121

Powered By Blogger

Friday, 27 March 2015

ഇടഞ്ഞ ആന ശ്രീകോവിലിന്‌ മുന്നില്‍ പാപ്പാനെ കുത്തിക്കൊന്നു; പുറത്തിരുന്നയാള്‍ മരത്തില്‍കയറി രക്ഷപ്പെട്ടു











Story Dated: Friday, March 27, 2015 07:55


mangalam malayalam online newspaper

പെരിഞ്ഞനം: ഉത്സവം കഴിഞ്ഞു കോലമിറക്കാന്‍പോകുന്നതിനിടെ ആനയിടഞ്ഞ്‌ പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട്‌ കിനാശേരി പൂക്കോട്ടുകാവ്‌ പൂവത്തിങ്കല്‍ ശിവശങ്കരന്‍(64) ആണു മരിച്ചത്‌. ഇന്നലെ രാവിലെ 11.30 നാണു സംഭവം. കൈപ്പമംഗലം ചളിങ്ങാട്‌ ശ്രീ മഹാവിഷ്‌ണു സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊണ്ടുവന്ന മൂന്ന്‌ ആനകളില്‍ മുള്ളത്തു വിജയകൃഷ്‌ണന്‍ ആണ്‌ ഇടഞ്ഞത്‌.


രാവിലെ നടന്ന ശീവേലി കഴിഞ്ഞ്‌ കോലമിറക്കിവയ്‌ക്കുന്നതിനായി ക്ഷേത്ര നടയിലേക്ക്‌ കൊണ്ടുവന്ന ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട്‌ തട്ടിയിട്ട്‌ ശ്രീകോവിലിന്‌ മുന്നില്‍വച്ച്‌ കുത്തുകയായിരുന്നു. കഴുത്തിനുംവയറിനും കുത്തേറ്റ പാപ്പാനെ ഉടന്‍തന്നെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


ആനയിടഞ്ഞതോടെ ക്ഷേത്രത്തിനകത്തും പുറത്തുമുണ്ടായിരുന്ന ഭക്‌തര്‍ നിലവിളിയുമായി ചിതറിയോടി. ആനയുടെ മുകളില്‍ കോലം പിടിച്ചിരുന്ന ഐനിക്കല്‍ ദിലീപ്‌ പത്തുമിനിറ്റിനുശേഷം മരത്തിനുമുകളില്‍ ചാടിക്കയറി അത്ഭുതകരമായി രക്ഷപ്പെട്ടു. ക്ഷേത്രവളപ്പില്‍ ഓടിനടന്ന ആന ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ഊട്ടുപുരയും ക്ഷേത്ര വളപ്പിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും തകര്‍ത്തു.


ക്ഷേത്രവളപ്പിലെ ഫലവൃക്ഷങ്ങള്‍ പിഴുതെറിഞ്ഞു. എന്നിട്ടും കലിയടങ്ങാതിരുന്ന ആന ജനങ്ങള്‍ക്കുനേരേ തിരിയുമെന്ന പ്രതീതിയും സൃഷ്‌ടിച്ചു. ഒന്നര മണിക്കൂര്‍നേരം ആന ഭീകരാന്തരീക്ഷമാണ്‌ സൃഷ്‌ടിച്ചത്‌. മറ്റു പാപ്പാന്മാരെ അടുപ്പിക്കാതെയാണ്‌ ആന പരാക്രമം കാണിച്ചത്‌. തൃശൂരില്‍നിന്നുള്ള എലിഫന്റ്‌ സ്‌ക്വാഡ്‌ എത്തിയാണ്‌ ആനയെ തളച്ചത്‌. മതിലകം പോലീസ്‌ സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു. ആനയിടഞ്ഞതോടെ ക്ഷേത്രമഹോത്സവത്തിന്റെ ആഘോഷ ചടങ്ങുകള്‍ നിര്‍ത്തിവച്ചു.










from kerala news edited

via IFTTT