121

Powered By Blogger

Friday, 27 March 2015

വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍-കോഴിക്കോട്‌ പാതയില്‍ ട്രയല്‍ റണ്‍ വിജയം











Story Dated: Friday, March 27, 2015 03:08


പാലക്കാട്‌: വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍-കോഴിക്കോട്‌ പാതയില്‍ ഇന്നലെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ അധികൃതരും സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്‌ട്രിഫിക്കേഷന്‍(കോര്‍) ചെന്നൈ പ്രോജക്‌ട് യൂണിറ്റ്‌ അധികൃതരുമാണ്‌ പരീക്ഷണ ഓട്ടത്തിന്‌ നേതൃത്വം നല്‍കിയത്‌. രാവിലെ 8.59ന്‌ ഷൊര്‍ണൂരില്‍ നിന്ന്‌ പുറപ്പെട്ട ഇലക്‌ട്രിക്‌ എന്‍ജിന്‍ 11.10ന്‌ കോഴിക്കോട്ടെത്തി. ഇതു തിരിച്ച്‌ 11.58ന്‌ കോഴിക്കോടു നിന്ന്‌ പുറപ്പെട്ട്‌ 1.58ന്‌ ഷൊര്‍ണൂരിലും എത്തിചേര്‍ന്നു. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ.മേനോന്‍, സീനിയര്‍ ഡിവിഷണല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ എസ്‌. ജയകൃഷ്‌ണന്‍, ഡപ്യൂട്ടി ചീഫ്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ ടി.സി. ജോണ്‍സണ്‍, എക്‌സിക്യുട്ടീവ്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ കെ.എ. സജി, അഡീഷണല്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ സുരേഷ്‌ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്‌.

328 കി.മീറ്റര്‍ വരുന്ന ഷൊര്‍ണൂര്‍-മംഗലാപുരം സെക്ഷനില്‍ ആകെ 26 ശതമാനം ഭാഗത്താണ്‌ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുള്ളത്‌. ഷൊര്‍ണൂര്‍-കോഴിക്കോട്‌ സെക്ഷന്‍ 87 കി.മീറ്ററാണ്‌. കോഴിക്കോട്‌-കണ്ണൂര്‍ സെക്ഷനില്‍ ഈ വര്‍ഷം അവസാനത്തോടെ വൈദ്യുതീകരണം പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.










from kerala news edited

via IFTTT