Story Dated: Friday, March 27, 2015 06:55
തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയ്‌ക്കിടെ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിഷ്യുഷന്‍ (ഡി.ജി.പി) ടി. ആസിഫലിയാണ് നിയമോപദേശം നല്‍കിയത്. അനിഷ്‌ട സംഭവങ്ങളില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മാത്രം കേസെടുക്കാം. മറ്റ് പരാതികള്‍ ഇതില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചാല്‍ മതിയെന്നും ഡി.ജി.പി നിയമോപദേശം നല്‍കി. സഭയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നിയമോപദേശം നല്‍കിയത്.
കെ. ശിവദാസന്‍ നായര്‍, എം. എ. വാഹിദ്, എ.ടി. ജോര്‍ജ്, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നീ എം.എല്‍.എമാര്‍ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്യുകയും ആഷേപകരമായി സംസാരിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പ്രതിപക്ഷ വനിതാ എം.എല്‍.എമാരായ കെ.കെ. ലതിക, കെ.എസ്. സുലേഖ, അയിഷ പോറ്റി, ജമീല പ്രകാശം, ബിജി മോള്‍ എന്നിവരാണ് പരാതി നല്‍കിയത്. ശിവദാസന്‍നായര്‍ ലൈംഗിക ഉദ്ദേശത്തോടെ തന്റെ ശരീരത്തില്‍ സ്‌പര്‍ശിക്കുകയായിരുന്നെന്നും ഇതിനെതതിരെ നടപടി എടുക്കണമെന്നുമാണ് ജമീലാ പ്രകാശം എം.എല്‍.എയുടെ പരാതി.
വനിതാ എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം ഗവര്‍ണ്ണറെ കണ്ടും നടപടി ആവശ്യപ്പെട്ടിരുന്നു.
from kerala news edited
via IFTTT