121

Powered By Blogger

Friday, 27 March 2015

കല്‍പകഞ്ചേരി സ്‌കൂളിലെ വിഷന്‍ 2020 പ്രഖ്യാപനം 30ന്‌ നടന്‍ ദിലീപ്‌ ബ്രാന്‍ഡ്‌ അംബാസഡറായെത്തും











Story Dated: Friday, March 27, 2015 03:06


തിരൂര്‍: സര്‍ക്കാര്‍ വിദ്യാലയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്‌ കല്‍പകഞ്ചേരി ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂള്‍ അധികൃതര്‍. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ അക്കാദമികവും സ്‌ഥാപനത്തിന്റെ ഭൗതികവുമായ നിലവാരം ഉയര്‍ത്തുകയാണ്‌ വിഷന്‍ 2020 പദ്ധതിയിലൂടെ സ്‌കൂള്‍ ലക്ഷ്യമിടുന്നത്‌. പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാന്‍ സിനിമാ താരം ദിലീപ്‌ എത്തുന്നതോടെ ഇരട്ടി ആവേശത്തിലാണ്‌ വിദ്യാര്‍ഥികളും അധികൃതരും. 75 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌ഥാപിച്ച പ്രദേശത്തെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ്‌ കല്‍പകഞ്ചേരി ജിഎല്‍പി സ്‌കൂള്‍. ആനപ്പടിക്കല്‍ ട്രസ്‌റ്റിന്റെ നേതൃത്വത്തിലാണ്‌ വിഷന്‍ 2020 നടപ്പാക്കുക. പദ്ധതി നടപ്പാകുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പതിവ്‌ രീതിക്ക്‌ തിരുത്താവുകയാണ്‌ കല്‍പകഞ്ചേരി സ്‌കൂള്‍. പിടിഎ, പ്രദേശവാസികള്‍, ജനപ്രതിനധികള്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ്‌ അത്യാധുനിക സൗകര്യങ്ങളൊരുക്കി വിദ്യാലയത്തിന്റെ മുഖഛായ മാറ്റുന്നത്‌. ഒന്നാംക്ലാസ്‌ മുതല്‍ ഹിന്ദി പഠനം, പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം, സ്‌മാര്‍ട്ട്‌ ക്ലാസ്‌ മുറികള്‍, ഡിജിറ്റല്‍ ലാബ്‌, ലൈബ്രറി, ആധുനിക ശുചിമുറികള്‍, പ്രത്യേക കായിക പരിശീലനങ്ങള്‍, കായിക ഇനങ്ങള്‍ക്കായി പ്രത്യേകം കോര്‍ട്ടുകള്‍, മ്യൂസിക്കല്‍ ഉപകരണങ്ങള്‍, എസി ക്ലാസ്‌ മുറി, ശിശു സൗഹൃദ പാര്‍ക്ക്‌, മഴവെള്ള സംഭരണി, ടെലിവിഷന്‍, ഡിജിറ്റല്‍ കാമറ, ലാപ്‌ടോപ്‌, ഐസിടി സൗകര്യങ്ങള്‍, മലിനജലടാങ്ക്‌, ക്ലാസ്‌മുറികളില്‍ അക്വേറിയം, മ്യൂസിക്കല്‍ ഉപകരണങ്ങള്‍, എസി ക്ലാസ്‌ റൂം തുടങ്ങിയ 44 പ്രോജക്‌ടുകളാണ്‌ നടപ്പാക്കുന്നത്‌. പദ്ധതികള്‍ പൂര്‍ണമാകുന്നതോടെ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയരുന്നതോടൊപ്പം ശുചിത്വം, ആരോഗ്യ മേഖലയിലും പുതിയ ഉണര്‍വുകള്‍ ഉണ്ടാകും. 30ന്‌ രാവിലെ 11ന്‌ നടക്കുന്ന ചടങ്ങ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപി ഉദ്‌ഘാടനം ചെയ്ുംയ. സി. മമ്മൂട്ടി എംഎല്‍എ അധ്യക്ഷനായിരിക്കും. നടന്‍ ദിലീപ്‌ മുഖ്യാതിഥിയായിരിക്കും. ആനപ്പടിക്കല്‍ ട്രസ്‌റ്റ് ബോര്‍ഡ്‌ അംഗം ഡോ.സി. അന്‍വര്‍ അമീന്‍ ദിലീപിനെ ബ്രാന്‍ഡ്‌ അംബസിഡറായി പ്രഖ്യാപിക്കും. അബ്‌ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ, എം.പി. അഹമ്മദ്‌ മൂപ്പന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.










from kerala news edited

via IFTTT