേഹം ആശംസയും പ്രാര്‍ഥനയും അറിയിച്ചു. മസ്‌കറ്റ് മഹാ ഇടവകയുടെ തണല്‍ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 100 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് നടത്തതിയതായി സംഘാടകര്‍ അറിയിച്ചു.
from kerala news edited
via IFTTT